Tuberculosis : ക്ഷയരോഗം സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുമോ? ഡോക്ടർ പറയുന്നു

ക്ഷയരോഗം പ്രത്യുൽപ്പാദന ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ച് പൂനെയിലെ NOVA IVF ഫെർട്ടിലിറ്റി കൺസൾട്ടന്റ് വന്ധ്യതാ വിദഗ്ധൻ ഡോ. ഭാരതി ധോരെപാട്ടിൽ പറയുന്നു. 

Can Tuberculosis Affect Women's Reproductive Health

ക്ഷയരോഗം അല്ലെങ്കിൽ ടിബി (tuberculosis) ശ്വാസകോശത്തെ മാത്രമല്ല കരൾ, എല്ലുകൾ, തലച്ചോറ്, പ്രത്യുൽപാദന ആരോഗ്യം തുടങ്ങിയ സുപ്രധാന അവയവങ്ങളെയും ബാധിക്കുമെന്ന് ആരോ​ഗ്യ വിദഗ്ധർ പറയുന്നു. മരണനിരക്കിൽ ക്ഷയരോഗം ഒരു പ്രധാന രോ​ഗമായാണ് കണക്കാക്കുന്നത്. 15-45 വയസ് പ്രായമുള്ള സ്ത്രീകളുടെ മരണത്തിന്റെ മൂന്ന് പ്രധാന കാരണങ്ങളിൽ ഒന്നാണ് ക്ഷയരോ​ഗമെന്ന് നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ നടത്തിയ പഠനത്തിൽ പറയുന്നു.

ക്ഷയരോഗം പ്രത്യുൽപ്പാദന ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ച് പൂനെയിലെ NOVA IVF ഫെർട്ടിലിറ്റി കൺസൾട്ടന്റ് വന്ധ്യത വിദഗ്ധൻ ഡോ. ഭാരതി ധോരെപാട്ടിൽ പറയുന്നു.

ക്ഷയരോഗ ബാക്ടീരിയ (TB bacillus) ഫാലോപ്യൻ ട്യൂബുകളെ ബാധിക്കുകയും അതിന്റെ തടസ്സത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ഗർഭപാത്രത്തിന്റെ പാളിയെ ബാധിക്കുന്നു. ഇത് എൻഡോമെട്രിയം ലൈനിംഗ് നേർത്തതാക്കുകയും ചെയ്യുന്നു. ഫാലോപ്യൻ ട്യൂബുകളുടെ ഈ തടസ്സവും എൻഡോമെട്രിയം ലൈനിംഗ് കനംകുറഞ്ഞതും ഫെർട്ടിലിറ്റി പ്രശ്നങ്ങളിലേക്ക് നയിക്കുന്നതായി ഡോ. ഭാരതി പറഞ്ഞു.

'ക്ഷയരോഗം (FGTB) ഫാലോപ്യൻ ട്യൂബുകൾ, ഗർഭാശയ പാളി, അണ്ഡാശയം, സെർവിക്സ്, യോനി എന്നിവയെ ബാധിക്കുന്നു. ഇത് ഫാലോപ്യൻ ട്യൂബുകളെ തകരാറിലാക്കുകയും വന്ധ്യതയ്ക്ക് കാരണമാവുകയും ചെയ്യും. ജനനേന്ദ്രിയ ക്ഷയരോഗം ഗർഭപാത്രത്തിന്റെ ആവരണത്തിന് കേടുവരുത്തുന്നു...'- മുംബൈയിലെ NOVA IVF ഫെർട്ടിലിറ്റി, ക്ലിനിക്കൽ ഡയറക്ടറും കൺസൾട്ടന്റുമായ ഡോ. റിച്ച ജഗ്താപ് പറഞ്ഞു.

Read more ക്ഷയരോഗം; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുത്...

ഫാലോപ്യൻ ട്യൂബുകളെ ബാധിച്ചാൽ ബീജസങ്കലനം ചെയ്ത അണ്ഡത്തിന് ട്യൂബിൽ പ്രവേശിക്കാനും ഗർഭാശയത്തിലോ ഗർഭപാത്രത്തിലോ എത്താൻ കഴിയില്ല. എൻഡോമെട്രിയം പാളിയെ ബാധിച്ചാൽ ഗർഭാശയത്തിൽ ബീജസങ്കലനം ചെയ്ത ഭ്രൂണം ഇംപ്ലാന്റേഷൻ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗർഭിണികളായ സ്ത്രീകളിൽ ക്ഷയരോഗത്തിന്റെ സങ്കീർണതകളിൽ ഗർഭച്ഛിദ്രം, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന് ഭാരം കുറയുക എന്നിവ ഉൾപ്പെടുന്നു. ഗർഭാവസ്ഥയിൽ സജീവമായ ടിബി അണുബാധ ഉണ്ടാകുന്നത് അമ്മയെയും കുഞ്ഞിനെയും അപകടത്തിലാക്കുമെന്നും വിദ​ഗ്ധർ പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios