കുട്ടികളിലെ പ്രമേഹം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

പ്രമേഹം പൊതുവേ മുതിര്‍ന്നവരെയാണ് ബാധിക്കുന്നതെങ്കിലും  ചില സന്ദര്‍ഭങ്ങളില്‍ ഇത് കുട്ടികളെയും കടന്നുപിടിക്കാറുണ്ട്. കുട്ടികളില്‍ ടൈപ്പ് 1 പ്രമേഹം മാത്രമല്ല, ടൈപ്പ് 2 പ്രമേഹവും ഉണ്ടാകാം. കുട്ടികളില്‍ പ്രമേഹം പിടിപെടുന്നത് തടയാൻ ഒരു പരിധി വരെ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

Diabetes In Children things you should know azn

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. പല കാരണങ്ങള്‍ കൊണ്ടും പ്രമേഹം ഉണ്ടാകാം. പ്രമേഹം പൊതുവേ മുതിര്‍ന്നവരെയാണ് ബാധിക്കുന്നതെങ്കിലും  ചില സന്ദര്‍ഭങ്ങളില്‍ ഇത് കുട്ടികളെയും കടന്നു പിടിക്കാറുണ്ട്. കുട്ടികളില്‍ ടൈപ്പ് 1 പ്രമേഹം മാത്രമല്ല, ടൈപ്പ് 2 പ്രമേഹവും ഉണ്ടാകാം. കുട്ടികളില്‍ പ്രമേഹം പിടിപെടുന്നത് തടയാൻ ഒരു പരിധി വരെ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

ഭക്ഷണത്തിലെ അധികമായ കൊഴുപ്പും, ശാരീരിക വ്യായാമത്തിന്റെ കുറവുമൊക്കെ കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹ സാധ്യതയെ കൂട്ടാം. ഇത്തരത്തില്‍ കുട്ടികളിലെ പ്രമേഹത്തെ തടയാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

അമിതവണ്ണമുള്ള കുട്ടികളില്‍ പ്രമേഹ സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ മാതാപിതാക്കള്‍ കുട്ടികളുടെ ശരീര ഭാരത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധ വേണം.  പ്രായത്തിനും ഉയരത്തിനും അനുസരിച്ച ശരീരഭാരം നിലനിര്‍ത്തുകയാണ് വേണ്ടത്. 

രണ്ട്...

കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാധി കുറയ്ക്കുക. 

മൂന്ന്... 

ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുക.  പച്ചക്കറികളും പഴങ്ങളും ഫൈബറും അടങ്ങിയ ഭക്ഷണക്രമം തെരഞ്ഞെടുക്കുക. ഇതൊക്കെ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

നാല്... 

ഇന്നത്തെ കുട്ടികള്‍ അധികവും മൊബൈല്‍ ഫോണും ഗെയിമുകളുമായി വീട്ടിനകത്ത് തന്നെ ചടഞ്ഞുകൂടിയിരിക്കുന്ന അവസ്ഥയാണ് കാണുന്നത്. ഇത് കുട്ടികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ അവരെ വ്യായാമം ചെയ്യാനും  കായികാധ്വാനം വളര്‍ത്തിയെടുക്കാനും ശീലിപ്പിക്കുക. 

അഞ്ച്...

ഉറക്കപ്രശ്നങ്ങളും കുട്ടികളില്‍ പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍ കുട്ടികളുടെ ഉറക്കത്തിന്‍റെ കാര്യത്തിലും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

Also Read: റാഞ്ചിയില്‍ നിന്ന് പാനിപൂരി കഴിക്കുന്ന സുബി; അവസാന യുട്യൂബ് വീഡിയോകള്‍ വൈറല്‍

Latest Videos
Follow Us:
Download App:
  • android
  • ios