ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണം ഇതാണ്
വിറ്റാമിൻ സി ധാരാളമായി അടങ്ങിയ നാരങ്ങ കൊഴുപ്പ് കുറയ്ക്കാൻ മാത്രമല്ല ദഹനപ്രശ്നങ്ങൾ അകറ്റാനും ഫലപ്രദമാണമാെന്നും വിദഗ്ധർ പറയുന്നു. നാരങ്ങയിലെ വിറ്റാമിൻ സി ചർമ്മത്തിലെ ചുളിവുകൾ, വരണ്ട ചർമ്മം, എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
നാരങ്ങാ വെള്ളം ഒരു എനർജി ഡ്രിങ്കാണ്. ഇളം ചൂട് വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് ആരോഗ്യഗുണം വർധിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് കിനിറ്റ കതാകിയ പട്ടേൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയ നാരങ്ങ കൊഴുപ്പ് കുറയ്ക്കാൻ മാത്രമല്ല ദഹനപ്രശ്നങ്ങൾ അകറ്റാനും ഫലപ്രദമാണമാെന്നും വിദഗ്ധർ പറയുന്നു. നാരങ്ങയിലെ വിറ്റാമിൻ സി ചർമ്മത്തിലെ ചുളിവുകൾ, വരണ്ട ചർമ്മം, എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
നാരങ്ങാവെള്ളത്തിലുള്ള പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കുകയും തുടർന്ന് പൊണ്ണത്തടിയും കുടവയറും കുറയ്ക്കുന്നു. മാത്രമല്ല ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും അകറ്റാനും ചൂടുള്ള ചെറുനാരങ്ങ വെള്ളം സഹായകരമാണെന്നാണ് വിദഗ്ധർ പറയുന്നത്.
വണ്ണം കുറയ്ക്കണമെന്നുണ്ടോ...? ഈ അഞ്ച് ഭക്ഷണങ്ങൾ സഹായിക്കും