മുടിവളരാനും അകാലനര അകറ്റാനും വെളിച്ചെണ്ണ ; ഇങ്ങനെ ഉപയോ​ഗി​ച്ചോളൂ

വെളിച്ചെണ്ണയിലെ ആൻ്റിഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ താരനെ ചെറുക്കുന്നതിനും മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും ആരോഗ്യകരമായ മുടി വളർച്ചയ്ക്കും സഹായിക്കുന്നു. 

coconut oil hair packs for strong hair

മുടിയുടെ ആരോ​ഗ്യത്തിന് പണ്ട് മുതൽക്കേ നാം ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കാരണം അതിൽ വിറ്റാമിനുകൾ ഇ, കെ, സുപ്രധാന ഫാറ്റി ആസിഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ ആൻ്റിഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ താരനെ ചെറുക്കുന്നതിനും മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും ആരോഗ്യകരമായ മുടി വളർച്ചയ്ക്കും സഹായിക്കുന്നു. മുടി വളർച്ച വർദ്ധിപ്പിക്കാനും താരൻ കുറയ്ക്കാനും സഹായിക്കുന്ന ചില പ്രകൃതിദത്ത വെളിച്ചെണ്ണ ഹെയർ മാസ്കുകളിതാ...

ഒന്ന്

രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. ശേഷം ഈ പാക്ക്   തലയോട്ടിയിൽ 20 മിനുട്ട് നേരം മസാജ് ചെയ്യുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് തല കഴുകുക. ഈ പാക്ക് തലയോട്ടിയെ സന്തുലിതമാക്കുകയും താരൻ കുറയ്ക്കുകയും ചെയ്യുന്നു.

രണ്ട്

കുറച്ച് നാരങ്ങ നീരും രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. മുടികൊഴിച്ചിൽ കുറയ്ക്കാൻ മികച്ചതാണ് ഈ പാക്ക്.

മൂന്ന്

പകുതി പൊടിച്ച അവാക്കാഡോയിൽ രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് പാക്ക് ഉണ്ടാക്കുക.  ഈ പാക്ക് 20 മിനുട്ട് നേരം തലയിൽ ഇട്ടേക്കുക. ശേഷം തണുത്ത വെള്ളത്തിൽ തല കഴുകുക.  ഈ മാസ്ക് വരണ്ടതും പൊട്ടുന്നതുമായ മുടിക്ക് അനുയോജ്യമാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

പൂച്ച പ്രിയരാണോ നിങ്ങൾ? പുതിയ പഠനം പറയുന്നത് ഇങ്ങനെ

 


 

Latest Videos
Follow Us:
Download App:
  • android
  • ios