വണ്ണം കുറയ്ക്കാൻ അത്താഴം ഒഴിവാക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞിരുന്നോളൂ
നല്ല ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ പ്രഭാതഭക്ഷണവും ലഘു അത്താഴവും കഴിക്കണം. എന്നിരുന്നാലും, അത്താഴം പൂർണ്ണമായും ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നത് തെറ്റാണ്.
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? അതിനായി അത്താഴം ഒഴിവാക്കാറുണ്ടോ?. ഡയറ്റ് നോക്കുന്നതിന്റെ ഭാഗമായി പലരും രാത്രി ഭക്ഷണം ഒഴിവാക്കാറുണ്ട്. അത്താഴം കഴിക്കാതിരിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാൽ അറിഞ്ഞോളൂ, അത് തെറ്റാണ്. ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുക എന്നത് ആരോഗ്യകരമായ സമീപനമല്ലെന്നാണ് വിദഗ്ധർ പറയുന്നത്.
നല്ല ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും, ആരോഗ്യകരമായ പ്രഭാതഭക്ഷണവും ലഘു അത്താഴവും കഴിക്കണം. എന്നിരുന്നാലും, അത്താഴം പൂർണ്ണമായും ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നത് വിഡ്ഢിത്തമാണ്. അങ്ങനെ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കുന്നതിനുപകരം ശരീരഭാരം കൂടാനാണ് സാധ്യത.
അത്താഴം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. കാരണം ഇത് ശരീരത്തിന് ആവശ്യമായ പോഷണവും ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ശരിയായി നിർവഹിക്കാനുള്ള ഊർജ്ജവും നൽകുന്നു. എന്നാൽ നിങ്ങൾ അത്താഴം ഒഴിവാക്കുമ്പോൾ ക്ഷീണവും ബലഹീനതയും അനുഭവപ്പെടുന്നു. ഇത് ജോലിയെ കൂടുതൽ തടസ്സപ്പെടുത്താം. ഇതോടൊപ്പം ഉറക്കത്തെയും ബാധിക്കാം.
നിങ്ങൾ രാത്രി ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ, ശരീരത്തിന് പ്രധാനപ്പെട്ട പോഷകങ്ങളുടെ അഭാവം ഉണ്ടാകാം. രാത്രിയിൽ ഒന്നും കഴിക്കാതെ ഉറങ്ങുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ കാരണമാകുന്നു. ഭക്ഷണം ഒഴിവാക്കുന്നത് ഉപാപചയ നിരക്ക് കുറയ്ക്കും. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യത കൂട്ടുന്നു.
അത്താഴം ഒഴിവാക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ മോശമായി ബാധിക്കും. ഇത് ഭാരം വർദ്ധിപ്പിക്കുകയും സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഭക്ഷണം ഒഴിവാക്കുന്നത് ശരീരം സ്റ്റിറോയിഡ് ഹോർമോണുകൾ പുറപ്പെടുവിക്കാൻ കാരണമാകുന്നു. ഇതിന്റെ ഒരു പാർശ്വഫലമാണ് ശരീരഭാരം വർദ്ധിക്കുന്നത്. നിങ്ങൾ രാത്രിയിലെയോ അല്ലെങ്കിൽ മറ്റേതെങ്കിലും സമയത്തെയോ ഭക്ഷണം ഒഴിവാക്കുന്നത് കൂടുതൽ ഭക്ഷണം കഴിക്കുന്നതിന് കാരണമാകുന്നു. കൂടാതെ, അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നു.
പെട്ടെന്നുണ്ടാകുന്ന കഠിനമായ വയറുവേദന ; കാരണങ്ങൾ ഇതാകാം