ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം; തിരിച്ചറിയാം ഈ ലക്ഷണങ്ങളും കാരണങ്ങളും...

ദഹനസംവിധാനത്തില്‍ വയറിന് താഴെ സ്ഥിതി ചെയ്യുന്ന അവയവങ്ങളാണ് ചെറുകുടലും വന്‍കുടലും. ഇവ രണ്ടും അടങ്ങുന്ന ഭാഗത്തെ ബവല്‍ എന്നാണ് വിളിക്കുന്നത്. 

common causes and symptoms of irritable bowel syndrome

ദഹനസംവിധാനത്തില്‍ വയറിന് താഴെ സ്ഥിതി ചെയ്യുന്ന അവയവങ്ങളാണ് ചെറുകുടലും വന്‍കുടലും. ഇവ രണ്ടും അടങ്ങുന്ന ഭാഗത്തെ ബവല്‍ എന്നാണ് വിളിക്കുന്നത്. ഈ ഭാഗത്തുണ്ടാകുന്ന പ്രശ്നങ്ങളെ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (ഐബിഎസ്‌) എന്ന് പറയുന്നു. 

ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

വിട്ടുമാറാത്ത വയറുവേദനയും വയറ്റിളക്കവും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ചിലർക്ക് മലബന്ധവും ഉണ്ടാകാറുണ്ട്. മലവിസര്‍ജ്ജനത്തിലെ മാറ്റങ്ങള്‍, , അടിക്കടി ടോയ്‌ലറ്റില്‍ പോകണമെന്ന തോന്നല്‍, വയറിന് അസ്വസ്ഥത, ഗ്യാസ്, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ, ദഹനക്കേട് എന്നിവയെല്ലാം ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളാണ്.

രോഗ കാരണങ്ങള്‍...

1. വയറില്‍ ലക്ഷക്കണക്കിന് നല്ല ബാക്ടീരിയകളും ചീത്ത ബാക്ടരീയകളും ഉണ്ട്. ഇവയിലുണ്ടാകുന്ന ചില മാറ്റങ്ങള്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന് കാരണമാകും. 

2. ബാക്ടീരിയയോ വൈറസോ മൂലമുണ്ടാകുന്ന ഗ്യാസ്‌ട്രോഎന്റെറൈറ്റിസും ഐബിഎസിന് കാരണമാകാം.

3. സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദവും ഐബിഎസിന് കാരണമായേക്കാം. 

4. ചിലരുടെ ശരീരത്തിന് ചില ഭക്ഷണങ്ങൾ പിടിക്കില്ല. ചിലർക്ക് പാലും പാലുൽപന്നങ്ങളും കഴിച്ചാൽ വയറിളകും.
ചിലര്‍ക്ക് ഗോതമ്പ്, സിട്രസ് പഴങ്ങള്‍, ഗ്യാസ് നിറഞ്ഞ പാനീയങ്ങള്‍ തുടങ്ങിയ മറ്റു ചില ഭക്ഷണങ്ങളാകും പിടിക്കാത്തത്. ഐബിഎസ് രോഗി തന്റെ ശരീരത്തിന് പിടിക്കാത്ത ഭക്ഷണങ്ങള്‍ കണ്ടെത്തി അവ ഒഴിവാക്കണം. 

ഐബിഎസിനെ പ്രതിരോധിക്കാന്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് നല്ലതാണ്. സ്ട്രെസ് കുറയ്ക്കുക, യോഗയും വ്യായാമവും പതിവാക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക, ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: തൊലിപ്പുറത്തെ നിറവ്യത്യാസവും അടിക്കടിയുള്ള മൂത്രമൊഴിക്കലും; തിരിച്ചറിയാം ഈ പ്രശ്നത്തെ...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios