ഉയർന്ന കൊളസ്ട്രോൾ കണ്ണിനെയും ചെവിയെയും ബാധിക്കുന്നത് ഇങ്ങനെ; അറിയാം ഈ ലക്ഷണങ്ങള്‍...
കൊളസ്ട്രോള്‍ കൂടുമ്പോള്‍ ശരീരത്തില്‍ പലയിടത്തും കൊഴുപ്പ് അടിയും. കണ്ണിന് ചുറ്റും ഇതുപോലെ കൊഴുപ്പടിയുന്നതാണ് ചെറിയ മുഴകള്‍ പോലെയാകുന്നത്.
ഉയര്‍ന്ന കൊളസ്ട്രോളാണ് പലരുടെയും ജീവിതത്തിലെ ഇപ്പോഴത്തെ വില്ലന്‍. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. കൊളസ്ട്രോള്‍ കൂടുമ്പോള്‍ എപ്പോഴും കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല.
ചിലരില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോള്‍ കണ്ണിന് ചുറ്റുമായി ചെറിയ മുഴകള്‍ കാണപ്പെടാം. കൊളസ്ട്രോള്‍ വളരെ കൂടുമ്പോഴാണ് കണ്ണിന് ചുറ്റും മഞ്ഞ കലര്‍ന്ന നിറത്തില്‍ തീരെ ചെറിയ മുഴകള്‍ കാണപ്പെടുന്നത്. കൊളസ്ട്രോള്‍ കൂടുമ്പോള്‍ ശരീരത്തില്‍ പലയിടത്തും കൊഴുപ്പ് അടിയും. കണ്ണിന് ചുറ്റും ഇതുപോലെ കൊഴുപ്പടിയുന്നതാണ് ചെറിയ മുഴകള്‍ പോലെയാകുന്നത്.
അതുപോലെ ചിലരില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോൾ കേൾവിക്കുറവ് വരാം. കൊളസ്ട്രോൾ മൂലമുണ്ടാകുന്ന കേൾവിക്കുറവ് ക്രമേണ വികസിക്കുകയും പലപ്പോഴും രണ്ട് ചെവികളെയും തുല്യമായി ബാധിക്കുകയും ചെയ്യുന്നുവെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഉയർന്ന കൊളസ്ട്രോളുമായി ബന്ധപ്പെട്ട ശ്രവണ നഷ്ടം പലപ്പോഴും ഉയർന്ന ശബ്ദങ്ങൾ കേൾക്കുന്നതിനോ ഉച്ചത്തിലുള്ള ചുറ്റുപാടുകളിൽ സംസാരം മനസ്സിലാക്കുന്നതിനോ ഉള്ള ബുദ്ധിമുട്ടുകളായി പ്രകടമാകുന്നു.
ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ മറ്റ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍...
ചര്‍മ്മത്തിലുള്ള നിറ വ്യത്യാസം, ചർമ്മത്തിൽ മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിലുള്ള വളർച്ച ചിലപ്പോള്‍ ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ സൂചനയാകാം. അതുപോലെ കൈ രേഖയിൽ, കാലിന്റെ പുറകിൽ ഒക്കെ കൊളസ്‌ട്രോൾ അടിഞ്ഞതുമൂലം കാണുന്ന തടിപ്പും ലക്ഷണമാകാം. കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും ചുവന്ന പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്. കാലുകളില്‍ വേദന, കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കാലുകളുടെ പേശികളില്‍ വേദന, കാലുകളിലോ പാദത്തിലോ മുറിവുകള്‍ തുടങ്ങിയവ ഉണ്ടാകാം. കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകുക, മങ്ങിയ നഖങ്ങള്‍, തളര്‍ച്ച, ക്ഷീണം തുടങ്ങിയവയും ഇതുമൂലം കാണപ്പെടാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: ക്യാൻസറിന് കാരണമാകുന്ന ഏഴ് ഭക്ഷണങ്ങൾ...