മലബന്ധം അലട്ടുന്നുണ്ടോ ? ഈ രോഗത്തിന്റെ ലക്ഷണമാകാമെന്ന് പഠനം
പാർക്കിൻസൺസ് രോഗത്തിന്റെ വികാസത്തിന് മുമ്പ് വിവിധ കുടൽ പ്രശ്നങ്ങൾ അലട്ടാമെന്നും പഠനത്തിൽ പറയുന്നു. മലബന്ധം, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഐബിഎസ് പോലുള്ള ചില കുടൽ പ്രശ്നങ്ങൾ, ന്യൂറോളജിക്കൽ അവസ്ഥ പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണമാകാമെന്ന് ഗവേഷകർ പറയുന്നു.
മലബന്ധം പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണമാണെന്ന് പുതിയ പഠനം. പാർക്കിൻസൺസ് രോഗത്തിന്റെ വികാസത്തിന് മുമ്പ് വിവിധ കുടൽ പ്രശ്നങ്ങൾ അലട്ടാമെന്നും പഠനത്തിൽ പറയുന്നു. മലബന്ധം, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഐബിഎസ് പോലുള്ള ചില കുടൽ പ്രശ്നങ്ങൾ, ന്യൂറോളജിക്കൽ അവസ്ഥ പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണമാകാമെന്ന് ഗവേഷകർ പറയുന്നു.
സ്ട്രോക്ക് അല്ലെങ്കിൽ മസ്തിഷ്ക അനൂറിസം അല്ലെങ്കിൽ അൽഷിമേഴ്സ് രോഗം പോലുള്ള സെറിബ്രോവാസ്കുലർ രോഗങ്ങളുടെ വികാസത്തിന് മുമ്പായി ദഹനനാളത്തിന്റെ ലക്ഷണങ്ങൾ ഉണ്ടെന്ന് കരുതപ്പെടുന്നു. ഗവേഷകർ യുഎസ് മെഡിക്കൽ റെക്കോർഡ് നെറ്റ്‌വർക്കിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചു. ഗട്ട് ജേണലിൽ ഓൺലൈനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. പാർക്കിൻസൺസ് രോഗനിർണയത്തിനുള്ള ഉയർന്ന അപകടസാധ്യതയുമായി നാല് കുടൽ അവസ്ഥകൾ ബന്ധപ്പെട്ടിരിക്കുന്നു എന്നും പഠനത്തിൽ പറയുന്നു.
"ഈ കണ്ടെത്തലുകൾ പാർക്കിൻസൺസ് രോഗത്തിനുള്ള ഉയർന്ന അപകടസാധ്യതയുള്ള രോഗികളിൽ (ഗ്യാസ്ട്രോഇന്റസ്റ്റൈനൽ) സിൻഡ്രോമുകൾക്ക് ജാഗ്രത നൽകുകയും അൽഷിമേഴ്‌സ് രോഗത്തിലും സെറിബ്രോവാസ്കുലർ രോഗത്തിലും (ഗ്യാസ്ട്രോഇന്റസ്റ്റൈനൽ) മുൻകരുതലുകളുടെ കൂടുതൽ അന്വേഷണത്തിന്റെ ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.
പലരേയും അലട്ടുന്ന പ്രശ്‌നമാണ് മലബന്ധം എന്നത്. ഇത് കുഞ്ഞുങ്ങൾക്ക് മുതൽ വാർദ്ധക്യമായവർക്കു വരെ ഉണ്ടാകാം. ചിലർക്കിത് വലിയ പ്രശ്‌നം തന്നെയാകും. വയറിന് അസ്വസ്ഥതയും വയർ ചാടുന്നതും ദഹനം ശരിയാകാത്തതു മൂലമുള്ള അസ്വസ്ഥകളുമെല്ലാം തന്നെ ഇതു കൊണ്ട് ഉണ്ടാകാം. ഇതിന് കാരണങ്ങൾ പലതാണ്. വെള്ളത്തിന്റെയും നാരുകളുള്ള ഭക്ഷണത്തിന്റെയും കുറവ്, ചില രോഗങ്ങൾ, ദഹന പ്രശ്‌നം, ചില മരുന്നുകൾ, സ്‌ട്രെസ് പോലുള്ള എല്ലാം തന്നെ ഇതിന് കാരണമാകും. കാര്യമായ രോഗങ്ങൾ കാരണമാണ് ഈ പ്രശ്‌നമെങ്കിൽ ഇതിന് ചികിത്സ തേടണം.
Read more ബദാം കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്