'സിഗരറ്റിന് വില കൂടും'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവം
കഴിഞ്ഞ രണ്ട് വര്‍ഷവും സിഗരറ്റിന് ടാക്സ് ഉയര്‍ന്നിട്ടില്ല. ഇക്കുറിയും സമാനമായ രീതിയില്‍ തന്നെ കടന്നുപോകുമെന്ന് ചിന്തിച്ച പുകവലിക്കാര്‍ ഏറെയാണ്. എന്നാല്‍ ഈ പ്രതീക്ഷയ്ക്കാണ് ഇപ്പോള്‍ തിരിച്ചടി കിട്ടിയിരിക്കുന്നത്.
കേന്ദ്ര ബജറ്റില്‍ സിഗരറ്റിന് വില കൂടുമെന്ന സൂചന കിട്ടിയതോടെ ഇതില്‍ ചര്‍ച്ചകള്‍ നിറയുകയാണ്. പ്രധാനമായും സോഷ്യല്‍ മീഡിയയിലാണ് കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നത്. പുകവലിക്കുന്നവരാണെങ്കില്‍ അവരുടെ ദുഖം പങ്കിടുകയും പുകവലിക്കാത്തവര്‍ ഇവരെ തിരിച്ച് ട്രോളുകയും ചെയ്യുന്നതാണ് ഏറെയും കാണുന്ന കാഴ്ച.
2023 ബജറ്റ് അവതരണത്തില്‍ സിഗരറ്റിന് 16 ശതമാനം ഡ്യൂട്ടിയാണ് ഉയര്‍ത്തിയിരിക്കുന്നത്. എന്‍സിസിഡി (നാഷണല്‍ കലാമിറ്റി കോണ്ടിന്‍ജെന്‍റ് ഡ്യൂട്ടി)യാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ ഇനി പുകവലിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ ദുശ്ശീലത്തിന് കൂടുതല്‍ തുക നീക്കിവയ്ക്കേണ്ടിവരുമെന്ന അവസ്ഥയായിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് വര്‍ഷവും സിഗരറ്റിന് ടാക്സ് ഉയര്‍ന്നിട്ടില്ല. ഇക്കുറിയും സമാനമായ രീതിയില്‍ തന്നെ കടന്നുപോകുമെന്ന് ചിന്തിച്ച പുകവലിക്കാര്‍ ഏറെയാണ്. എന്നാല്‍ ഈ പ്രതീക്ഷയ്ക്കാണ് ഇപ്പോള്‍ തിരിച്ചടി കിട്ടിയിരിക്കുന്നത്.
ഇതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും മീമുകളും നിറയുകയാണ്.
പുകവലി ആരോഗ്യത്തെ പലരീതിയില്‍ ദോഷകരമായി ബാധിക്കുന്ന ശീലമാണ്. അതിനാല്‍ തന്നെ സിഗരറ്റിന് വില കൂടുന്നത് സ്വാഗതം ചെയ്യുന്നുവെന്നാണ് പുകവലിക്കാത്തവര്‍ പറയുന്നത്. വില കൂടുമ്പോഴെങ്കിലും ആളുകള്‍ പുകവലി കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്യുമെന്ന ആശ്വാസമാണ് ഇവര്‍ പങ്കുവയ്ക്കുന്നത്.
അതേസമയം പുകവലിക്കുന്നവരെ സംബന്ധിച്ചിടത്തോളം വിലക്കയറ്റം തിരിച്ചടിയാകുമെങ്കിലും ഇക്കാരണം കൊണ്ട് ശീലത്തില്‍ നിന്ന് ഇവര്‍ മാറാൻ സാധ്യതയില്ലെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്.
പലതരം ക്യാൻസറുകളും ഹൃദ്രോഗവും അടക്കം ഗുരുതരമായ രോഗങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കുമെല്ലാം പുകവലി ഇടയാക്കും. സിഗരറ്റിലടങ്ങിയിരിക്കുന്ന നിക്കോട്ടിൻ എന്ന പദാര്‍ത്ഥം രക്തക്കുഴലുകളെയെല്ലാം ക്രമേണ ബാധിക്കുന്നത് മൂലമാണ് ഹൃദയം അപകടത്തിലാകുന്നത്. സിഗരറ്റിലടങ്ങിയിരിക്കുന്ന പല കെമിക്കലുകളും പല ക്യാൻസറുകള്‍ക്കും സാധ്യത കല്‍പിക്കുന്നു.
കാഴ്ചയില്‍ പ്രായം അധികമായി തോന്നിക്കുക, ചര്‍മ്മം- മുടി, നഖങ്ങള്‍ എന്നിവ തിളക്കം നഷ്ടപ്പെട്ട് പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കുക, പതിവായ ദഹനപ്രശ്നങ്ങള്‍, പ്രമേഹം, ശ്വാസംമുട്ടല്‍, അണുബാധകള്‍, പല്ലിനെയോ മോണയെയോ ബാധിക്കുന്ന പ്രശ്നങ്ങള്‍, കേള്‍വി തകരാറ്, കാഴ്ച മങ്ങല്‍, വന്ധ്യതാസംബന്ധമായ പ്രശ്നങ്ങള്‍, സ്ത്രീകളിലാണെങ്കില്‍ ആര്‍ത്തവപ്രശ്നങ്ങള്‍ എന്നിവയെല്ലാം പുകവലിയുണ്ടാക്കുന്നു.
Also Read:- കാൻസർ സാധ്യത കുറയ്ക്കുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ