ഇന്ത്യയിൽ കൊറോണയുടെ രണ്ടാം വരവുണ്ടാകുമോ? പ്രവചനാതീതം; ഐസിഎംആർ മേധാവി

ഈ വൈറസിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നമുക്കറിയില്ല. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ കൊറോണ വൈറസ് വ്യാപനത്തിന്റെയും മരണനിരക്കിന്റെയും കാര്യത്തിൽ വളരെയധികം വ്യതിയാനങ്ങൾ കാണാൻ സാധിച്ചു.

do not predict the second coming of covid 19

ദില്ലി: ഇന്ത്യയിൽ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ഉണ്ടാകുമോ എന്ന് പ്രവചിക്കുക അസാധ്യമാണെന്നും രാജ്യത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകത മൂലം ചിലയിടങ്ങളിൽ ചെറിയ രീതിയിൽ സാധ്യതയുണ്ടെന്നും ഐസിഎംആർ മേധാവി ഡോക്ടർ ബൽറാം ഭാർ​ഗവ. സ്ഥിതി​ഗതികൾ അതിവേ​ഗം വികസിച്ചു കൊണ്ടിരിക്കുകയാണെന്നും രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ രോ​ഗബാധയുടെയും മരണനിരക്കിന്റെയും കാര്യത്തിൽ 
വളരെ വ്യത്യാസമുണ്ടെന്നും എഎൻഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.  

സാർസ് കൊവിഡ് 2 ഒരു അസാധാരണ വൈറസാണ്. ഈ വൈറസിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നമുക്കറിയില്ല. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ കൊറോണ വൈറസ് വ്യാപനത്തിന്റെയും മരണനിരക്കിന്റെയും കാര്യത്തിൽ വളരെയധികം വ്യതിയാനങ്ങൾ കാണാൻ സാധിച്ചു. ഇന്ത്യയിൽ അണുബാധയുടെ രണ്ടാം ഘട്ടം സംഭവിക്കുമോ എന്ന് പ്രവചിക്കുക അസാധ്യമാണ്. ചില പ്രത്യേക സംസ്ഥാനങ്ങളിൽ രോ​ഗവ്യാപനത്തിന്റെ കാര്യത്തിൽ വിശാലമായ വ്യതിയാനമാണ് കാണാൻ സാധിച്ചിട്ടുളളത്. അദ്ദേഹം പറഞ്ഞു. 

കൊവിഡിനെ മറികടക്കാൻ ശാസ്ത്രീയ മുന്നേറ്റങ്ങൾക്ക് പുറമെ എല്ലാ പൗരൻമാരുടെയും പൂർണ്ണപങ്കാളിത്തം അനിവാര്യമാണെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മൂലം ചില സമയങ്ങളിൽ വർദ്ധനവ് ഉണ്ടായേക്കാം. സ്ഥിതി​ഗതികൾ മാറിക്കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ നിരീക്ഷണങ്ങളും തുടരുന്നുണ്ട്. ജനങ്ങൾ സാമൂഹിക അകലവും മാസ്ക് ഉപയോ​ഗവും പാലിക്കേണ്ടത് അത്യാവശ്യമാണ്. കൊവിഡ് വെല്ലുവിളിയെ മറികടക്കാൻ എല്ലാ പൗരൻമാരുടെയും പൂർണ്ണ പങ്കാളിത്തം അനിവാര്യമാണ്. അദ്ദേഹം വിശദീകരിച്ചു. 

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമാണ് ഡോക്ടർ ബൽറാം ഭാർ​ഗവ. രാജ്യത്തിന്റെ കൊവിഡ് വ്യാപനം നിരീക്ഷിക്കുന്നതിൽ പ്രധാന പങ്കും ഇദ്ദേഹത്തിനുണ്ട്. 2020 ജനുവരി മുതൽ വൈറസിനെക്കുറിച്ചും അതിന്റെ സ്വഭാവ സവിശേഷതകളെക്കുറിച്ചും കൂടുതലറിയുന്നതിനും പരീക്ഷണങ്ങൾ വൈറോളജി ലാബിൽ പരീക്ഷണം നടത്തി വരികയാണ്. ശാശ്വതമായ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പൊതുജനാരോ​ഗ്യത്തിലുളള ഏതൊരു പ്രതിസന്ധിയെയും നേരിടാൻ പ്രധാനമായും 3 ഡികളെയാണ് ആശ്രയിക്കുന്നത്. ഡേറ്റ, ഡെവലപ്മെന്റ്, ഡെലിവറി എന്നിവയാണവ. തെളിവിനെ അടിസ്ഥാനപ്പെടുത്തിയുള്ള തീരുമാനങ്ങൾക്കും നയരൂപീകരണത്തിനും ഡേറ്റ അത്യാവശ്യമാണ്. അതുപോലെ പൊതുജനാരോ​ഗ്യം പ്രതിസന്ധിയിലായിരിക്കുന്ന ഇടങ്ങളിൽ നൂതനമായ ഉപകരണങ്ങളുടെ വികസനവും അത്യാവശ്യമാണ്. കണ്ടുപിടുത്തങ്ങൾ ​​ഗുണഭോക്താവിലേക്ക് എത്തിക്കേണ്ടതും അത്യാവശ്യമാണ്. അദ്ദേഹം  വ്യക്തമാക്കി. 


 

Latest Videos
Follow Us:
Download App:
  • android
  • ios