എല്ലുകളിലെ അര്‍ബുദം; ഈ ഒമ്പത് ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക...

സാര്‍കോമ, കോണ്‍ഡ്രോമ എന്നിങ്ങനെ എല്ലുകളിലെ അര്‍ബുദം പലതരത്തിലുണ്ട്. എല്ലുകളില്‍ തന്നെ ആരംഭിക്കുന്ന അര്‍ബുദ കോശ വളര്‍ച്ചയെ പ്രൈമറി ബോണ്‍ ക്യാന്‍സറെന്നും മറ്റ് അവയവങ്ങളില്‍ ആരംഭിച്ച ശേഷം എല്ലുകളിലേക്ക് പടരുന്ന അര്‍ബുദത്തെ സെക്കന്‍ഡറി ബോണ്‍ ക്യാന്‍സറെന്നും വിളിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും ബോണ്‍ ക്യാന്‍സര്‍ ഉണ്ടാകാം. 

Bone cancer symptoms 9 warning signs you should never ignore azn

എല്ലുകള്‍ക്കുള്ളിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്ന അവസ്ഥയാണ് എല്ലുകളിലെ അര്‍ബുദം അഥവാ ബോണ്‍ ക്യാന്‍സര്‍. അര്‍ബുദങ്ങളില്‍ വച്ച് അപൂര്‍വമായ ഒന്നാണിത്. സാര്‍കോമ, കോണ്‍ഡ്രോമ എന്നിങ്ങനെ എല്ലുകളിലെ അര്‍ബുദം പലതരത്തിലുണ്ട്. എല്ലുകളില്‍ തന്നെ ആരംഭിക്കുന്ന അര്‍ബുദ കോശ വളര്‍ച്ചയെ പ്രൈമറി ബോണ്‍ ക്യാന്‍സറെന്നും മറ്റ് അവയവങ്ങളില്‍ ആരംഭിച്ച ശേഷം എല്ലുകളിലേക്ക് പടരുന്ന അര്‍ബുദത്തെ സെക്കന്‍ഡറി ബോണ്‍ ക്യാന്‍സറെന്നും വിളിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും ബോണ്‍ ക്യാന്‍സര്‍ ഉണ്ടാകാം. 

എല്ലുകളിലെ ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

മുഴയാണ് എല്ലുകളിലെ അര്‍ബുദത്തിന്‍റെ  ആദ്യത്തെ ലക്ഷണം. കൈയിലോ കാലിലോ വളരുന്ന ഇത്തരം മുഴയും അവിടത്തെ വേദനയും സാര്‍കോമ എന്ന എല്ലുകളിലെ അര്‍ബുദത്തിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. 

രണ്ട്...

ട്യൂമർ സ്ഥിതി ചെയ്യുന്നയിടത്തെ വേദനയും വീക്കവും നീര്‍ക്കെട്ടുമാണ് എല്ലുകളിലെ ക്യാന്‍സറിന്‍റെ മറ്റൊരു പ്രധാന ലക്ഷണം. ഈ വേദന രാത്രിയില്‍ കഠിനമാകുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യും.

മൂന്ന്...

സ്വാഭാവിക ചലനങ്ങളെ പോലും ബാധിക്കുന്ന തരത്തില്‍ സന്ധികള്‍ക്കുണ്ടാകുന്ന പിരിമുറുക്കം എല്ലുകളിലെ അര്‍ബുദത്തിന്‍റെ ഒരു ലക്ഷണമാണ്. 

നാല്...

നടക്കുമ്പോൾ  മുടന്ത്, പരിമിതമായ ചലനം, കാലുയര്‍ത്തി വയ്ക്കുമ്പോൾ വര്‍ധിക്കുന്ന വേദന എന്നിവയെല്ലാം മറ്റ് ലക്ഷണങ്ങളാണ്.

അഞ്ച്...

ചിലര്‍ക്ക് എല്ലുകളില്‍ ഒടിവോ പൊട്ടലോ ഉണ്ടായേക്കാം. അര്‍ബുദം എല്ലുകളെ ദുര്‍ബലമാക്കുമെങ്കിലും എല്ലാവര്‍ക്കുമൊന്നും എല്ലില്‍ ഒടിവോ പൊട്ടലോ ഉണ്ടാകണമെന്നില്ല. 

ആറ്...

രാത്രി കാലങ്ങളില്‍ അമിതമായി വിയര്‍ക്കുന്നത് ഗുരുതരമായ പല രോഗങ്ങളുടെയും സൂചനയാകാം. ബോണ്‍ ക്യാന്‍സറിന്‍റെ ഭാഗമായും ഇതുണ്ടാകാം. 

ഏഴ്...

അമിതമായ ക്ഷീണം പല രോഗങ്ങളുടെയും സാധാരണയായ ലക്ഷണം ആണെങ്കിലും എല്ലുകളിലെ ക്യാന്‍സറിന്‍റെ ലക്ഷണമായും ക്ഷീണം ഉണ്ടാകാം. 

എട്ട്... 

ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുന്നതും നിസാരമായി കാണേണ്ട. 

ഒമ്പത്...

എല്ലുകളുടെ അര്‍ബുദവുമായി ബന്ധപ്പെട്ട് പൊതുവായി കാണപ്പെടുന്ന മറ്റൊരു ലക്ഷണമാണ് പനി, വിളര്‍ച്ച. മറ്റ് ലക്ഷണങ്ങളോടൊപ്പം പനിയും ശ്രദ്ധയില്‍പ്പെട്ടാല്‍ നിസാരമായി കാണേണ്ട. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: വയറില്‍ കൊഴുപ്പടിയുന്നതാണോ പ്രശ്‌നം? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios