'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്'; കൊവിഡ് രോഗികള്‍ക്കായി പാട്ടും നൃത്തവുമായി ആരോഗ്യ പ്രവർത്തകർ; വീഡിയോ

ആരോഗ്യ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം ഊഹിക്കാവുന്നതേയുള്ളൂ. എന്നിരുന്നാലും രോഗികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും അവര്‍ക്ക് കരുത്ത് പകരാനുമാണ് ആരോഗ്യ പ്രവർത്തകർ ശ്രമിക്കുന്നത്. 

Doctors and Final Year MBBS Students Sing and Dance

കൊവിഡ് ഭീതിയില്‍ ലോകരാജ്യങ്ങള്‍ വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍, ഊണും ഉറക്കവും ഉപേക്ഷിച്ച് രോ​ഗികളെ പരിചരിക്കുന്ന വിഭാഗമാണ് ആരോഗ്യ പ്രവര്‍ത്തകര്‍. അതുകൊണ്ടുതന്നെ, ആരോഗ്യ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം ഊഹിക്കാവുന്നതേയുള്ളൂ. 

എന്നിരുന്നാലും രോഗികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും അവര്‍ക്ക് കരുത്ത് പകരാനുമാണ് ആരോഗ്യ പ്രവർത്തകർ ശ്രമിക്കുന്നത്. കൊവിഡ് രോഗികളെ സന്തോഷിപ്പിക്കാനായി ഐസിയുവിന് മുന്നില്‍ ഗിറ്റാര്‍ വായിക്കുന്ന നഴ്സ് മുതല്‍   നൃത്തച്ചുവടുകളുമായി എത്തുന്ന  ആരോഗ്യ പ്രവർത്തകര്‍ വരെ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയും ചെയ്തു.

അക്കൂട്ടത്തിലിതാ മറ്റൊരു വീഡിയോ കൂടി ശ്രദ്ധ നേടുകയാണ്. കൊവിഡ് രോഗികളുടെ ഐസിയുവിനകത്ത് പാട്ടും നൃത്തവുമായി എത്തിയ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും വീഡിയോ ആണ് സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്.

 

ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിച്ചത്. വീഡിയോയ്ക്ക് നിമിഷങ്ങള്‍ക്കകം വലിയ പ്രതികരണമാണ് ലഭിച്ചത്. 

Also Read: മാസ്കില്ലാതെ ഡാൻസ്, നിയന്ത്രണം ലംഘിച്ച് കൊവിഡ് ഡ്യൂട്ടിക്ക് നിശ്ചയിച്ച വനിതാ ഓഫീസർ, ഒഡീഷയിൽ നടപടിയുമായി കളക്ടര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios