ഇന്ത്യയിലെ കൊവിഡ് മരണങ്ങൾക്ക് കാരണം ആശുപത്രിയിൽ എത്താനുള്ള കാലതാമസമെന്ന് സർക്കാർ
'ആരോഗ്യ സ്ഥിതി വളരെ വഷളാകുമ്പോഴാണ് രോഗികൾ ചികിത്സയ്ക്ക് എത്തുന്നത്. സങ്കീർണതകൾ ഒഴിവാക്കാൻ കൃത്യസമയത്ത് പരിശോധന നടത്തുകയും വൈദ്യസഹായം തേടുകയും ചെയ്യേണ്ടത് പ്രധാനമാണ്...' - നീതി ആയോഗ് അംഗം ഡോ. വി. കെ. പോൾ പറഞ്ഞു.
രോഗികൾ വൈകി ആശുപത്രിയിൽ എത്തുന്നതിനാലാണ് മരണങ്ങൾ കൂടുതലും സംഭവിക്കുന്നതെന്ന് സർക്കാർ.
'കൊവിഡ് മരണങ്ങളുടെ എണ്ണം കുറവാണ്, ഗുരുതരമായ കേസുകളിൽ ഭൂരിഭാഗം രോഗികളും വളരെ വൈകിയാണ് ആശുപത്രിയിൽ എത്തുന്നതെന്നാണ് ഞങ്ങൾക്ക് മനസിലാകുന്നത്. ആരോഗ്യ സ്ഥിതി വളരെ വഷളാകുമ്പോഴാണ് രോഗികൾ ചികിത്സയ്ക്ക് എത്തുന്നത്. സങ്കീർണതകൾ ഒഴിവാക്കാൻ കൃത്യസമയത്ത് പരിശോധന നടത്തുകയും വൈദ്യസഹായം തേടുകയും ചെയ്യേണ്ടത് പ്രധാനമാണ്...' - നീതി ആയോഗ് അംഗം ഡോ. വി. കെ. പോൾ പറഞ്ഞു.
ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ മരണങ്ങളുടെയും പുതിയ കേസുകളുടെയും എണ്ണത്തിൽ കുറവുണ്ടായതായി മനസിലാക്കുന്നു. കഴിഞ്ഞ ഏഴ് ദിവസത്തെ കൊവിഡ് -19 കേസുകളുടെ ഡാറ്റ താരതമ്യം ചെയ്യുമ്പോൾ, ശരാശരി ദൈനംദിന പുതിയ കേസുകൾ നവംബർ 4 നും 10 നും ഇടയിൽ 46,000 ൽ നിന്ന് ഡിസംബർ 16 നും 22 നും ഇടയിലുള്ള ആഴ്ചയിൽ 24,000 ആയി കുറഞ്ഞുവെന്ന് മനസിലാക്കുന്നു... - ഡോ. വി. കെ. പോൾ പറഞ്ഞു.
173 ദിവസത്തിനുശേഷം ഇന്ത്യയിൽ 20,000 ത്തിൽ താഴെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള നിരന്തരമായ ശ്രമങ്ങളെ തുടർന്ന് രോഗികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
ഓരോ 33 സെക്കന്‍ഡിലും ഒരു മരണം; യുഎസില്‍ കൊവിഡ് താണ്ഡവം തുടരുന്നു