കൊവിഡ് പരിശോധനയ്ക്ക് ഇനി ചെലവ് കുറഞ്ഞ 'പേപ്പര്‍ ടെസ്റ്റ്'
പ്രെഗ്നന്‍സി പരിശോധനയ്ക്കായി ഉപയോഗിക്കപ്പെടുന്ന പേപ്പര്‍ സ്ട്രിപ്പ് മാതൃകയിലാണ് ഈ ടെസ്റ്റും. വളരെ എളുപ്പത്തില്‍ വിദഗ്ധരുടെ സഹായമില്ലാതെ തന്നെ, എവിടെ വച്ചും ചെയ്യാവുന്നൊരു രീതിയാണിത്
കൊവിഡ് 19 രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് ടെസ്റ്റിന് അവലംബിക്കുന്ന രീതികളും വളരെ പ്രധാനമാണ്. നിലവില്‍ ആര്‍ ടി- പിസിആര്‍, ആന്റിജെന്‍ ടെസ്റ്റുകളാണ് വ്യാപകമായി ആശ്രയിക്കപ്പെടുന്നത്. ഇതില്‍ ആര്‍ ടി- പിസിആര്‍ ടെസ്റ്റ് വളരെ കൃത്യമായ ഫലം നല്‍കുന്നതാണ്. എന്നാല്‍ ഇതിന് മികച്ച ലബോറട്ടറി സൗകര്യം ആവശ്യമാണ്.
ആന്റിജെന്‍ ടെസ്റ്റാണെങ്കില്‍ കുറഞ്ഞ സമയം കൊണ്ട് ഫലം ലഭിക്കുമെങ്കിലും കൃത്യതയുടെ കാര്യത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ വന്നേക്കാം. ഈ രണ്ട് ടെസ്റ്റുകള്‍ക്ക് പുറമെ ചെലവ് കുറഞ്ഞതും എളുപ്പത്തില്‍ ചെയ്യാവുന്നതുമായ മറ്റൊരു പരിശോധനാരീതിയെ പരിചയപ്പെടുത്തുകയാണ് ഗവേഷകരിപ്പോള്‍.
പ്രെഗ്നന്‍സി പരിശോധനയ്ക്കായി ഉപയോഗിക്കപ്പെടുന്ന പേപ്പര്‍ സ്ട്രിപ്പ് മാതൃകയിലാണ് ഈ ടെസ്റ്റും. വളരെ എളുപ്പത്തില്‍ വിദഗ്ധരുടെ സഹായമില്ലാതെ തന്നെ, എവിടെ വച്ചും ചെയ്യാവുന്നൊരു രീതിയാണിത്. നഗരങ്ങളില്‍ നിന്നും കൂടുതല്‍ ഗ്രാമപ്രദേശങ്ങളിലേക്ക് കൊവിഡ് പകരുന്ന സാഹചര്യത്തിലാണ് പുതിയ 'പേപ്പര്‍ ടെസ്റ്റ്' രീതിക്ക് ഗവേഷകര്‍ രൂപം കൊടുത്തിരിക്കുന്നത്.
വൈകാതെ ഇന്ത്യയില്‍ എല്ലായിടത്തും ഇതിനുള്ള സൗകര്യമുണ്ടാകുമെന്നാണ് ഈ ആശയത്തിന് രൂപം നല്‍കിയ, ദില്ലി 'സിഎസ്‌ഐആര്‍ ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ജെനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി' യില്‍ നിന്നുള്ള ഗവേഷകര്‍ അറിയിക്കുന്നത്.
Also Read:- കൊവിഡ് ടെസ്റ്റ് വീഡിയോയുമായി ബോളിവുഡ് താരം; 'കറക്ട്' രീതിയില്‍ അല്ലെന്ന് കമന്റുകള്‍...