World Tuberculosis Day : ക്ഷയരോഗം; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുത്

'രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ വായുവിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് സഞ്ചരിക്കുകയും ടിബിക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് സാധാരണയായി ശ്വാസകോശത്തെയാണ് ബാധിക്കുന്നത്...' - കണ്ണിംഗ്ഹാമിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ പൾമണോളജി വിഭാ​ഗം മേധാവി സീനിയർ കൺസൾട്ടന്റ് ഡോ. കെ എസ് സതീഷ് പറയുന്നു.

Do not ignore these common symptoms of Tuberculosis

ഇന്ന് മാർ‌ച്ച് 24, ലോക ക്ഷയരോഗദിനം (World Tuberculosis Day).  ശ്വാസകോശത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതരമായ ബാക്ടീരിയൽ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ലോക ക്ഷയരോഗ ദിനം ആചരിക്കുന്നത്. ആഗോളതലത്തിൽ ക്ഷയരോഗത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾക്കൊപ്പം ആരോഗ്യപരമായ പ്രത്യാഘാതങ്ങളും ദിനം ഉയർത്തിക്കാട്ടുന്നു.

ക്ഷയരോഗവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് 2-3 ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമയാണ്. ഈ പകർച്ചവ്യാധി സമയത്ത് കൊവിഡിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയുന്ന ടിബിയുടെ മറ്റ് ലക്ഷണങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടത് വളരെ പ്രധാനമാണ്. ഒന്നാമതായി, കൊവിഡിലെ വരണ്ട ചുമയിൽ നിന്ന് വ്യത്യസ്തമായി, ക്ഷയരോഗം തൊണ്ടയിൽ നിന്നോ ശ്വാസകോശത്തിൽ നിന്നോ ഉള്ള ഉമിനീർ, മ്യൂക്കസ് എന്നിവയുടെ മിശ്രിതമായ കഫം ഉൽപാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു. 

' രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ വായുവിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് സഞ്ചരിക്കുകയും ടിബിക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് സാധാരണയായി ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. എന്നാൽ ലിംഫ് ഗ്രന്ഥികൾ, വയർ, നട്ടെല്ല്, സന്ധികൾ, ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ എന്നിവയെയും ഇത് ബാധിക്കാം...'-  കണ്ണിംഗ്ഹാമിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ പൾമണോളജി വിഭാ​ഗം മേധാവി സീനിയർ കൺസൾട്ടന്റ് ഡോ. കെ എസ് സതീഷ് പറയുന്നു.

ചുമ, തുമ്മൽ എന്നിവയിലൂടെ വായുവിലേക്ക് പുറന്തള്ളുന്ന ചെറിയ തുള്ളികളിലൂടെയാണ് ക്ഷയരോഗ ബാക്ടീരിയകൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. ഈ ബാക്ടീരിയ ബാധിച്ച എല്ലാ ആളുകൾക്കും അസുഖം വരില്ല, അവരിൽ ചിലർ രോഗലക്ഷണങ്ങളില്ലാത്തവരായിരിക്കും.

ഒളിഞ്ഞിരിക്കുന്ന ക്ഷയരോഗമുള്ള ആളുകൾക്ക് അസുഖം വരില്ല, രോഗലക്ഷണങ്ങൾ കാണിക്കില്ല. അതിനാൽ രോഗം മറ്റുള്ളവരിലേക്ക് പകരില്ല. എന്നിരുന്നാലും, ഏതെങ്കിലും കാരണത്താൽ വ്യക്തിയുടെ പ്രതിരോധശേഷി വിട്ടുവീഴ്ച ചെയ്യുകയാണെങ്കിൽ, അണുബാധ സജീവമായ ക്ഷയരോഗമായി പിടിപെടാമെന്നും വിദ​ഗ്ധർ‌ പറയുന്നു.

ശരീരത്തിൽ രോഗാണുക്കൾ വികസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ വ്യത്യാസപ്പെടുന്നു. ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയ സാധാരണയായി ശ്വാസകോശത്തിലാണ് (പൾമണറി ടിബി) വളരുന്നത്.

ശ്വാസകോശത്തിലെ ക്ഷയരോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ...

മൂന്ന് ആഴ്ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന ചുമ
നെഞ്ച് വേദന

ക്ഷയരോഗത്തിന്റെ മറ്റ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ...

ക്ഷീണം
ഭാരം കുറയുക
വിശപ്പില്ലായ്മ
പനി 
രാത്രിയിൽ അമിതമായി വിയർക്കുക.

കൊവിഡിനിടെ ക്ഷയരോഗം മൂലമുള്ള മരണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

കൊവിഡ് 19 മഹാമാരിയുമായുള്ള ( Covid 19 ) പോരാട്ടത്തില്‍ തന്നെയാണ് ലോകമിപ്പോഴും. പല രാജ്യങ്ങളിലും തൊഴില്‍ മേഖലയും വിദ്യാഭ്യാസ മേഖലയും അടക്കം സജീവമാകാന്‍ തുടങ്ങിയെങ്കില്‍ പോലും കൊവിഡ് സൃഷ്ടിച്ച ആഘാതങ്ങളിലൂടെ തന്നെയാണ് മിക്കവരും കടന്നുപോകുന്നത്. പ്രത്യേകിച്ച് ആരോഗ്യരംഗമാണ് ( Health Sector ) ഇത്തരം പ്രതിസന്ധികള്‍ കൂടുതലായി നേരിടുന്നത്.ഓരോ രാജ്യത്തും ആരോഗ്യമേഖല കഴിഞ്ഞ രണ്ടര വര്‍ഷത്തിലധികമായി കൊവിഡിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മറ്റ് രോഗങ്ങള്‍, രോഗികള്‍, ഇവയുടെ അനുബന്ധപ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലായിരിക്കുകയാണ്.

ലോക ക്ഷയരോഗ ദിനം; അറിയാം ഈ പ്രാരംഭ ലക്ഷണങ്ങള്‍


 

Latest Videos
Follow Us:
Download App:
  • android
  • ios