ഏലയ്ക്ക ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? പഠനം പറയുന്നു

ഏലയ്ക്കയുടെ ഏറ്റവും ഫലപ്രദമായ ഗുണങ്ങളിലൊന്ന് അമിത വിശപ്പ് തടയുന്നതാണ്. ഏലയ്ക്കയിലെ ആരോമാറ്റിക് സംയുക്തങ്ങൾ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കും. 

Does Cardamom Help You Lose Weight

രുചിയും മണവും കൂട്ടാൻ നമ്മൾ ഭക്ഷണത്തിൽ ഏലയ്ക്ക ചേർക്കാറുണ്ട്. നിരവധി ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ഏലയ്ക്ക. മെറ്റബോളിസം വർദ്ധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്തുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ഏലയ്ക്കയ്ക്ക് കഴിയും. 

ശരീരഭാരം കുറയ്ക്കുക മാത്രമല്ല, ഏലക്കയുടെ പല ഗുണങ്ങളും മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും പിന്തുണയ്ക്കുന്നു. ഏലയ്ക്ക ഉപയോ​ഗിക്കുന്നത് ഓക്സിഡേറ്റീവ് സ്ട്രെസ്, വണ്ണം എലികളുടെ കരളിലെ വീക്കം എന്നിവ ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് ഇറാനിയൻ ജേണൽ ഓഫ് ബേസിക് മെഡിക്കൽ സയൻസസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തി. 

ഏലയ്ക്കയിൽ ഉപാപചയ നിരക്ക് വർദ്ധിപ്പിച്ചേക്കാവുന്ന സിനിയോൾ, ടെർപെൻസ് തുടങ്ങിയ സജീവ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് കലോറി കുറയ്ക്കാൻ ശരീരത്തെ സഹായിക്കുന്നു. 

ഏലയ്ക്കയുടെ ഏറ്റവും ഫലപ്രദമായ ഗുണങ്ങളിലൊന്ന് അമിത വിശപ്പ് തടയുന്നതാണ്.  ഏലയ്ക്കയിലെ ആരോമാറ്റിക് സംയുക്തങ്ങൾ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കും. വിശപ്പ് നിയന്ത്രിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും കലോറിയുടെ അളവ് കുറയ്ക്കുന്നതിന് സ​ഹായിക്കും.  

ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏലയ്ക്ക സഹായിക്കും. ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുക ചെയ്യുന്നു. ഭക്ഷണത്തിൽ ഏലയ്ക്ക ചേർക്കുന്നത് ഹൃദ്രോഗം, സ്ട്രോക്ക്, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി മെറ്റബോളിക് സിൻഡ്രോമിൻ്റെ ലക്ഷണങ്ങൾ മെച്ചപ്പെടുത്താൻ കഴിയുമെന്ന് ന്യൂട്രിയൻ്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഏലയ്ക്ക പതിവായി കഴിക്കുന്നത് കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കുകയും സമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കും. ഉയർന്ന സമ്മർദം പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കും. ഏലയ്ക്ക വെള്ളമോ സ്മൂത്തിയിലോ ചായയിലോ എല്ലാം ചേർത്ത് കഴിക്കാവുന്നതാണ്. 

ഗ്രീൻ ആപ്പിൾ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios