വേനലിനൊപ്പം പടര്‍ന്ന് ചിക്കൻപോക്സ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

രോ​ഗി​യു​ടെ വാ​യി​ല്‍​നി​ന്നും മൂ​ക്കി​ല്‍​നി​ന്നും ഉ​ള്ള സ്ര​വ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും രോ​ഗം പ​ര​ത്തു​ക. കൂ​ടാ​തെ സ്പ​ര്‍​ശ​നം മൂ​ല​വും ചുമയ്ക്കുമ്പോൾ പു​റ​ത്തു​വ​രു​ന്ന ജ​ല​ക​ണ​ങ്ങ​ള്‍ വ​ഴി​യും രോ​ഗം പ​ട​രും. കു​മി​ള​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​ന് ര​ണ്ടു​ദി​വ​സം മു​മ്പ് മു​ത​ല്‍ കു​മി​ള പൊ​ന്തി 6-10 ദി​വ​സം​വ​രെ​യും രോ​ഗം പ​ര​ത്തും.

causes and symptoms of chicken pox azn

ചൂട് ക്രമാതീതമായി കൂടിയതോടെ സംസ്ഥാനത്ത് ചിക്കന്‍പോക്‌സ് രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്. ജനുവരി മുതല്‍ കാസര്‍ഗോഡ് ജില്ലയില്‍ 469 പേര്‍ക്ക് രോഗം പിടിപെട്ടതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. മാര്‍ച്ച് മാസത്തില്‍ മാത്രം 84 പേര്‍ ചികിത്സതേടി. ചിക്കന്‍പോക്സ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടത് വളരെ പ്രധാനമാണ്.

വേനൽക്കാലത്ത്  അ​ന്ത​രീ​ക്ഷ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട അസുഖമാണ് ചിക്കൻപോക്സ്.  അ​തി​വേ​ഗം പ​ട​രു​ന്ന രോ​ഗ​മാ​ണ് ചിക്കൻപോക്സ്. ‘വേ​രി​സെ​ല്ല​ സോ​സ്റ്റ​ര്‍’ എ​ന്ന വൈ​റ​സാ​ണ് ചി​ക്ക​ന്‍​പോ​ക്‌​സ് പ​ട​ര്‍​ത്തു​ന്ന​ത്. ഗ​ര്‍​ഭി​ണി​ക​ള്‍, എ​യ്ഡ്‌​സ് രോ​ഗി​ക​ള്‍, പ്ര​മേ​ഹ രോ​ഗി​ക​ള്‍, ന​വ​ജാ​ത ശി​ശു​ക്കള്‍, അ​ര്‍​ബു​ദം ബാ​ധി​ച്ച​വ​ര്‍, ഹോ​സ്റ്റ​ലു​ക​ളി​ലും മ​റ്റും കൂ​ട്ട​ത്തോ​ടെ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ചിക്കൻപോക്സിനെ കൂടുതല്‍ ജാ​ഗ്രതയോടെ നോക്കി കാണുക. 

രോ​ഗി​യു​ടെ വാ​യി​ല്‍​നി​ന്നും മൂ​ക്കി​ല്‍​നി​ന്നും ഉ​ള്ള സ്ര​വ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും രോ​ഗം പ​ര​ത്തു​ക. കൂ​ടാ​തെ സ്പ​ര്‍​ശ​നം മൂ​ല​വും ചുമയ്ക്കുമ്പോൾ പു​റ​ത്തു​വ​രു​ന്ന ജ​ല​ക​ണ​ങ്ങ​ള്‍ വ​ഴി​യും രോ​ഗം പ​ട​രും. കു​മി​ള​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​ന് ര​ണ്ടു​ദി​വ​സം മു​മ്പ് മു​ത​ല്‍ കു​മി​ള പൊ​ന്തി 6-10 ദി​വ​സം​വ​രെ​യും രോ​ഗം പ​ര​ത്തും.ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പുതൊട്ട് 58 ദിവസംവരെ അണുക്കള്‍ പകരാനുള്ള സാധ്യതയുണ്ട്. സാ​ധാ​ര​ണഗ​തി​യി​ല്‍ ഒ​രി​ക്ക​ല്‍ രോ​ഗം ബാ​ധി​ച്ചാ​ല്‍ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ഈ ​രോ​ഗം വ​രാ​തെ​യി​രി​ക്കാം. എ​ന്നാ​ല്‍ ചിലരില്‍ വീ​ണ്ടും രോ​ഗം വ​രാ​റു​ണ്ട്.

ആദ്യം ചെറിയ കുരുവായും പിന്നീട് അത് ഒരു തരം ദ്രാവകം നിറഞ്ഞ കുമിളകാളായും മാറുന്നു. പലരിലും ചിക്കന്‍പോക്സ് വരുന്നത് വ്യത്യസ്ഥമായിട്ടായിരിക്കും. ഇക്കാരണത്താല്‍ തന്നെ ചിക്കന്‍പോക്സിന് പൊതുവായ ഒരു സ്വഭാവം പറയാന്‍ കഴിയില്ല. രോഗത്തെ ആദ്യ അവസരങ്ങളില്‍ മനസിലാക്കാന്‍ കഴിയാതെ പോകുന്നത് രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. 

പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍...

1. ശ​രീ​ര​വേ​ദ​ന, ക​ഠി​ന​മാ​യ ക്ഷീ​ണം, പനി, നടുവേദ​ന തു​ട​ങ്ങി​യ കാണപ്പെടാം. കു​മി​ള​ക​ള്‍ പൊ​ങ്ങു​ന്ന​തി​ന് മു​മ്പു​ള്ള ഒ​ന്നോ ര​ണ്ടോ ദി​വ​സ​മാ​ണി​ത് കൂടുതലും കാണുന്നത് . 

2. തൊലിപ്പുറത്ത് ചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറത്തിലുള്ള കുമിളകള്‍ ആണ് രോഗബാധയുടെ പ്രധാന ലക്ഷണം. തുടക്കത്തില്‍ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകള്‍ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിക്കാം.

3.  പനിക്കൊപ്പം ഛര്‍ദ്ദി, തലവേദന, തലകറക്കം, വിശപ്പില്ലായ്മ, ശരീരത്തില്‍ അസഹനീയ ചൊറിച്ചില്‍ തുടങ്ങിയവയും ചിക്കന്‍ പോക്സിന്റെ മറ്റ് ലക്ഷണങ്ങളാകാം. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

1. ഇളം ചൂടുവെള്ളത്തില്‍ ദിവസവും കുളിക്കുക.
2. ശരീരത്തില്‍ ഉണ്ടാകുന്ന കുമിളകള്‍ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്.
3. രോഗം തുടങ്ങി ആദ്യ ദിനം മുതല്‍ കൃത്യമായ വിശ്രമ രീതി സ്വീകരിക്കണം.
4. എളുപ്പത്തില്‍ പകരുന്ന രോഗമായത് കൊണ്ട് രോഗികള്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍ എന്നിവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
 5. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
 6. എണ്ണ, എരിവ്,പുളി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
 7. കുളിക്കുന്ന വെള്ളത്തില്‍ ആരിവേപ്പില ഇട്ട് തിളപ്പിക്കുക.

Also Read: വേനല്‍ക്കാലത്ത് ഉള്ളു തണുപ്പിക്കാൻ തണ്ണിമത്തൻ; അറിയാം ഗുണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios