Diabetes And Heart Disease : പ്രമേഹവും ഹൃദ്രോഗവുമുള്ളവരിൽ ഈ രോ​ഗം പിടിപെടാനുള്ള സാധ്യത കൂടുതലെന്ന് പഠനം

 പ്രമേഹവും ഹൃദയ സംബന്ധമായ അസുഖങ്ങളും തടയുന്നത് ഡിമെൻഷ്യ സാധ്യത കുറയ്ക്കുന്നതിന് സഹായകമാണെന്നും ​ഗവേഷകർ പറയുന്നു. അൽഷിമേഴ്‌സ് ആന്റ് ഡിമെൻഷ്യ ജേണലിൽ പ്രസിദ്ധീകരിച്ചു.

Diabetes and Cardiovascular Disease Increase Dementia Risk study

ടൈപ്പ് 2 പ്രമേഹം (type 2 diabetes), ഹൃദ്രോഗം (heart disease) അല്ലെങ്കിൽ സ്ട്രോക്ക് ഉള്ളവർക്ക് ഡിമെൻഷ്യ (dementia) വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനം. പ്രമേഹവും ഹൃദയ സംബന്ധമായ അസുഖങ്ങളും തടയുന്നത് ഡിമെൻഷ്യ സാധ്യത കുറയ്ക്കുന്നതിന് സഹായകമാണെന്നും ​ഗവേഷകർ പറയുന്നു.

അൽഷിമേഴ്‌സ് ആന്റ് ഡിമെൻഷ്യ ജേണലിൽ പ്രസിദ്ധീകരിച്ചു. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം (ഇസ്കെമിക് ഹൃദ്രോഗം, ഹൃദയസ്തംഭനം അല്ലെങ്കിൽ ഏട്രിയൽ ഫൈബ്രിലേഷൻ), ഹൃദയാഘാതം - കാർഡിയോമെറ്റബോളിക് രോഗങ്ങൾ എന്ന് വിളിക്കപ്പെടുന്നവ ഡിമെൻഷ്യയ്ക്കുള്ള പ്രധാന അപകട ഘടകങ്ങളിൽ ചിലതാണെന്ന് സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

'ഒരേസമയം ഈ രോഗങ്ങളിൽ ഒന്നിൽ കൂടുതൽ ഉണ്ടാകുന്നത് ഡിമെൻഷ്യയുടെ അപകടസാധ്യതയെ എങ്ങനെ ബാധിക്കുന്നുവെന്നതിനെ കുറിച്ചുള്ള ചില പഠനങ്ങൾ പരിശോധിച്ചു. ഞങ്ങളുടെ പഠനത്തിൽ അതാണ് ഞങ്ങൾ പരിശോധിക്കാൻ ആഗ്രഹിച്ചത്...' - എജിംഗ് റിസർച്ച് സെന്ററിലെ ഡോക്ടറൽ വിദ്യാർത്ഥിയായ അബിഗെയ്ൽ ഡോവ് പറയുന്നു. ഒന്നിലധികം കാർഡിയോമെറ്റബോളിക് രോഗങ്ങൾ അപകടസാധ്യത ഇരട്ടിയാക്കുന്നതായും പഠനത്തിൽ പറയുന്നു.

Read more നാല്‍പത് കടന്ന പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട ചില അസുഖങ്ങള്‍

സ്റ്റോക്ക്‌ഹോമിലെ കുങ്‌ഷോൾമെനിൽ താമസിക്കുന്ന 60 വയസ്സിനു മുകളിലുള്ള ആരോഗ്യമുള്ള, ഡിമെൻഷ്യ രഹിതരായ 2,500 വ്യക്തികളുടെ സ്വീഡിഷ് നാഷണൽ സ്റ്റഡി ഓൺ ഏജിംഗ് ആൻഡ് കെയറിൽ നിന്ന് ഗവേഷകർ വിവരങ്ങൾ ശേഖരിച്ചു. 

 

Diabetes and Cardiovascular Disease Increase Dementia Risk study

 

പഠനത്തിന്റെ തുടക്കത്തിൽ, മെഡിക്കൽ രേഖകളിലൂടെയും ക്ലിനിക്കൽ അന്വേഷണത്തിലൂടെയും കാർഡിയോമെറ്റബോളിക് രോഗങ്ങളുടെ സംഭവങ്ങൾ വിലയിരുത്തി. വൈജ്ഞാനിക ശേഷിയിലെ മാറ്റങ്ങളും ഡിമെൻഷ്യയുടെ വികാസവും നിരീക്ഷിക്കുന്നതിനായി പങ്കെടുക്കുന്നവരെ പന്ത്രണ്ട് വർഷത്തോളം മെഡിക്കൽ പരിശോധനകളും കോഗ്നിറ്റീവ് ടെസ്റ്റുകളും നടത്തി.

ഒന്നിലധികം കാർഡിയോമെറ്റബോളിക് രോഗങ്ങളുടെ സാന്നിധ്യം വൈജ്ഞാനിക തകർച്ചയുടെ വേഗത വർദ്ധിപ്പിക്കുകയും വൈജ്ഞാനിക വൈകല്യത്തിന്റെയും ഡിമെൻഷ്യയുടെയും അപകടസാധ്യത ഇരട്ടിയാക്കുകയും രണ്ട് വർഷം കൊണ്ട് അവയുടെ വികസനം വേഗത്തിലാക്കുകയും ചെയ്തു. രോഗങ്ങളുടെ എണ്ണം കൂടിയതോടെ അപകടസാധ്യതയുടെ വ്യാപ്തി വർധിച്ചു.

Read more  കൊവിഡ് 19; ഉയരവും സംസാരരീതിയും രോഗം പകരുന്നതിന് കാരണമാകുന്നുവെന്ന് പഠനം

പ്രമേഹം, ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക് എന്നിവയുടെ സംയോജനമാണ് വൈജ്ഞാനിക പ്രവർത്തനത്തിന് ഏറ്റവും ദോഷകരമായതെന്ന് പഠത്തിൽ കണ്ടെത്തിയതായി ഡോവ് പറയുന്നു.

മധ്യവയസ്സിൽ തന്നെ കാർഡിയോമെറ്റബോളിക് രോഗ പ്രതിരോധത്തിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കണം, കാരണം ജീവിതത്തിൽ നേരത്തെ ഒരു കാർഡിയോമെറ്റബോളിക് രോഗം വികസിപ്പിക്കുന്നവരിൽ വൈജ്ഞാനിക പരാജയവും ഡിമെൻഷ്യയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ​ഗവേഷകർ പറഞ്ഞു.

ഡിമെൻഷ്യ (dementia) ഒരു രോഗമല്ല, അതൊരു അവസ്ഥയാണ്. ലോകത്ത് മറവി രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്‌സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.

കാലക്രമേണ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന്റെ വൈജ്ഞാനിക പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്ന രോ​ഗാവസ്ഥയാണ് ഡിമെൻഷ്യ. ഇത് പിടിപെടുന്നത് ആളുകൾക്ക് അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ ഓർമ്മിക്കാനും ചിന്തിക്കാനും ബുദ്ധിമുട്ടാക്കുന്നു. ഒരാൾ പ്രായമാകുമ്പോൾ ഡിമെൻഷ്യ കൂടുതൽ സാധാരണമായിത്തീരുന്നു.

Read more  ഓര്‍മ്മശക്തി വര്‍ധിപ്പിക്കാൻ ചെയ്യാവുന്ന ഏഴ് കാര്യങ്ങള്‍

Latest Videos
Follow Us:
Download App:
  • android
  • ios