Sex And Headache : സെക്സും തലവേദനയും തമ്മിൽ ഇങ്ങനെയൊരു ബന്ധമുണ്ട്

ഈ വിഷയത്തിൽ 2013ൽ ഒരു സംഘം ​ഗവേഷകർ പഠനം നടത്തുകയുണ്ടായി. 1,000 പേരിലാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്തവർക്ക് ചോദ്യാവലി നൽകി. അവരിൽ 800 പേർക്ക് മൈഗ്രെയ്ൻ അനുഭവപ്പെട്ടു. മറ്റ് 200 പേർക്ക് ക്ലസ്റ്റർ തലവേദന (cluster headache) അനുഭവപ്പെട്ടു. 

Does Sex Really Help Relieve Migraine

തലവേദനയും (headache) സെക്സും (sex) തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? പഠനങ്ങൾ പറയുന്നത് എന്താണെന്ന് അറിയേണ്ടേ. ചില ആളുകളിൽ തലവേദന കുറയ്ക്കാൻ സെക്‌സിന് കഴിയുമെന്ന് ​ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴും പഠനങ്ങൾ നടന്നു വരികയാണ്.

ലൈംഗികത തലവേദന ലഘൂകരിക്കാൻ സഹായിച്ചതായി 2006ൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. ഈ വിഷയത്തിൽ 2013ൽ ഒരു സംഘം ​ഗവേഷകർ പഠനം നടത്തുകയുണ്ടായി. 1,000 പേരിലാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്തവർക്ക് ചോദ്യാവലി നൽകി. അവരിൽ 800 പേർക്ക് മൈഗ്രെയ്ൻ അനുഭവപ്പെട്ടു. മറ്റ് 200 പേർക്ക് ക്ലസ്റ്റർ തലവേദന (cluster headache) അനുഭവപ്പെട്ടു.

രാത്രിയിൽ മാത്രം കണ്ട് വരുന്ന തലവേദന. തലയുടെ ഒരു വശത്തോ ഒരു കണ്ണിലോ ചുറ്റുപാടിലോ കഠിനമായ വേദനയുണ്ടാകുന്നതാണ് ക്ലസ്റ്റർ തലവേദന.‌ പഠനത്തിൽ പങ്കെടുത്ത 70% പേരും സെക്സ് തലവേദന കുറയ്ക്കുന്നതായി രേഖപ്പെടുത്തി. എന്നാൽ ലൈംഗികത എങ്ങനെ തലവേദന ഒഴിവാക്കുമെന്നതിന് ശരിയായ തെളിവുകളില്ലെന്നാണ് ചില ​ഗവേഷകർ അഭിപ്രായപ്പെടുന്നത്. 

ഉത്തേജനത്തിലും രതിമൂർച്ഛയിലും എൻഡോർഫിനുകളുടെ (endorphins) സാന്നിധ്യം ഒരു പ്രധാന പങ്കു വഹിക്കുന്നതായി പഠനങ്ങൾ പറയുന്നു. തലച്ചോറിന്റെ സ്വാഭാവിക വേദന കുറയ്ക്കുന്നതിന് എൻഡോർഫിൻ (endorphins) ഹോർമോൺ സഹായിക്കുന്നതായി അസോസിയേഷൻ ഓഫ് മൈഗ്രെയ്ൻ ഡിസോർഡേഴ്സ് (Association of Migraine Disorders) വ്യക്തമാക്കി. IV morphineക്കാൾ എൻഡോർഫിൻ തലവേദന കുറയ്ക്കാൻ സഹായിക്കുന്നതായും വിദ​ഗ്ധർ പറയുന്നു.

എൻഡോർഫിൻ ഹോർമോൺ...

എൻഡോർഫിൻ, ഡോപാമൈൻ എന്നീ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് വഴി സെക്സ് മാനസിക സമ്മർദ്ദം അകറ്റാൻ സഹായിക്കും. സെക്‌സ് സമയത്ത് സ്ത്രീ, പുരുഷ ശരീരങ്ങളിൽ നിന്നും എൻഡോർഫിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് പ്രകൃതിദത്ത വേദന സംഹാരിയാണ്. ഡിപ്രഷനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. 

Read more ജീവിതപങ്കാളിക്ക് നിങ്ങളുടെ ശരീരം മാത്രം നല്‍കിയാല്‍ പോര!

Latest Videos
Follow Us:
Download App:
  • android
  • ios