എണ്ണമയമുള്ള ഭക്ഷണം കഴിക്കുന്നത് കാൻസർ സാധ്യത വർദ്ധിപ്പിക്കുമോ ?

എണ്ണമയമുള്ള ഭക്ഷണങ്ങളിൽ പലപ്പോഴും പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും അടങ്ങിയിട്ടുണ്ട്. അമിതമായി കഴിക്കുമ്പോൾ അവ ആരോഗ്യകരമല്ല. ഈ കൊഴുപ്പ് കൂടുതലുള്ള ഭക്ഷണക്രമം ഹൃദ്രോഗം, പൊണ്ണത്തടി എന്നിവയുൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
 

does eating oily food increase the risk of cancer-rse-

എണ്ണ അടങ്ങിയ ഭക്ഷണങ്ങൾ പൊതുവേ ആരോ​ഗ്യത്തിന് ദോഷകരമാണെന്ന് നമ്മുക്കറിയാം. എണ്ണയിൽ വറുത്ത  ഭക്ഷണങ്ങൾ കഴിക്കുന്നത് കാൻസർ സാധ്യത വർദ്ധിപ്പിക്കുമോ എന്നതാണ് പലപ്പോഴും ഉയരുന്ന ഒരു ആശങ്ക. 
എണ്ണ പലതവണ ചൂടാക്കുന്നത് ശരീരത്തിൽ കാൻസർ കോശങ്ങൾ ഉണ്ടാക്കുന്ന ഒരുതരം വിഷ പദാർത്ഥമായ അഡ്‌ലിഹൈഡുകൾ ഉത്പാദിപ്പിക്കുന്നുവെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ചില സസ്യ എണ്ണകൾ അമിതമായി ചൂടാക്കുന്നത് അഡ്‌ലിഹൈഡുകൾ എന്ന രാസവസ്തുക്കളുടെ ഉയർന്ന സാന്ദ്രത പുറത്തുവിടുന്നു. ഇത് കാൻസർ, ഹൃദ്രോഗം, ഡിമെൻഷ്യ എന്നിവയുൾപ്പെടെയുള്ള രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ വ്യക്തമാക്കുന്നു. 

എണ്ണമയമുള്ള ഭക്ഷണങ്ങളിൽ പലപ്പോഴും പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും അടങ്ങിയിട്ടുണ്ട്. അമിതമായി കഴിക്കുമ്പോൾ അവ ആരോഗ്യകരമല്ല. ഈ കൊഴുപ്പ് കൂടുതലുള്ള ഭക്ഷണക്രമം ഹൃദ്രോഗം, പൊണ്ണത്തടി എന്നിവയുൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

സ്തനാർബുദം, വൻകുടൽ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയുൾപ്പെടെയുള്ള ചിലതരം കാൻസറുകളുടെ ഉയർന്ന അപകടസാധ്യതയുമായി ഉയർന്ന കൊഴുപ്പ് ഭക്ഷണങ്ങളെ ഗവേഷണം ബന്ധിപ്പിച്ചിരിക്കുന്നു. 

ഉയർന്ന ഊഷ്മാവിൽ വറുത്തെടുക്കുന്ന എണ്ണമയമുള്ള ഭക്ഷണങ്ങൾ അക്രിലാമൈഡ് പോലെയുള്ള ഹാനികരമായ സംയുക്തങ്ങൾ ഉത്പാദിപ്പിക്കും. അത് അർബുദത്തിന് കാരണമാകും. ഉരുളക്കിഴങ്ങും ബ്രെഡ് ഇനങ്ങളും വറുക്കുമ്പോൾ ഈ സംയുക്തങ്ങൾ ഉണ്ടാകാം. അതിനാൽ, വറുത്ത ഭക്ഷണങ്ങളുടെ ഉപഭോഗത്തിൽ മിതത്വം പാലിക്കുന്നത് നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു.

' ഉയർന്ന താപനിലയിലുള്ള എണ്ണകൾ ഉപയോ​ഗിക്കുന്നത് കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളായ പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ പുറത്തുവിടുകയും ചെയ്യുന്നു. ഒന്നിലധികം ഉപയോഗവും ആഴത്തിൽ വറുത്ത ഭക്ഷണവും ദോഷകരമാണ്...' - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ ശാസ്ത്രജ്ഞൻ ഡോ. സുദർശൻ റാവു പറഞ്ഞു.

അന്താരാഷ്ട്ര സയൻസ് ജേണലുകളിൽ പ്രസിദ്ധീകരിച്ച പഠനങ്ങളും ചില ബയോകെമിസ്ട്രി പ്രൊഫസർമാരുടെ ഗവേഷണങ്ങളും വെളിപ്പെടുത്തുന്നത് സസ്യ എണ്ണകൾ ഡീപ് ഫ്രൈ ചെയ്യുമ്പോഴോ വീണ്ടും ഉപയോഗിക്കുമ്പോഴോ ഹാനികരമായ രാസവസ്തുക്കൾ, കാർസിനോജനുകൾ പുറത്തുവിടുന്നു എന്നാണ്.

കൂടാതെ, മൊത്തത്തിലുള്ള ഭക്ഷണക്രമവും ജീവിതശൈലിയും കാൻസർ അപകടസാധ്യതയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ,ഒലീവ് ഓയിൽ, ഫാറ്റി ഫിഷ് എന്നിവയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു. നേരെമറിച്ച്, പ്രാഥമികമായി ഫാസ്റ്റ് ഫുഡും സംസ്കരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ അടങ്ങിയ ഭക്ഷണക്രമം അപകടസാധ്യത വർദ്ധിപ്പിക്കും. ആരോഗ്യകരമായ ഭാരം നിലനിർത്തുക, ചിട്ടയായ വ്യായാമം, പുകവലിയും അമിതമായ മദ്യപാനവും ഒഴിവാക്കൽ എന്നിവ ക്യാൻസർ പ്രതിരോധത്തിൽ അനിവാര്യമായ ഘടകങ്ങളാണ്.

Read more ദിവസവും ഒരു വാഴപ്പഴം കഴിക്കൂ, ​ഗുണമിതാണ്
 

Latest Videos
Follow Us:
Download App:
  • android
  • ios