കുട്ടികൾക്ക് ഇപ്പോൾ കൊവിഡ് വാക്സിൻ നൽകേണ്ട ആവശ്യമില്ലെന്ന് ഡോ. വികെ പോള്‍
മുതിർന്നവരിൽ വാക്സിൻ കാര്യക്ഷമമെന്ന് ഉറപ്പിച്ച ശേഷം മാത്രമേ കുട്ടികളുടെ കാര്യം പരിഗണിക്കൂവെന്നും വികെ പോള്‍ പറഞ്ഞു. മുൻഗണനാ ക്രമത്തിൽ വാക്സീൻ വിതരണം ചെയ്യാനാണ് നിലവിലെ തീരുമാനം.
നിലവിലെ കൊവിഡ് വ്യാപന സാഹചര്യത്തിൽ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതില്ലെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോള്‍ പറഞ്ഞു. ജനിതക മാറ്റം സംഭവിച്ച പുതിയ തരം വൈറസ് ഇന്ത്യയില്‍ നിലവില്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വാക്‌സിനുകളെ ബാധിക്കില്ല.
വൈറസിനുണ്ടായ ജനിതക വ്യതിയാനം മാരകമല്ലെന്നും രോഗത്തിന്റെ കാഠിന്യം കൂട്ടുകയില്ലെന്നും നീതി ആയോഗ് അംഗം അറിയിച്ചു. ബ്രിട്ടനിലെ കൊവിഡ് വൈറസിന്റെ വകഭേദവുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുതിർന്നവരിൽ വാക്സിൻ കാര്യക്ഷമമെന്ന് ഉറപ്പിച്ച ശേഷം മാത്രമേ കുട്ടികളുടെ കാര്യം പരിഗണിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. മുൻഗണനാ ക്രമത്തിൽ വാക്സീൻ വിതരണം ചെയ്യാനാണ് നിലവിലെ തീരുമാനം.
ഇന്ത്യയില്‍ കൊവിഡ് 19 വാക്സിനേഷന്‍ ജനുവരിയില്‍ തന്നെ ആരംഭിക്കും. ഡിസംബര്‍ അവസാന ദിവസങ്ങളില്‍ തന്നെ വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കാനാണ് നടപടികള്‍ പൂര്‍ത്തിയാകുന്നത്.
ഇന്ത്യയിലെ കൊവിഡ് മരണങ്ങൾക്ക് കാരണം ആശുപത്രിയിൽ എത്താനുള്ള കാലതാമസമെന്ന് സർക്കാർ