സൺ ടാൻ എളുപ്പത്തിൽ മാറ്റാൻ കാപ്പിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകൾ
സ്ഥിരമായി കാപ്പി കുടിക്കുകയോ കാപ്പി പൊടി പുരട്ടുകയോ ചെയ്യുന്ന ആളുകൾക്ക് മുഖത്ത് പാടുകൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഇൻ്റർനാഷണൽ ജേണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
കാപ്പി കുടിക്കുന്നത് നിങ്ങളെ ആരോഗ്യകരമാക്കാൻ മാത്രമല്ല വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു. കാപ്പിയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രായമാകുന്നത് തടയുന്നതിനുള്ള ഗുണങ്ങളുണ്ട്. കാപ്പി പൊടി വിവിധ മാസ്‌കുകളിലും സ്‌ക്രബുകളിലും ചേർക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തി ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കുന്നു.
സ്ഥിരമായി കാപ്പി കുടിക്കുകയോ കാപ്പി പൊടി പുരട്ടുകയോ ചെയ്യുന്ന ആളുകൾക്ക് മുഖത്ത് പാടുകൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഇൻ്റർനാഷണൽ ജേണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് പരീക്ഷിക്കാം കാപ്പി പൊടി കൊണ്ടുള്ള ഫേസ് പാക്കുകൾ.
കാപ്പിയും തേനും
ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടിയും ഒരു ടേബിൾസ്പൂൺ തേനും നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുക.
കാപ്പിയും പാലും
ഒന്നോ രണ്ടോ ടേബിൾസ്പൂൺ പാലിനൊപ്പം ഒരു ടേബിൾ സ്പൂൺ കാപ്പി പൊടി ചേർത്ത് യോജിപ്പിക്കുക. ശേഷം പാക്ക് ഉണ്ടാക്കുക. ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
കാപ്പി പൊടി, മഞ്ഞൾ, തൈര്
ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടി, ഒരു ടേബിൾ സ്പൂൺ മഞ്ഞൾ, ഒരു ടേബിൾ സ്പൂൺ തൈര് എന്നിവ മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് മാറ്റാൻ മികച്ചൊരു പാക്കാണിത്.
വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒരു പഴമുണ്ട്