ഫാറ്റി ലിവർ രോഗം തടയാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കാൻ മെഡിറ്ററേനിയൻ ഭക്ഷണക്രമം സഹായകമാകുമെന്നും മുമ്പ് നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പച്ചക്കറികൾ അടങ്ങിയ മെഡിറ്ററേനിയൻ ഭക്ഷണക്രമം ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത പകുതിയായി കുറയ്ക്കുമെന്ന് ഹാർവാർഡ് TH-ൽ നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.

diet and lifestyle tips to reverse fatty liver disease rse

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ ഡിസീസ്. ഇത് ഒന്നുകിൽ അമിതമായ മദ്യപാനം കൊണ്ടോ അല്ലെങ്കിൽ അനാരോഗ്യകരമായ ജീവിതശൈലി കൊണ്ടോ സംഭവിക്കാം. ഫാറ്റി ലിവർ അവസ്ഥയ്ക്ക് ലക്ഷണങ്ങൾ പ്രകടമാകുന്നത് കുറവാണ്. എന്നാൽ സാധാരണയായി വളരെക്കാലം കഴിഞ്ഞ് രോഗി ക്ഷീണിതനാകാനും ശരീരഭാരം കുറയാനും വയറുവേദനയുണ്ടാകാനും സാധ്യതയുണ്ട്. ഫാറ്റി ലിവർ അവസ്ഥ ചികിത്സിച്ചില്ലെങ്കിൽ പ്രമേഹം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിലേക്ക് നയിക്കുന്നു.

' ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഉള്ളവരിൽ ഒന്നിടവിട്ട ദിവസങ്ങളിലെ ഉപവാസം കരളിന്റെ അവസ്ഥ മെച്ചപ്പെടുത്തിയതായി ഇല്ലിനോയിസ് ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തി. ഞങ്ങളുടെ പഠന ഗ്രൂപ്പുകളുടെ ഫലങ്ങൾ താരതമ്യം ചെയ്തപ്പോൾ, ഇതര ദിവസത്തെ ഉപവാസ ഭക്ഷണക്രമം പിന്തുടരുകയും ആഴ്‌ചയിൽ അഞ്ച് ദിവസം വ്യായാമം ചെയ്യുകയും ചെയ്യുന്ന ഗ്രൂപ്പിലാണ് ഏറ്റവും മെച്ചപ്പെട്ട രോഗികൾ ഉള്ളതെന്ന് ഞങ്ങൾ വ്യക്തമായി തിരിച്ചറിഞ്ഞു...' - ​ഗവേഷകരിലൊരാളായ ക്രിസ്റ്റ വരാഡി പറഞ്ഞു. 

ക്യത്യമായ വ്യയാമം ചെയ്യുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ഫാറ്റി ലിവർ രോഗം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കുന്നതിനും സഹായിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സെൽ മെറ്റബോളിസം ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. കരളിലെ കൊഴുപ്പ് കുറയ്ക്കാൻ ആഴ്ചയിൽ 150 മിനിറ്റ് എയ്റോബിക് വ്യായാമം സഹായിക്കുമെന്ന് പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി-കോളേജ് ഓഫ് മെഡിസിൻ, ഹെർഷി ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കാൻ മെഡിറ്ററേനിയൻ ഭക്ഷണക്രമം സഹായകമാകുമെന്നും മുമ്പ് നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പച്ചക്കറികൾ അടങ്ങിയ മെഡിറ്ററേനിയൻ ഭക്ഷണക്രമം ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത പകുതിയായി കുറയ്ക്കുമെന്ന് ഹാർവാർഡ് TH-ൽ നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.

ഫാറ്റി ലിവറിനെ പ്രതിരോധിക്കാനുള്ള ശരിയായ പ്രതിവിധി കണ്ടെത്തുന്നതിന്, അതുമായി ബന്ധപ്പെട്ട അപകടസാധ്യത ഘടകങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. പൊണ്ണത്തടി, സ്ലീപ് അപ്നിയ, ഉയർന്ന അളവിലുള്ള ട്രൈഗ്ലിസറൈഡുകൾ, ഹൈപ്പോതൈറോയിഡിസം, പ്രമേഹം എന്നിവ ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

ആരോഗ്യകരമായ ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നതിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിലൂടെയും വ്യായാമത്തിലൂടെയും ഫാറ്റി ലിവറിന്റെ അവസ്ഥ നിയന്ത്രിക്കാം. ഫാറ്റി ലിവറിന്റെ അപകടസാധ്യത ഘടകങ്ങൾ മനസ്സിലാക്കുകയും അതിന് ശരിയായ പ്രതിവിധി കണ്ടെത്തുകയും വേണം. ശരീരഭാരം കുറയ്ക്കാൻ കരളിലെ കൊഴുപ്പ്, വീക്കം, ഫൈബ്രോസിസ് എന്നിവ കുറയ്ക്കാൻ കഴിയും. പ്രത്യേക ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാൽ ഫാറ്റി ലിവർ കണ്ടുപിടിക്കുക പ്രയാസമാണ്. എന്നിരുന്നാലും, നിങ്ങൾക്ക് വയറുവേദന അനുഭവപ്പെടുകയും ക്ഷീണിക്കുകയും ചെയ്യുന്നുവെങ്കിൽ ഫാറ്റി ലിവർ പരിശോധനയ്ക്ക് വിധേയനാകണം. 

ശ്രദ്ധിക്കുക:  മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

കരൾ രോ​ഗങ്ങൾ പിടിപെടുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios