കരളിലെ വിഷാംശങ്ങളെ പുറംതള്ളാന്‍ സഹായിക്കും ഈ അഞ്ച് പാനീയങ്ങള്‍...

സംസ്കരിച്ച ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പഞ്ചസാരയുടെ അമിത ഉപയോഗം, കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയുടെ അമിത ഉപയോഗം കരളിനെ നശിപ്പിക്കും. 
 

detox drinks for liver health

കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. സംസ്കരിച്ച ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പഞ്ചസാരയുടെ അമിത ഉപയോഗം, കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയുടെ അമിത ഉപയോഗം കരളിനെ നശിപ്പിക്കും. 

കരളിനെ ഡീറ്റോക്സ് ചെയ്യാന്‍ അഥവാ കരളിലെ വിഷാംശങ്ങൾ നീക്കം ചെയ്ത് ആരോഗ്യമേകാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം... 

1. പൈനാപ്പിള്‍- ചീര ജ്യൂസ് 

ഫൈബറും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീരയും,   'ബ്രോംലൈന്‍' എന്ന  ഡൈജസ്റ്റീവ് എൻസൈം അടങ്ങിയ പൈനാപ്പിളും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. അതിനാല്‍ പൈനാപ്പിള്‍, ചീര, നാരങ്ങാ നീര് എന്നിവ ചേര്‍ത്ത് പാനീയം കുടിക്കാം. കരളിനെ ഡീറ്റോക്സ് ചെയ്യാന്‍ ഈ പാനീയം സഹായിക്കും. 

2. ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും കരളിലെ വിഷാംശങ്ങൾ നീക്കം ചെയ്ത്  കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

3. ബീറ്റ്റൂട്ട് ജ്യൂസ്  

വിറ്റമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും നാരുകളും ബീറ്റ്റൂട്ടില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. നൈട്രേറ്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് കരളിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

4. ഓറഞ്ച്- ജിഞ്ചര്‍ ജ്യൂസ് 

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ചയും ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചിയും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.  ഓറഞ്ച്- ജിഞ്ചര്‍ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്  കരളിലെ വിഷാംശങ്ങൾ നീക്കം ചെയ്യാന്‍ സഹായിക്കും. 

5. വെള്ളരിക്കാ ജ്യൂസ് 

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ വെള്ളരിക്കാ ജ്യൂസും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

Also read: കാത്സ്യത്തിന്‍റെ കുറവുണ്ടോ? ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios