കുട്ടികളിലെ ഉയർന്ന രക്തസമ്മർദ്ദം നിസാരമാക്കരുത് ; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടത്...

ഹൈപ്പർടെൻഷൻ ആഗോളതലത്തിൽ ഓരോ 15 കുട്ടികളിലും കൗമാരക്കാരിലും ഒരാളെ ബാധിക്കുന്നതായും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ 10.8 ശതമാനത്തിലധികം മരണങ്ങളും ഹൈപ്പർടെൻഷൻ മൂലമാണ് സംഭവിക്കുന്നതെന്നും ​ഗവേഷകർ പറയുന്നു.

dont take high blood pressure in children lightly

ഉയർന്ന രക്തസമ്മർദ്ദം നേരിടുന്ന കുട്ടികളിലും കൗമാരക്കാരിലും ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഇവരിൽ പക്ഷാഘാതവും ഹൃദയാഘാതവും ഉണ്ടാകാനുള്ള സാധ്യത നാലിരട്ടി കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.

മക്മാസ്റ്റർ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ, മെയ് 3 മുതൽ 6 വരെ ടൊറൻ്റോയിൽ നടക്കുന്ന പീഡിയാട്രിക് അക്കാദമിക് സൊസൈറ്റീസ് (പിഎഎസ്) 2024 മീറ്റിംഗിൽ ഡോ കാൽ റോബിൻസൺ അവതരിപ്പിക്കുന്ന പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. യുവാക്കൾക്കിടയിലെ ഹൈപ്പർടെൻഷൻ്റെ ദീർഘകാല പ്രത്യാഘാതങ്ങളെ കുറിച്ച് പഠനം ചൂണ്ടിക്കാട്ടുന്നു.

ഹൃദയത്തിൽ നിന്നും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്കും രക്തം കൊണ്ടുപോകുന്ന രക്തക്കുഴലുകളായ ധമനികളുടെ ചുവരുകളിൽ  ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം. സാധാരണ രക്തസമ്മർദ്ദം 90/60mmHg നും 120/80mmHg നും ഇടയിലാണ്. ഉയർന്ന രക്തസമ്മർദ്ദം 140/90mmHg അല്ലെങ്കിൽ ഉയർന്നതായി കണക്കാക്കപ്പെടുന്നു. ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ഈ അവസ്ഥയെ ഹൈപ്പർടെൻഷൻ എന്ന് വിളിക്കുന്നു.

ഹൈപ്പർടെൻഷൻ ആഗോളതലത്തിൽ ഓരോ 15 കുട്ടികളിലും കൗമാരക്കാരിലും ഒരാളെ ബാധിക്കുന്നതായും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ 10.8 ശതമാനത്തിലധികം മരണങ്ങളും ഹൈപ്പർടെൻഷൻ മൂലമാണ് സംഭവിക്കുന്നതെന്നും ​ഗവേഷകർ പറയുന്നു.

കാനഡയിലെ ഒൻ്റാറിയോയിൽ 1996 നും 2021 നും ഇടയിൽ ഹൈപ്പർടെൻഷൻ കണ്ടെത്തിയ 25,605 യുവാക്കളിൽ നിന്നുള്ള ഡാറ്റ ഗവേഷകർ വിശകലനം ചെയ്തു. കുട്ടിക്കാലത്തെ ഉയർന്ന രക്തസമ്മർദ്ദം നേരത്തേ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും പ്രായപൂർത്തിയായപ്പോൾ ഹൃദ്രോ​ഗങ്ങൾ വികസിപ്പിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു. 

കുട്ടിക്കാലത്ത് തന്നെ പതിവായുള്ള പരിശോധനയും ഫോളോ-അപ്പിൻ്റെയും ആവശ്യകതയെക്കുറിച്ച് അവബോധം വളർത്തുന്നത് പ്രായപൂർത്തിയായപ്പോൾ ഹൃദയ സംബന്ധമായ ഗുരുതരമായ സങ്കീർണതകൾ ഒഴിവാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതായി ദി ഹോസ്പിറ്റൽ ഫോർ സിക്ക് ചിൽഡ്രൻ (സിക്ക് കിഡ്സ്) യിലെ പീഡിയാട്രിക് നെഫ്രോളജി വിഭാ​ഗം ഡോ. കാൽ എച്ച്. റോബിൻസൺ പറഞ്ഞു. 

പതിവായി രാവിലെ ഓട്സാണോ കഴിക്കാറുള്ളത്?
 

Latest Videos
Follow Us:
Download App:
  • android
  • ios