വീണ്ടും കൊവിഡ് വ്യാപനം; നിയന്ത്രണം കർശനമാക്കി ചൈന
പുതിയൻ നഗരത്തിലെ ചിലരിൽ നിന്നുള്ള സാമ്പിളുകളിലെ പ്രാഥമിക പരിശോധനയിൽ രോഗികൾക്ക് അതിവേഗം പകരുന്ന ഡെൽറ്റ വേരിയന്റ് ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്.
വീണ്ടും കൊവിഡ് വ്യാപനത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് നിയന്ത്രണം കര്‍ശനമാക്കി ചൈന. ചൈനയുടെ തെക്കുകിഴക്കൻ പ്രവിശ്യയായ ഫുജിയാനിലെ തിയറ്ററുകളും ജിമ്മുകളും അടച്ചു. പുതിയൻ നഗരത്തിലെ സ്ഥിതി ഗുരുതരവും സങ്കീർണ്ണവുമാണ്.
സ്കൂളുകൾ, ഫാക്ടറികൾ എന്നിവിടങ്ങളിൽ കൂടുതൽ പുതിയ കേസുകൾ ഉയർന്നുവരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പുതിയാനിലെ സ്‌കൂളുകളും അടയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 32 ലക്ഷം ജനസംഖ്യയുള്ള പുതിയാന്‍ പട്ടണത്തിലേക്ക് ദേശീയ ആരോഗ്യ അതോറിറ്റിയുടെ സംഘത്തെ അയയ്ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഫുജിയാനിൽ സെപ്റ്റംബർ 10 നും സെപ്റ്റംബർ 12 നും ഇടയിൽ പുതിയനിലെ 35 ഉൾപ്പെടെ മൊത്തം 43 പ്രാദേശിക കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നാഷണൽ ഹെൽത്ത് കമ്മീഷൻ വ്യക്തമാക്കി.
പുതിയൻ നഗരത്തിലെ ചിലരിൽ നിന്നുള്ള സാമ്പിളുകളിലെ പ്രാഥമിക പരിശോധനയിൽ രോഗികൾക്ക് അതിവേഗം പകരുന്ന ഡെൽറ്റ വേരിയന്റ് ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. സിയാൻയൂ കൗണ്ടിയിലെ വിദ്യാർത്ഥികളിലാണ് പുതിയ കേസുകൾ കണ്ടെത്തിയിരിക്കുന്നത്.
സിംഗപ്പൂരിൽ നിന്ന് എത്തിയതിന് ശേഷം അടുത്തുള്ള സിയാമെൻ നഗരത്തിൽ നിന്ന് കൗണ്ടിയിലേക്ക് പോയ വിദ്യാർത്ഥികളിലൂടെയാകാം വീണ്ടും വെെറസ് ബാധ ഉണ്ടായതെന്ന് വിദഗ്ധർ സംശയിക്കുന്നതായാണ് റിപ്പോർട്ടുകൾ.
കൊവിഡ് വാക്സിൻ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിച്ചേക്കും; യുഎസ് പഠനം