സ്തനാര്‍ബുദത്തിന് സ്തനം മുറിക്കേണ്ടതുണ്ടോ എന്ന് കമന്‍റ്; പരിഹസിക്കുന്നവരോട് ഛവിയുടെ മറുപടി
അടുത്തിടെ കുടുംബത്തോടൊപ്പം ദുബായിലേക്കുള്ള യാത്രയ്ക്കിടെ ബീച്ചില്‍വെച്ചെടുത്ത ബിക്കിനി ലുക്കിലുള്ള ചിത്രങ്ങള്‍ ഛവി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. വെള്ള നിറത്തിലുള്ള സ്വിം സ്യൂട്ട് ആണ് താരത്തിന്‍റെ വേഷം. മുതകിന്‍റെ വലുത് ഭാഗത്ത് സര്‍ജറിയുടെ പാടുകള്‍ വ്യക്തമായി കാണാമായിരുന്നു. വളരെ മോശം കമന്‍റുകളാണ് ഈ പോസ്റ്റിന് താഴെ വന്നത്.
തനിക്ക് ക്യാൻസർ സ്ഥിരീകരിച്ചതിനെക്കുറിച്ച് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച താരമാണ് ഛവി മിത്തല്‍. സ്തനാർബുദം നേരത്തേ തിരിച്ചറിഞ്ഞതും സമയം വൈകിക്കാതെ സർജറിയുൾപ്പെടെയുള്ള ചികിത്സയിലേയ്ക്ക് നീങ്ങിയതും താരം വെളിപ്പെടുത്തിയിരുന്നു. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചിലുണ്ടായ അപകടത്തിനു ശേഷം ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തിൽ മുഴയുള്ള കാര്യം തിരിച്ചറിഞ്ഞതെന്നും ഛവി പങ്കുവയ്ക്കുകയുണ്ടായി. തുടർന്ന് നടത്തിയ ബയോപ്സിയിൽ മുഴ ക്യാൻസറാണെന്ന് തിരിച്ചറിയുകയായിരുന്നു.
അടുത്തിടെ കുടുംബത്തോടൊപ്പം ദുബായിലേക്കുള്ള യാത്രയ്ക്കിടെ ബീച്ചില്‍വെച്ചെടുത്ത ബിക്കിനി ലുക്കിലുള്ള ചിത്രങ്ങള്‍ ഛവി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. വെള്ള നിറത്തിലുള്ള സ്വിം സ്യൂട്ട് ആണ് താരത്തിന്‍റെ വേഷം. മുതകിന്‍റെ വലുത് ഭാഗത്ത് സര്‍ജറിയുടെ പാടുകള്‍ വ്യക്തമായി കാണാമായിരുന്നു. വളരെ മോശം കമന്‍റുകളാണ് ഈ പോസ്റ്റിന് താഴെ വന്നത്.
സ്തനാര്‍ബുദത്തിന് സ്തനം മുറിക്കേണ്ടതുണ്ടോ എന്നായിരുന്നു അക്കൂട്ടത്തിലെ ഒരു കമന്റ്. ഈ കമന്‍റ് ഛവിയെ നന്നായി ചൊടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കമന്‍റിന്‍റെ സ്ക്രീന്‍ഷോട്ടിനൊപ്പം ഛവി ഇന്‍സ്റ്റഗ്രാമില്‍ ദീര്‍ഘമായ ഒരു കുറിപ്പ് പങ്കുവച്ചു. ബീച്ചില്‍വെച്ച് താനെടുത്ത ചില ചിത്രങ്ങളും റീല്‍സും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നെന്നും അതിനു താഴെ നിരവധി മോശം കമന്റുകളാണ് വന്നതെന്നും താരം കുറിപ്പില്‍ വ്യക്തമാക്കി. അതില്‍ ഈ കമന്റ് ഛവി പ്രത്യേകം ശ്രദ്ധിച്ചതായും പറയുന്നു. തന്റെ സ്തനങ്ങള്‍ ഇവിടെ ഒരു 'ചരക്കു' പോലെ ചര്‍ച്ച ചെയ്യപ്പെടുകയാണെന്നും താരം വേദനയോടെ കുറിച്ചു.
സ്തനാര്‍ബുദത്തെ അതിജീവിച്ച ആളാണെന്നും ഈ അവയവത്തെ ജീവനോടെ നിലനിര്‍ത്താന്‍ കഠിനമായി പോരാടിയിട്ടുണ്ടെന്നും പറഞ്ഞുകൊണ്ടാണ് അവര്‍ തുടങ്ങിയത്. സെലിബ്രിറ്റികള്‍ക്ക് ഇത്തരം കമന്റുകള്‍ വരുന്നത് പതിവാണെന്ന മനോഭാവത്തെയും ഛവി വിമര്‍ശിച്ചു. മനുഷ്യരെപ്പോലെത്തന്നെ വികാരങ്ങളുള്ളവരാണ് സെലിബ്രിറ്റികളും. അവര്‍ക്കും അര്‍ബുദം വരാം. സാധാരണ മനുഷ്യരെ പോലെ തന്നെയാണ് അവരും ഇതിനെ അതിജീവിക്കുന്നത്. അതുകൊണ്ട് 'പതിവ്' എന്നു പറഞ്ഞ് ഇത്തരം കമന്റുകള്‍ ഇനി ആവര്‍ത്തികരുത്. അതിജീവനത്തിനു വേണ്ടിയുള്ള ഒരാളുടെ ശാരീരികവും വൈകാരികവുമായ പോരാട്ടത്തെ ഇത്തരം വിവേക ശൂന്യമായ പരാമര്‍ശങ്ങള്‍ കൊണ്ട് തളര്‍ത്തരുത് എന്നും താരം പോസ്റ്റില്‍ കുറിച്ചു. തുടര്‍ന്ന് സ്തനാര്‍ബുദ ശസ്ത്രക്രിയ എങ്ങനെയാണെന്നും ഛവി പോസ്റ്റില്‍ വിശദീകരിച്ചു.
Also Read: സ്ട്രോക്ക്; തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ...