പെൺകുട്ടികളെക്കാൾ ആൺകുട്ടികൾക്ക് ടൈപ്പ് 1 പ്രമേഹം വരാനുള്ള സാധ്യത കൂടുതൽ ; പഠനം

യുകെയിലെ എക്‌സെറ്റർ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. T1D ഉള്ള 235,765 പേരിലാണ് പഠനം നടത്തിയത്.  പുരുഷന്മാർക്ക് ഉയർന്ന ഓട്ടോ ആൻ്റിബോഡി അളവ് ഉണ്ടെന്ന് കണ്ടെത്തി. 

Boys are more likely to develop type 1 diabetes than girls study

പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികൾക്ക് ടൈപ്പ് 1 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. 10 വയസ്സിന് ശേഷം പെൺകുട്ടികളിൽ പ്രമേ​ഹ സാധ്യത ഗണ്യമായി കുറയുന്നു. അതേസമയം ആൺകുട്ടികളിൽ രോ​ഗ സാധ്യത കൂടുതലാണ്. കൂടാതെ, ഒരൊറ്റ ഓട്ടോ ആൻ്റിബോഡി ഉള്ള ആൺകുട്ടികൾക്ക് ടി1ഡിയുടെ ഉയർന്ന അപകടസാധ്യതയുണ്ടെന്ന് പഠനത്തിൽ പറയുന്നു.

യുകെയിലെ എക്‌സെറ്റർ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. T1D ഉള്ള 235,765 പേരിലാണ് പഠനം നടത്തിയത്.  പുരുഷന്മാർക്ക് ഉയർന്ന ഓട്ടോആൻ്റിബോഡി അളവ് ഉണ്ടെന്ന് കണ്ടെത്തി. കൂടാതെ, പുരുഷന്മാർക്ക് ഒന്നിലധികം ഓട്ടോ ആൻ്റിബോഡികൾ പോസിറ്റീവായി പരീക്ഷിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.

കുട്ടികളിൽ കാണുന്ന ടൈപ്പ് 1 പ്രമേഹത്തിൻ്റെ ലക്ഷണങ്ങൾ..

1. അമിതമായി ദാഹം തോന്നുക (ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികളുടെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതൽ ഉള്ളത് കാരണം കോശങ്ങളിൽ നിന്ന് ദ്രാവകം വലിച്ചെടുക്കുന്നു. അതിനാൽ കുട്ടിക്ക് അമിതമായി ദാഹം അനുഭവപ്പെടും).

2. അമിതമായി മൂത്രമൊഴിക്കൽ 

3. നല്ല വിശപ്പ് തോന്നുക (കുട്ടിയുടെ കോശങ്ങളിലേക്ക് ആവശ്യമായ ഇൻസുലിൻ എത്താതെ വരുമ്പോൾ അവരുടെ പേശികൾക്കും അവയവങ്ങൾക്കും ഊർജ്ജം കുറയുന്നു. ഇത് കടുത്ത വിശപ്പിന് കാരണമാകും.)

4. പെട്ടെന്ന് ശരീരഭാരം കുറയുക. (ശരീരഭാരം പെട്ടെന്ന് കുറയുന്നതും ടൈപ്പ്  1 പ്രമേഹത്തിന്റെ ലക്ഷണമായി പറയുന്നു).

5. അമിത ക്ഷീണം (ടൈപ്പ് 1 പ്രമേഹം പിടിപെട്ട കുട്ടികളുടെ കോശങ്ങളിലെ പഞ്ചസാരയുടെ കുറവ് അവരെ കൂടുതൽ ക്ഷീണിതരാക്കുന്നു.)

ചെറുപ്പം നിലനിർത്താൻ ഫ്ളാക്സ് സീഡ് കൊണ്ടുള്ള കിടിലൻ ഫേസ് പാക്കുകൾ
 

Latest Videos
Follow Us:
Download App:
  • android
  • ios