Asianet News MalayalamAsianet News Malayalam

എപ്പോഴും ക്ഷീണമാണോ? ഈ പോഷകങ്ങളുടെ കുറവ് കൊണ്ടാകാം

ഊർജ്ജം ലഭിക്കുന്നതിന് വിറ്റാമിൻ ഡി ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറഞ്ഞ അളവ് ക്ഷീണത്തിനും പേശികളുടെ ബലഹീനതയ്ക്കും കാരണമാകും. കൊഴുപ്പുള്ള മത്സ്യം, ഫോർട്ടിഫൈഡ് പാൽ തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
 

common deficiencies that cause it feeling tired
Author
First Published Sep 22, 2024, 1:51 PM IST | Last Updated Sep 22, 2024, 1:51 PM IST

എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലെന്ന് പറയുന്ന ചിലരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടാകും.  ഒരു രാത്രി മുഴുവൻ ഉറക്കത്തിനു ശേഷവും നിരന്തരമായ ക്ഷീണം ചില പോഷകങ്ങളുടെ കുറവ് മൂലമാണ് ഉണ്ടാകുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. 

ശരീരം നന്നായി പ്രവർത്തിക്കാൻ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സന്തുലിതാവസ്ഥ ആവശ്യമാണ്. ചില പോഷകങ്ങൾ ഇല്ലാതാകുമ്പോൾ അത് മന്ദഗതിയിലാകുകയും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരികയും ചെയ്യും. ഏതൊക്കെ പോഷകങ്ങളുടെ കുറവ് മൂലമാണ് ക്ഷീണം ഉണ്ടാകുന്നത്. 

ഒന്ന്

ഇരുമ്പിൻ്റെ കുറവുള്ളപ്പോൾ ചുവന്ന രക്താണുക്കൾക്ക് പേശികൾക്കും ടിഷ്യൂകൾക്കും ആവശ്യമായ ഓക്സിജൻ നൽകാൻ കഴിയില്ല. ഇത് ബലഹീനതയും ക്ഷീണവും അനുഭവപ്പെടാൻ ഇടയാക്കും. സ്ത്രീകളിൽ, പ്രത്യേകിച്ച് ആർത്തവം കൂടുതലുള്ളവരിൽ ഇരുമ്പിൻ്റെ കുറവ് സാധാരണമാണ്. വിളർച്ച ഉള്ളവരിൽ ക്ഷീണം, തലകറക്കം, ശ്വാസം മുട്ടൽ എന്നിവ അനുഭവപ്പെടാം.

രണ്ട് 

ഊർജ്ജം ലഭിക്കുന്നതിന് വിറ്റാമിൻ ഡി ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറഞ്ഞ അളവ് ക്ഷീണത്തിനും പേശികളുടെ ബലഹീനതയ്ക്കും കാരണമാകും. കൊഴുപ്പുള്ള മത്സ്യം, ഫോർട്ടിഫൈഡ് പാൽ തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

മൂന്ന്

ചുവന്ന രക്താണുക്കളുടെ ഉത്പാദനവും നാഡികളുടെ പ്രവർത്തനവും വിറ്റാമിൻ ബി 12 നെ ആശ്രയിച്ചിരിക്കുന്നു. ഈ വിറ്റാമിൻ്റെ കുറവ് മൂഡ് സ്വിംഗ്സ്, മെമ്മറി പ്രശ്നങ്ങൾ, കടുത്ത ക്ഷീണം എന്നിവയ്ക്ക് കാരണമാകും. 

നാല്

ഊർജ്ജ ഉൽപ്പാദനവും പേശികളുടെ പ്രവർത്തനവും ഉൾപ്പെടെ നൂറുകണക്കിന് ശാരീരിക പ്രവർത്തനങ്ങളിൽ മഗ്നീഷ്യം പ്രധാന പങ്ക് വഹിക്കുന്നു. മഗ്നീഷ്യത്തിൻ്റെ അളവ് കുറയുന്നത് ക്ഷീണം,  പേശിവലിവ് എന്നിവയ്ക്ക് കാരണമാകും. ബദാം, അവോക്കാഡോ, ഇലക്കറികൾ തുടങ്ങിയ ഭക്ഷണങ്ങൾ മഗ്നീഷ്യത്തിൻ്റെ മികച്ച ഉറവിടങ്ങളാണ്.

അഞ്ച്

വിറ്റാമിൻ ബി 9 എന്നറിയപ്പെടുന്ന ഫോളേറ്റ് ഡിഎൻഎ ഉൽപാദനത്തിനും കോശവളർച്ചയ്ക്കും പ്രധാനമാണ്. ഫോളേറ്റിൻ്റെ കുറവ് ക്ഷീണം, മോശം ഏകാഗ്രത എന്നിവയിലേക്ക് നയിച്ചേക്കാം. ഇലക്കറികൾ, ബീൻസ്, സിട്രസ് പഴങ്ങൾ എന്നിവ കഴിക്കുന്നതിലൂടെ ഫോളേറ്റ് അളവ് വർദ്ധിപ്പിക്കാൻ കഴിയും. 

മുടികൊഴിച്ചിലാണോ പ്രശ്നം? പാവയ്ക്ക കൊണ്ടുള്ള രണ്ട് ഹെയർ പാക്കുകൾ പരീക്ഷിച്ചോളൂ

 

Latest Videos
Follow Us:
Download App:
  • android
  • ios