സോഡയും കോളയുമെല്ലാം അധികം കഴിച്ചാല്‍ സംഭവിക്കുന്ന അപകടങ്ങള്‍...

അളവിലധികം കൃത്രിമമധുരം അടങ്ങിയ പാനീയങ്ങള്‍ പതിവായി കഴിക്കുന്നത് പുരുഷന്മാരില്‍ ബീജം കുറയാൻ കാരണമാകുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പാനീയങ്ങളുടെ ആല്‍ക്കലൈന്‍ സ്വഭാവം മൂലം ശരീരത്തിന്‍റെ പിഎച്ച് ബാലൻസ് തെറ്റുകയും ഇതോടെ ബീജത്തിന്‍റെ ഉത്പാദനവും ആരോഗ്യവും ബാധിക്കപ്പെടുകയും ചെയ്യുകയാണത്രേ.

cola and soda may lead you to infertility if consume in excess level

ശീതളപാനീയങ്ങളില്‍ ചിലത് നമ്മുടെ ആരോഗ്യത്തെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നതാണ്. സോഡ- കോള പോലുള്ള ക്രിതൃമമധുരം ചേര്‍ത്ത ശീതളപാനീയങ്ങളെല്ലാം ഇങ്ങനെ ആരോഗ്യത്തെ അപകടപ്പെടുത്താൻ കഴിവുള്ളവയാണ്. 

വല്ലപ്പോഴും ഇവ കഴിക്കുന്നതോ മിതമായ അളവില്‍ കഴിക്കുന്നതോ ഒന്നും ആരോഗ്യത്തിന് വെല്ലുവിളിയാകില്ല. എന്നാല്‍ പതിവായി കഴിക്കുന്നത് സ്ത്രീകളെയും പുരുഷന്മാരെയുമെല്ലാം ഒരുപോലെ ബാധിക്കാം. പ്രത്യേകിച്ച് പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണിവ ഉണ്ടാക്കുക. 

മധുരം വില്ലനാകുന്നത്...

കൃത്രിമമധുരം ചേര്‍ത്ത പാനീയങ്ങളില്‍ വ്യാപകമായി കാണപ്പെടുന്നൊരു ഘടകമാണ് 'Aspartame'. ഇത് മധുരം വരാനായി ആണ് ചേര്‍ക്കുന്നത്. ഇത് പതിവായി കഴിക്കുമ്പോള്‍ എൻഡോക്രൈൻ ഗ്രന്ഥി ബാധിക്കപ്പെടുകയും അതുവഴി ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ടാവുകയും ചെയ്യുന്നു. സ്ത്രീകളിലാണ് ഈ പ്രശ്നം കാണപ്പെടുക. 

മധുരമുള്ള മിക്ക ശീതളപാനീയങ്ങളിലും സോഡയിലുമെല്ലാം ഇത് അടങ്ങിയിരിക്കും. ഇനി ഇതുണ്ടാക്കുന്ന ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ സ്ത്രീകളെ എങ്ങനെയാണ് ബാധിക്കുക എന്ന് കൂടി അറിയണ്ടേ? ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ (പിഎംഎസ്- പ്രീമെന്‍സ്ട്രല്‍ സിൻഡ്രോം), അണ്ഡോത്പാദനത്തില്‍ പ്രശ്നങ്ങള്‍, വന്ധ്യത, അമിതവണ്ണം, ഗര്‍ഭസ്ഥ ശിശുവില്‍ പ്രശ്നങ്ങള്‍, അബോര്‍ഷൻ എന്നിങ്ങനെയുള്ള തിരിച്ചടികളാണിത് സമ്മാനിക്കുക. ഇവയൊന്നും തന്നെ നിസാരമല്ലെന്ന് ഏവര്‍ക്കുമറിയാമല്ലോ. 

പ്രതിരോധം നഷ്ടമാകുന്നു...

മധുരം കാര്യമായി അടങ്ങിയ പാനീയങ്ങള്‍ ധാരാളമായി കഴിക്കുന്നത് രോഗപ്രതിരോധ വ്യവസ്ഥയെയും മോശമായി ബാധിക്കുന്നു. ഇതിന്റെ ഭാഗമായും ഹോര്‍മോണ്‍ വ്യതിയാനം, അമിതവണ്ണം, വിശപ്പില്ലായ്മ, പോഷകാഹാരക്കുറവ് എന്നിങ്ങനെ പല പ്രശ്നങ്ങളും വരുന്നു. 

പുരുഷന്മാരെ ബാധിക്കുന്നത്...

അളവിലധികം കൃത്രിമമധുരം അടങ്ങിയ പാനീയങ്ങള്‍ പതിവായി കഴിക്കുന്നത് പുരുഷന്മാരില്‍ ബീജം കുറയാൻ കാരണമാകുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പാനീയങ്ങളുടെ ആല്‍ക്കലൈന്‍ സ്വഭാവം മൂലം ശരീരത്തിന്‍റെ പിഎച്ച് ബാലൻസ് തെറ്റുകയും ഇതോടെ ബീജത്തിന്‍റെ ഉത്പാദനവും ആരോഗ്യവും ബാധിക്കപ്പെടുകയും ചെയ്യുകയാണത്രേ. അതായത് ബീജത്തിന്‍റെ അളവ് കുറയുന്നതിനൊപ്പം തന്നെ അതിന്‍റെ ആരോഗ്യവും കുറയുന്നു. എന്നുവച്ചാല്‍ ഗര്‍ഭധാരണമുണ്ടായാലും കുഞ്ഞിന് അനുബന്ധ പ്രശ്നങ്ങളുണ്ടാകാമെന്ന് സാരം. 

ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ഇത്തരത്തിലുള്ള പാനീയങ്ങള്‍ കഴിവതും ഒഴിവാക്കുകയോ നല്ലരീതിയില്‍ നിയന്ത്രിക്കുകയോ ചെയ്യേണ്ടതുണ്ട്. 

Also Read:- പുരുഷന്മാര്‍ അറിയേണ്ടത്; ബീജത്തിന്‍റെ കൗണ്ട് കുറയുന്നതിന് പിന്നിലെ പ്രധാന കാരണം...

Latest Videos
Follow Us:
Download App:
  • android
  • ios