ഡ്രൈവ് ചെയ്യുമ്പോൾ പേഴ്സ് പിൻ പോക്കറ്റിൽ വയ്ക്കല്ലേ; സിയാറ്റിക് സിൻഡ്രോം പിന്നാലെ എത്തും; ഗുരുതര ആരോഗ്യപ്രശ്നം

ഒരു ഇടുപ്പ് ഉയരത്തിൽ അസമമായ പ്രതലത്തിൽ ഇരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. ദിവസം തോറും, മണിക്കൂറുകളോളം ഇങ്ങനെ ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിന് കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു.

Dont keep your wallet in your back pocket while driving Sciatica syndrome chances Serious health problem

ഡ്രൈവിംഗ് സമയത്ത് പേഴ്സ് / വാലറ്റ് പിൻ പോക്കറ്റിൽ വയ്ക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് എംവിഡി മുന്നറിയിപ്പ്. അത് തെറ്റായ ശീലമാണ് എന്നാണ് ന്യൂറോളജിസ്റ്റുകൾ പറയുന്നത്. നിങ്ങളുടെ നടുവേദനയ്ക്കും  വാലറ്റ് ഒരു കാരണമായിരിക്കാം. മാത്രമല്ല ഇത് കാലുകൾക്ക് താഴെയുള്ള വേദനയിലേക്ക് നയിക്കുകയും ചെയ്യും. ദീർഘനേരം വാലറ്റിൽ ഇരിക്കുന്നത് നിങ്ങളുടെ ഹിപ് ജോയിന്‍റിന് തൊട്ട് പിന്നിലുള്ള സിയാറ്റിക് നാഡിയുടെ കംപ്രഷനിലേക്ക് നയിക്കുന്നു.

വാലറ്റിനും നിങ്ങളുടെ ഇടുപ്പിനും ഇടയിൽ കുത്തി നോവിക്കുന്നു. ഇത് സയാറ്റിക്ക/പിരിഫോർമിസ് സിൻഡ്രോം എന്നും ഫാറ്റ് വാലറ്റ് സിൻഡ്രോം എന്നാണ് അറിയപ്പെടുന്നത്. ഒരു ഇടുപ്പ് ഉയരത്തിൽ അസമമായ പ്രതലത്തിൽ ഇരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. ദിവസം തോറും, മണിക്കൂറുകളോളം ഇങ്ങനെ ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിന് കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു.

നിവർന്നു ഇരിക്കുന്നതിനുപകരം നിങ്ങൾ യഥാർത്ഥത്തിൽ ഒരുവശം ചരിഞ്ഞാണ് ഈ സമയം ഇരിക്കുന്നത്. സയാറ്റിക് നാഡി കടന്നുപോകുന്ന ഇടത്തിൽ വാലറ്റ് അമർത്തുകയും  ഉയരമുള്ള ഒരു ഇടുപ്പിൽ ഇരിക്കുന്നതിലൂടെ, സിയാറ്റിക് ഞരമ്പുകളുടെ നാഡി വേരുകളിൽ ലംബർ ഡിസ്കുകളുടെ സമ്മർദ്ദം നടുവേദനക്ക്  കാരണമാകും. പിൻ പോക്കറ്റിൽ വാലറ്റ് സൂക്ഷിക്കുന്ന ശീലം മാറ്റണമെന്ന് എംവിഡി നിർദേശിച്ചു.

വാട്സ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

Latest Videos
Follow Us:
Download App:
  • android
  • ios