കൊവിഡ് വാക്സിന്‍ ഗര്‍ഭധാരണ സാധ്യതയെ ബാധിക്കുമോ? പഠനം പറയുന്നത്

'കൊവിഡ് വാക്സിനുകൾ ഉൾപ്പെടെയുള്ള ഒരു വാക്സിനുകളും ഗർഭധാരണത്തെ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ല. ഇതിനെക്കുറിച്ചോർത്ത് ആരും ആശങ്കപ്പെടേണ്ടതില്ല...'- ഡോ.മേരി ജെയ്ൻ മിൻകിൻ പറഞ്ഞു.

Do the covid 19 vaccines affect chances of pregnancy

കൊവിഡ് വാക്സിന്‍ എടുക്കുന്നത് ഗര്‍ഭധാരണ സാധ്യതയെ ബാധിക്കുമോ എന്നതിനെ കുറിച്ച് പലർക്കും സംശയമുണ്ടാകും. വാക്സിൻ ഗര്‍ഭധാരണ സാധ്യതയെ ബാധിക്കുന്നില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. വാക്‌സിൻ ഗർഭിണിയാകാനുള്ള സാധ്യതയെ സ്വാധീനിക്കുന്നു എന്നതിന് ഒരു തെളിവുമില്ലെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു.

കൊവിഡ് വാക്സിനുകൾ ഉൾപ്പെടെയുള്ള ഒരു വാക്സിനുകളും ഗർഭധാരണത്തെ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ല. ഇതിനെക്കുറിച്ചോർത്ത് ആരും ആശങ്കപ്പെടേണ്ടതില്ല. അടുത്തിടെ ഫൈസർ നടത്തിയ ഒരു പഠനത്തിൽ, വാക്സിൻ നൽകിയ ഗ്രൂപ്പിലെ നിരവധി സ്ത്രീകൾ ഗർഭിണികളായി. 

'വാക്സിനെടുത്തശേഷം ആർത്തവചക്രത്തിൽ ചെറിയ കാലതാമസം ഉണ്ടായിട്ടുണ്ട്. പക്ഷേ, ഗർഭധാരണ സാധ്യതകളെ വാക്സിൻ ബാധിക്കുന്നില്ല...' -  യേൽ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസറും ഗൈനക്കോളജിസ്റ്റുമായ ഡോ.മേരി ജെയ്ൻ മിൻകിൻ പറഞ്ഞു.

ഗർഭിണികൾ കൊവിഡ് വാക്സിൻ എടുക്കണമെന്നും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ശുപാർശ ചെയ്യുന്നുണ്ട്. ഗർഭധാരണത്തിനായി ശ്രമിക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നും വിദ​ഗ്ധർ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios