കൊവിഡ് 19; ഇവരിൽ മരണ സാധ്യത കൂടുതലെന്ന് പഠനം
കൊറോണ വൈറസ് ബാധിച്ചവരിൽ ഉറക്കമില്ലായ്മ, മറവിരോഗം, ഉത്കണ്ഠ രോഗം എന്നിവ കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി. യുഎസിലെ മോണ്ടെഫിയോർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച 4,711 കൊവിഡ് രോഗികളിൽ പഠനം നടത്തുകയായിരുന്നു.
കൊവിഡ് രോഗികളിൽ ന്യൂറോളജിക്കൽ പ്രശ്നങ്ങളുള്ളവർക്ക് മരണ സാധ്യത കൂടുതലാണെന്ന് പഠനം. മെഡിക്കൽ ജേണലായ അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
കൊറോണ വൈറസ് ബാധിച്ചവരിൽ ഉറക്കമില്ലായ്മ, മറവിരോഗം, ഉത്കണ്ഠ രോഗം എന്നിവ കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി. യുഎസിലെ മോണ്ടെഫിയോർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച 4,711 കൊവിഡ് രോഗികളിൽ പഠനം നടത്തുകയായിരുന്നു. ഇതിൽ 581 പേർക്കും ന്യൂറോളജിക്കൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഒരു വ്യക്തിയ്ക്ക് കൊവിഡ് -19 അണുബാധയെ തുടർന്ന് മാനസികാസ്വാസ്ഥ്യങ്ങൾക്ക് സാധ്യതയുണ്ടോ എന്നും പഠനം പരിശോധിച്ചു. സാധ്യത കൂടുതലാണ് എന്നാണ് പഠനം പറയുന്നത്.
ന്യൂറോളജിക്കൽ പ്രശ്നങ്ങളുള്ള രോഗികൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്ന് ആൽബർട്ട് ഐൻസ്റ്റൈൻ കോളേജ് ഓഫ് മെഡിസിനിലെ ഗവേഷകൻ ഡേവിഡ് ആൽറ്റ്ഷുൾ പറഞ്ഞു.
ലോക്ഡൗണും സെല്‍ഫ് ഐസൊലേഷനും നിങ്ങളെ ബാധിച്ചിട്ടുണ്ടോ?