സ്തനാർബുദം ; ഇന്ത്യയിൽ അഞ്ച് വർഷത്തെ അതിജീവന നിരക്ക് 66.4 ശതമാനമാണെന്ന് പഠനം

സ്തനാർബുദത്തെ ചികിത്സിക്കുന്നതിനുള്ള പുതിയ മരുന്നുകൾ കണ്ടെത്തിയിട്ടും ഇന്ത്യയിലെ ബഹുഭൂരിപക്ഷം രോഗികൾക്കും ആവശ്യമായ ചികിത്സ എത്തുന്നില്ലെന്നുള്ളത് പ്രധാന വെല്ലുവിളിയായി തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസറുമായി (WHO-IARC) ബന്ധപ്പെട്ട കാൻസർ ഗവേഷകനായ ഡോ രവി മെഹ്‌റോത്ര പറഞ്ഞു. 

breast cancer found that the five year survival rate in India was 66.4 percent

ഇന്ത്യയിൽ സ്തനാർബുദ രോഗനിർണയത്തിന് ശേഷമുള്ള അഞ്ച് വർഷത്തെ അതിജീവന നിരക്ക് 66.4 ശതമാനമാണെന്ന് പഠനം. രോഗം സ്ഥിരീകരിച്ച് അഞ്ച് വർഷത്തിന് ശേഷം 90 ശതമാനത്തിലധികം സ്ത്രീകളും ജീവിച്ചിരിക്കുന്ന യുഎസ് പോലുള്ള വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കുറവാണെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പഠനത്തിൽ പറയുന്നു. 

ഐസിഎംആർ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ നടന്ന ഏറ്റവും വലിയ ജനസംഖ്യാടിസ്ഥാനത്തിലുള്ള കാൻസർ അതിജീവന ഗവേഷണത്തിന്റെ ഫലമാണ് ഈ കണ്ടെത്തലുകൾ. അമേരിക്കൻ കാൻസർ സൊസൈറ്റി ജേണലിന്റെ ഏറ്റവും പുതിയ ലക്കത്തിൽ പഠനം പ്രസിദ്ധീകരിച്ചു.

കേരളത്തിൽ നിന്ന് കൊല്ലം, തിരുവനന്തപുരം എന്നി ജില്ലകൾക്ക് പുറമെ മുംബൈ, വാർധ, അഹമ്മദാബാദ്, കാംരൂപ്, മണിപ്പൂർ, മിസോറാം, സിക്കിം, ത്രിപുര, പാസിഘട്ട് തുടങ്ങിയവയാണ് പഠനത്തിനായി തിരഞ്ഞെടുത്ത 11 പിബിസി രജിസ്ട്രികൾ.

സ്തനാർബുദത്തെ ചികിത്സിക്കുന്നതിനുള്ള പുതിയ മരുന്നുകൾ കണ്ടെത്തിയിട്ടും ഇന്ത്യയിലെ ബഹുഭൂരിപക്ഷം രോഗികൾക്കും ആവശ്യമായ ചികിത്സ എത്തുന്നില്ലെന്നുള്ളത് പ്രധാന വെല്ലുവിളിയായി തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസറുമായി (WHO-IARC) ബന്ധപ്പെട്ട കാൻസർ ഗവേഷകനായ ഡോ രവി മെഹ്‌റോത്ര പറഞ്ഞു. 

ഇന്ത്യയിലെ അതിജീവന നിരക്ക് യുഎസ് പോലുള്ള വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ് (90.2%). വൈകിയ രോഗനിർണയവും ചികിത്സാ സൗകര്യങ്ങളിലുള്ള കുറവും ഈ വ്യത്യാസത്തിന് കാരണമാകുന്നുവെന്നും പഠനത്തിൽ പറയുന്നു. 1990 മുതൽ 2016 വരെ സ്തനാർബുദ ബാധിതരുടെ നിരക്ക് രാജ്യത്ത് 39.1 ശതമാനം വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഈ ചായ ശീലമാക്കാം

Latest Videos
Follow Us:
Download App:
  • android
  • ios