'ഈ യാത്ര കഠിനമാണെന്ന് അറിയാം, പക്ഷേ നിങ്ങൾ അതിനേക്കാൾ കരുത്തരാണ്'; കുറിപ്പ് പങ്കുവച്ച് മനീഷ

2012ലാണ് മനീഷയ്ക്ക് അണ്ഡാശയ ക്യാന്‍സറാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. രോഗം പൂര്‍ണ്ണമായി ഭേദമായ താരം,  ജീവിതത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ചുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

Cancer Survivor Manisha Koirala post on National Cancer Awareness Day

അഭ്രപാളിയില്‍ വിസ്മയം തീര്‍ത്ത നടി മനീഷ കൊയ്‌രാള (Manisha Koirala) പലപ്പോഴും തന്റെ അര്‍ബുദകാല അനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. 2012ലാണ് മനീഷയ്ക്ക് അണ്ഡാശയ ക്യാന്‍സറാണെന്ന് (cancer) സ്ഥിരീകരിക്കപ്പെട്ടത്. രോഗം പൂര്‍ണ്ണമായി ഭേദമായ താരം, ജീവിതത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ചുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അര്‍ബുദത്തെ അതിജീവിക്കുക എന്നത് ഒരു സ്വയം കണ്ടെത്തലും ജീവിതത്തെ വീണ്ടും സ്‌നേഹിക്കാന്‍ പഠിക്കലും കൂടിയായിരുന്നു എന്നാണ് മനീഷ പറയുന്നത്. 

ഇപ്പോഴിതാ ദേശീയ അർബുദ ബോധവത്കരണ ദിനത്തോട് ( National Cancer Awareness day) അനുബന്ധിച്ച് മനീഷ പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അർബുദ ചികിത്സയെന്ന കഠിനപാതയിലൂടെ കടന്നുപോവുന്നവർക്ക് ഒരുപാട് സ്നേഹവും വിജയവും നേരുന്നു എന്നു പറഞ്ഞാണ് മനീഷയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരംഭിക്കുന്നത്. ആശുപത്രിയില്‍ കിടക്കുന്ന ചിത്രം ഉള്‍പ്പെടെ രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചാണ് താരത്തിന്‍റെ കുറിപ്പ്.  

'ഈ യാത്ര കഠിനമാണെന്ന് അറിയാം. പക്ഷേ നിങ്ങൾ അതിനേക്കാൾ കരുത്തരാണ്. അർബുദത്തിന് മുന്നിൽ കീഴടങ്ങിയവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം അതിനെ അതിജീവിച്ചവർക്കൊപ്പം ആഘോഷിക്കാനും ഞാന്‍ ആ​ഗ്രഹിക്കുന്നു'- ചിത്രങ്ങള്‍ക്കൊപ്പം മനീഷ കുറിച്ചു. ക്യാൻസറിനെക്കുറിച്ച് കൂടുതൽ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും മനീഷ കുറിപ്പില്‍ പറയുന്നു. 'പ്രതീക്ഷകൾ നിറച്ച കഥകൾ വീണ്ടും പറഞ്ഞ് ബോധവത്കരിക്കേണ്ടതുണ്ട്. അവനവനോടും ലോകത്തോടും അനുകമ്പയുള്ളവരാകാം. എല്ലാവരുടെയും ആരോ​ഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർഥിക്കുന്നു'- മനീഷ പറഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manisha Koirala (@m_koirala)

 

തമിഴിലും ഹിന്ദിയിലും ഒരുപിടി മികച്ച ചിത്രങ്ങള്‍ ചെയ്ത താരം, ക്യാന്‍സര്‍ ബാധിച്ച് രോഗത്തോട് പൊരുതുമ്പോള്‍ തന്നെ ആഘോഷിച്ച സിനിമ മേഖലയില്‍ നിന്നും ആരും ഒപ്പം ഉണ്ടായിരുന്നില്ലെന്നും തുറന്നുപറഞ്ഞിട്ടുണ്ട്. അര്‍ബുദം തന്നെ പഠിപ്പിച്ച പാഠങ്ങൾ  'ഹീല്‍ഡ്: ഹൗ ക്യാന്‍സര്‍ ഗെവ് മി എ ന്യൂ ലൈഫ്' എന്ന തന്റെ പുസ്തകത്തിലൂടെ മനീഷ പങ്കുവച്ചിരുന്നു. 

Also Read: ക്യാന്‍സര്‍ അകറ്റാന്‍ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ...

Latest Videos
Follow Us:
Download App:
  • android
  • ios