tumor: 20 വർഷം പഴക്കം, കരളിൽ നിന്ന് 8.5 കിലോ ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു
20 വർഷം പഴക്കമുള്ള ട്യൂമറായിരുന്നു ഇത്. രോഗിയെ ഗുരുതരമായ അവസ്ഥയിലാക്കുന്ന തരത്തിൽ 15.7 ഇഞ്ച് വളർച്ചയുണ്ടായിരുന്നുവെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഫോർട്ടിസ് എസ്കോർട്സ് ആശുപത്രിയിലെ ഗ്യാസ്‌ട്രോ സർജറി വിഭാഗം ഡയറക്ടർ ഡോ. സന്ദീപ് ജെയിൻ പറഞ്ഞു.
54കാരിയുടെ കരളിൽ (liver) നിന്ന് 8.5 കിലോ ഭാരമുള്ള ട്യൂമർ (tumor) ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 20 വർഷം പഴക്കമുള്ള ട്യൂമറായിരുന്നു ഇത്. രോഗിയെ ഗുരുതരമായ അവസ്ഥയിലാക്കുന്ന തരത്തിൽ 15.7 ഇഞ്ച് വളർച്ചയുണ്ടായിരുന്നുവെന്നും ശസ്ത്രിക്രിയ വിജയകരമാണെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഫോർട്ടിസ് എസ്കോർട്സ് ആശുപത്രിയിലെ ഗ്യാസ്‌ട്രോ സർജറി വിഭാഗം ഡയറക്ടർ ഡോ. സന്ദീപ് ജെയിൻ പറഞ്ഞു.
കരളിൽ വളരെ അപൂർവമായ തരത്തിലുള്ള ട്യൂമറാണ് രോഗിയ്ക്ക് ഉണ്ടായിരുന്നതെന്ന് ബയോപ്സി ഫലങ്ങൾ വെളിപ്പെടുത്തി. സൂക്ഷ്മമായ വൈദ്യപരിശോധനയ്ക്ക് ശേഷം ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. ട്യൂമർ വെല്ലുവിളി നിറഞ്ഞതായിരുന്നു. വലിപ്പം കൂടിയതും കരളിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നതും ആയിരുന്നുവെന്ന് ഡോ. സന്ദീപ് ജെയിൻ പറഞ്ഞു.
ട്യൂമർ നീക്കം ചെയ്യുന്നത് തന്നെ ഒരു വെല്ലുവിളിയായതിനാൽ ഓപ്പറേഷൻ സമയത്ത് ഒരുപാട് അപകടസാധ്യതകൾ ഉണ്ടായിരുന്നു. ഓപ്പറേഷൻ സമയത്ത് രക്തക്കുഴലുകളും സംരക്ഷിക്കേണ്ടി വന്നു (കരളിന്റെ ഇരുവശങ്ങളിലേക്കും രക്തം എത്തിക്കുക) ട്യൂമർ നീക്കം ചെയ്യാൻ എട്ട് മണിക്കൂർ എടുത്തു. 11 ദിവസത്തിന് ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 20 വർഷമായി ഞാൻ നേരിടുന്ന വേദനയിൽ നിന്ന് എനിക്ക് ആശ്വാസം ലഭിച്ചു. ഞാൻ ഒന്നിലധികം ആശുപത്രികൾ സന്ദർശിച്ചു. പല ആശുപത്രികളും എന്നെ ചികിത്സിക്കാൻ വിസമ്മതിച്ചതിനാൽ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു. ട്യൂമർ വളർന്നു. ഇപ്പോൾ ട്യൂമർ വിജയകരമായി നീക്കം ചെയ്തുവെന്നും 54കാരി പറഞ്ഞു.
'ഇന്ത്യയില്‍ നിലവില്‍ ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമില്ല'