10 വയസ് പോലും തികയാത്ത പെൺകുട്ടികളിൽ ആർത്തവം, അതീവഗൗരവകരം, കുട്ടികളിലെ ശാരീരിക മാറ്റം പഠിക്കാനൊരുങ്ങി ഐസിഎംആർ 

ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങളും മതിയായ വ്യായാമം ഇല്ലാത്തതുമടക്കം കാരണങ്ങളാണ് പെൺകുട്ടികളിൽ ആ‌ർത്തവാരംഭം നേരത്തെയാക്കുന്നത്.

children early periods under age 10 icmr to begin studies about girls early puberty

ത്തു വയസ്സു പോലും തികയാത്ത കുട്ടികൾക്ക് ആർത്തവം ആരംഭിക്കുന്നത് ഇന്ന് സർ‍വ സാധാരണമായ മാറിയിരിക്കുകയാണ്. ഈ മാറ്റത്തെ അതീവഗൗരവത്തോടെയാണ് ആരോഗ്യപ്രവർത്തകർ നിരീക്ഷിക്കുന്നത്. ഇത്തരത്തിൽ ബാല്യം മാറും മുന്നേ പെൺകുട്ടിൾക്ക് ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ പഠിക്കാൻ ഐസിഎംആർ സർവേ നടത്താനൊരുങ്ങുകയാണ്.

ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങളും മതിയായ വ്യായാമം ഇല്ലാത്തതുമടക്കം കാരണങ്ങളാണ് പെൺകുട്ടികളിൽ ആ‌ർത്തവാരംഭം നേരത്തെയാക്കുന്നത്. ചിന്തകളും ആശയങ്ങളും മനസുമൊക്കെ പാകപ്പെടും മുമ്പ് ശരീരം പ്രായപൂർത്തിയാകുന്നത് കുട്ടികൾക്ക് ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകളുണ്ടാക്കും.

ഇതിന് ആരോഗ്യവിദഗ്ദരുടെ ഇടപെടലിനപ്പുറം വീട്ടകങ്ങളിലും സ്കൂളുകളിലും  ചെയ്യാൻ കഴിയുന്ന ചിലതുണ്ട്. കുട്ടികൾക്ക് ആരോഗ്യപരമായ ഡയറ്റും വ്യായാമവും അത്യാവശ്യമാണ്. കൃത്യമായ അളവിലാണ് പോഷകങ്ങൾ കുട്ടികളുടെ ശരീരത്തിലെത്തുന്നതെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം.  അമിത ഭാരമടക്കമുളള ശാരീരികാവസ്ഥ കുട്ടികളിൽ ആ‍ര്‍ത്തവാരംഭം നേരത്തെയാക്കുന്നു. 

ഈ പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വിഷയം പഠിക്കാൻ തീരുമാനിച്ചത്.  ഈ വര്‍ഷം അവസാനത്തോടെ ഐസിഎംആറിന്റെ കീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ റീപ്രൊഡക്ടീവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് സർവേ നടപടികൾ തുടങ്ങാനാണ് തീരുമാനം.  

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios