അറിയാം കാൻസറിന്റെ പ്രധാനപ്പെട്ട ഏഴ് ലക്ഷണങ്ങൾ
ശരീരത്തിലെ മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാം. ശരീരത്തിലെ പല അസ്വസ്ഥതകളും പലപ്പോഴും ക്യാൻസർ മൂലമായിരിക്കില്ല. എന്നിരിന്നാലും, അവ പരിശോധിക്കേണ്ടത് പ്രധാനമാണ്.
പലരും പേടിയോടെ നോക്കി കാണുന്ന രോഗമാണ് കാൻസർ. ശരീരത്തിലെ ചില കോശങ്ങൾ അനിയന്ത്രിതമായി വളരുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന രോഗമാണ് കാൻസർ എന്ന് പറയുന്നത്.
കാൻസർ ശരീരത്തിൽ പടർന്നിട്ടുണ്ടെങ്കിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടയാളങ്ങളോ ലക്ഷണങ്ങളോ പ്രകടമാക്കും.
രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് സ്ക്രീനിംഗിലൂടെ ക്യാൻസർ കണ്ടെത്താനാകും. ശരീരത്തിലെ മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാം. ശരീരത്തിലെ പല അസ്വസ്ഥതകളും പലപ്പോഴും ക്യാൻസർ മൂലമായിരിക്കില്ല. എന്നിരിന്നാലും, അവ പരിശോധിക്കേണ്ടത് പ്രധാനമാണ്.
കാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ? (symptoms of cancer)
ഒന്ന്...
മിക്ക സ്ത്രീകൾക്കും ഇടയ്ക്കിടെ ക്രമരഹിതമായ ആർത്തവമോ മലബന്ധമോ ഉണ്ടാകാറുണ്ട്. എന്നാൽ സ്ഥിരമായ വേദനയോ ആർത്തവ സൈക്കിളിലെ മാറ്റങ്ങളോ സെർവിക്കൽ, ഗർഭാശയ അല്ലെങ്കിൽ അണ്ഡാശയ കാൻസറിന്റെ ലക്ഷണമാകാം.
രണ്ട്...
ക്യാൻസർ ശരീരത്തെ ബാധിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഒരു പ്രധാന ലക്ഷണം ശരീരഭാരം കുറയുന്നു എന്നതാണ്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ നിങ്ങളുടെ ശരീരഭാരം കുറയുമ്പോൾ, അതിനെ വിശദീകരിക്കാനാകാത്ത ഭാരം കുറയൽ എന്ന് വിളിക്കുന്നു.
മൂന്ന്...
ദീർഘകാല മലബന്ധ പ്രശ്നം, വയറിളക്കം, വയറുവേദന തുടങ്ങിയവയൊക്കെ വൻകുടൽ കാൻസറിന്റെ ലക്ഷണമാകാം. മൂത്രം കടന്നുപോകുമ്പോൾ ഉണ്ടാകുന്ന വേദന, മൂത്രത്തിൽ രക്തം, അല്ലെങ്കിൽ മൂത്രസഞ്ചി പ്രവർത്തനത്തിലെ മാറ്റം (പതിവിലും കൂടുതലോ കുറവോ മൂത്രം ഒഴിക്കേണ്ട അവസ്ഥ പോലുള്ളവ) മൂത്രസഞ്ചി അല്ലെങ്കിൽ പ്രോസ്റ്റേറ്റ് കാൻസറുമായി ബന്ധപ്പെട്ടേക്കാം.
നാല്...
മലമൂത്രവിസർജനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാൻസറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. ആഴ്ചകളോളം വിട്ടുമാറാത്ത മലബന്ധമോ വയറിളക്കമോ വന്നാൽ ശ്രദ്ധിക്കണം. ഇടയ്ക്കിടെ മൂത്രമൊഴിക്കുക, പ്രത്യേകിച്ച് നാൽപതു വയസ്സു കഴിഞ്ഞ ആളാണെങ്കിൽ ശ്രദ്ധ വേണം.
അഞ്ച്...
ദഹനക്കേട് അല്ലെങ്കിൽ ഭക്ഷണം ഇറക്കുവാനുള്ള ബുദ്ധിമുട്ട് മൂലമുള്ള പ്രശ്നങ്ങൾ അന്നനാളം (വയറ്റിലേക്ക് ഭക്ഷണം പോകുന്ന കുഴൽ), ആമാശയം, അല്ലെങ്കിൽ ശ്വാസനാളം (തൊണ്ട) എന്നിവയുടെ ക്യാൻസറിന്റെ ലക്ഷണങ്ങളായിരിക്കാം.
ആറ്...
നിറം, വലുപ്പം, ആകൃതി എന്നീ കാര്യങ്ങൾ വ്യത്യാസപ്പെടുന്ന അരിമ്പാറ, മറുക് എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഒരു ഡോക്ടറെ ഉടൻ തന്നെ കാണണം. ചർമ്മത്തിലെ മറ്റേതെങ്കിലും മാറ്റങ്ങളും ഡോക്ടറെ അറിയിക്കണം.
ഏഴ്...
ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് സ്ഥിരമായ മുഴകൾ അല്ലെങ്കിൽ വീക്കം എന്നിവ കാണുന്നുണ്ടെങ്കിൽ ഗൗരവമായി കാണണം. കഴുത്ത്, കക്ഷം, ആനെഞ്ച്, സ്തനങ്ങൾ അല്ലെങ്കിൽ വൃഷണം എന്നിവിടങ്ങളിൽ ഏതെങ്കിലും ഭാഗത്ത് മുഴകൾ കണ്ടാൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.
Read more ചാടിയ വയർ കുറയ്ക്കാൻ സഹായിക്കുന്ന 7 സൂപ്പർ ഫുഡുകളിതാ...
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.