മരുന്നുകളില്ലാതെ കൊളസ്ട്രോൾ കുറയ്ക്കാം ; ഈ മൂന്ന് ഭ​ക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

നാരുകൾ, ഫോളേറ്റ്, കരോട്ടിനോയിഡുകൾ എന്നിവയാൽ സമ്പന്നമാണ് പച്ച ഇലക്കറികൾ. അവയിൽ വിറ്റാമിനുകളും ഇരുമ്പും അടങ്ങിയിട്ടുണ്ട്. അവയിൽ ല്യൂട്ടിൻ, മറ്റ് പോഷങ്ങളും അടങ്ങിയിട്ടുണ്ട്. അത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും കൊളസ്ട്രോൾ അളവ് കുറയ്ക്കുകയും ചെയ്യും.
 

cholesterol can be reduced without drugs include these three foods in your diet

ഉയർന്ന കൊളസ്ട്രോൾ നിങ്ങളിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. ഉയർന്ന കൊളസ്ട്രോൾ സ്ട്രോക്ക്, കൊറോണറി ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോ​ഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.  കരൾ ഉൽപ്പാദിപ്പിക്കുന്ന ഒരു മെഴുക് പദാർത്ഥമാണ് കൊളസ്ട്രോൾ. 

ആരോഗ്യമുള്ള കോശങ്ങൾ ഉണ്ടാക്കാൻ ശരീരത്തിന് കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ ഇത് അമിത അളവിൽ എത്തുന്നത് രക്തപ്രവാഹം നിയന്ത്രിക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്ന ധമനികൾ ഇടുങ്ങിയതാക്കും. അനാരോഗ്യകരമായ ഭക്ഷണക്രമം, പുകവലി, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം തുടങ്ങി നിരവധി ഘടകങ്ങൾ ഉയർന്ന കൊളസ്ട്രോളിന് പ്രധാനപ്പെട്ട കാരണങ്ങളാണ്. 

ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ ചില ഭക്ഷണങ്ങൾ സഹായിക്കും. ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ‌ സഹായിക്കുന്ന മൂന്ന് പ്രധാനപ്പെട്ട ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

പച്ച ഇലക്കറികൾ...

നാരുകൾ, ഫോളേറ്റ്, കരോട്ടിനോയിഡുകൾ എന്നിവയാൽ സമ്പന്നമാണ് പച്ച ഇലക്കറികൾ. അവയിൽ വിറ്റാമിനുകളും ഇരുമ്പും അടങ്ങിയിട്ടുണ്ട്. അവയിൽ ല്യൂട്ടിൻ, മറ്റ് പോഷങ്ങളും അടങ്ങിയിട്ടുണ്ട്. അത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും കൊളസ്ട്രോൾ അളവ് കുറയ്ക്കുകയും ചെയ്യും.

അവാക്കാഡോ...

രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ അവാക്കാഡോ സഹായിക്കും. ഇത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും. പോഷകങ്ങളുടെയും മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെയും (MUFAs) ഉറവിടമാണ് അവാക്കാഡോ. അവോക്കാഡോകളിൽ നിന്നുള്ള നാരുകൾ എച്ച്‌ഡിഎൽ കൊളസ്‌ട്രോളിന്റെ അളവും എൽഡിഎൽ കൊളസ്‌ട്രോളിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ആഴ്ചയിൽ രണ്ട് അവോക്കാഡോ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതായി സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.

സിട്രസ് പഴങ്ങൾ...

ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. എൽഡിഎൽ കൊളസ്ട്രോൾ സഹായിക്കുന്ന ഒരു തരം ലയിക്കുന്ന നാരാണ് പെക്റ്റിൻ.

Read more സെർവിക്കൽ കാൻസർ പ്രതിരോധിക്കാൻ അറിയേണ്ട 6 കാര്യങ്ങൾ

 

 

Latest Videos
Follow Us:
Download App:
  • android
  • ios