'സ്കിൻ' പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന പാനീയങ്ങള്‍; കഴിവതും ഇവ ഒഴിവാക്കുക...

ചര്‍മ്മത്തിന് ദോഷകരമായി വരുന്ന ചില പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മറ്റൊന്നുമല്ല- നമ്മള്‍ കടകളില്‍ നിന്ന് വാങ്ങിക്കുടിക്കുന്ന കുപ്പിപ്പാനീയങ്ങളില്ലേ? ഇവയില്‍ 'കാര്‍ബണേറ്റഡ്' ആയി വരുന്ന, അഥവാ സോഡ പോലുള്ള പാനീയങ്ങളാണ് ചര്‍മ്മത്തിന് ദോഷകരമായി വരുന്നത്. എന്തുകൊണ്ടാണിവ ചര്‍മ്മത്തിന് ദോഷമാകുന്നത് എന്ന് കൂടി അറിയാം...

carbonated drinks may damage skin hyp

നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളോ പാനീയങ്ങളോ എന്തുമാകട്ടെ ഇവയ്ക്ക് നമ്മുടെ ആരോഗ്യത്തിന് മുകളിലുള്ള സ്വാധീനം വളരെ വലുതാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് പ്രതികൂലമായി വരുംവിധത്തിലുള്ള ഭക്ഷണപാനീയങ്ങള്‍ കഴിവതും ഡയറ്റില്‍ നിന്നൊഴിവാക്കുന്നതാണ് ഉചിതം.

ഇത്തരത്തില്‍ ചര്‍മ്മത്തിന് ദോഷകരമായി വരുന്ന ചില പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മറ്റൊന്നുമല്ല- നമ്മള്‍ കടകളില്‍ നിന്ന് വാങ്ങിക്കുടിക്കുന്ന കുപ്പിപ്പാനീയങ്ങളില്ലേ? ഇവയില്‍ 'കാര്‍ബണേറ്റഡ്' ആയി വരുന്ന, അഥവാ സോഡ പോലുള്ള പാനീയങ്ങളാണ് ചര്‍മ്മത്തിന് ദോഷകരമായി വരുന്നത്. എന്തുകൊണ്ടാണിവ ചര്‍മ്മത്തിന് ദോഷമാകുന്നത് എന്ന് കൂടി അറിയാം...

മധുരം...

ഇത്തരത്തിലുള്ള കാര്‍ബണേറ്റഡ് കുപ്പി പാനീയങ്ങളില്‍ മധുരത്തിന്‍റെ അളവ് വളരെ കൂടുതലായിരിക്കും. മധുരം ഇങ്ങനെ അമിതമായി അകത്തുചെല്ലുന്നത് മുഖക്കുരു, മുഖത്ത് ചുളിവുകള്‍ അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. മധുരം ഒഴിവാക്കിയാല്‍ ആദ്യം കാണുന്നൊരു വ്യത്യാസം തന്നെ ചര്‍മ്മം ക്ലിയറായി വരുന്നതായിരിക്കും. അത്രമാത്രം ചര്‍മ്മത്തെ നശിപ്പിക്കുന്നൊരു ഘടകമാണ് മധുരം.

ഡ്രൈ സ്കിൻ...

മിക്കവരും വല്ലാതെ ദാഹം തോന്നുന്ന സന്ദര്‍ഭങ്ങളിലാണ് ഇങ്ങനെയുള്ള പാനീയങ്ങള്‍ കഴിക്കാറ്. എന്നാല്‍ ഇവയിലുള്ള മധുരവും കഫീനും വീണ്ടും നിര്‍ജലീകരണത്തിനാണ് ഇടയാക്കുക. അതിനാല്‍ തന്നെ ഇങ്ങനെയുള്ള പാനീയങ്ങള്‍ പതിവായി കഴിക്കുന്നത് ഡ്രൈ സ്കിന്നിനും കാരണമാകുന്നു.

മുഖക്കുരു...

പലപ്പോഴും കാര്‍ബണേറ്റഡ് പാനീയങ്ങള്‍ പതിവായി കഴിക്കുന്നത് ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ഇത് മുഖക്കുരു പോലുള്ള സ്കിൻ പ്രശ്നങ്ങള്‍ക്കും കാരണമാകും. ചില പാനീയങ്ങളിലെ കഫീനും മുഖക്കുരുവിന് കാരണമായി വരാം. 

പ്രായം തോന്നിക്കാൻ...

ചര്‍മ്മത്തില്‍ വരുന്ന വ്യത്യാസങ്ങളിലൂടെ നമുക്ക് പെട്ടെന്ന് പ്രായം തോന്നിക്കാം. കാര്‍ബണേറ്റഡ് പാനീയങ്ങളിലുള്ള മധുരവും കഫീനും ഇത്തരത്തില്‍ ചര്‍മ്മത്തെ പ്രായമുള്ളതാക്കി തോന്നിക്കാൻ കാരണമാകുന്നു. പ്രധാനമായും ചര്‍മ്മത്തെ ആരോഗ്യത്തോടെയും വൃത്തിയോടെയും സൂക്ഷിക്കാൻ സഹായിക്കുന്ന കൊളാജൻ ഉത്പാദനം കുറവാകുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്. 

പോഷകങ്ങള്‍ പിടിക്കാതാകുന്നു...

ചര്‍മ്മത്തിന്‍റെ അഴകിനും ആരോഗ്യത്തിനും ആവശ്യമായി വരുന്ന പോഷകങ്ങള്‍ വലിച്ചെടുക്കുന്നതില്‍ നിന്ന് നമ്മുടെ ദഹനവ്യവസ്ഥയെ പിറകോട്ടടിക്കാനും ക്രമേണ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്ക് സാധിക്കും. ഇതും ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുന്നു. ചര്‍മ്മത്തെ മാത്രമല്ല ആകെ ആരോഗ്യത്തെയും ഇത് ബാധിക്കും.

Also Read:- എന്തുകൊണ്ട് പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കണം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 
 

Latest Videos
Follow Us:
Download App:
  • android
  • ios