മുടികൊഴിച്ചിലാണോ പ്രശ്നം? പാവയ്ക്ക കൊണ്ടുള്ള രണ്ട് ഹെയർ പാക്കുകൾ പരീക്ഷിച്ചോളൂ
മുടി വളർച്ച വർദ്ധിപ്പിക്കാൻ പാവയ്ക്ക സഹായിക്കുമെന്നതിന് തെളിവുകളുണ്ട്. പാവയ്ക്ക മുടി കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഫലപ്രദമാണെന്ന് ഫൈറ്റോതെറാപ്പി റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തി.
മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് പാവയ്ക്ക. പാവയ്ക്കയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇതിലെ പോഷകങ്ങൾ മുടിയ്ക്ക് ഏറെ ഗുണം നൽകുന്നു. ഇത് ചർമ്മത്തിന് പ്രായം തോന്നിക്കൽ, മുഖക്കുരു, ചർമ്മത്തിലെ പാടുകൾ എന്നിവയെ ഫലപ്രദമായി തടയുന്നു.
താരൻ, മുടി കൊഴിച്ചിൽ, മുടിയുടെ അറ്റം പിളരുന്നത് പോലുള്ള പ്രശ്നങ്ങൾ എന്നിവ അകറ്റുന്നതിനും പാവയ്ക്ക സഹായകമാണ്. മുടി വളർച്ച വർദ്ധിപ്പിക്കാൻ പാവയ്ക്ക സഹായിക്കുമെന്നതിന് തെളിവുകളുണ്ട്. പാവയ്ക്ക മുടി കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഫലപ്രദമാണെന്ന് ഫൈറ്റോതെറാപ്പി റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തി.
വിറ്റാമിൻ സി, വിറ്റാമിൻ ബി-6, വിറ്റാമിൻ എ, 1 ഗ്രാം പ്രോട്ടീൻ എന്നിവയുൾപ്പെടെയുള്ള നിരവധി പോഷകങ്ങൾ പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. പാവയ്ക്ക തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു.
ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ ഉള്ളതിനാൽ തലയോട്ടിയിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാൻ പാവയ്ക്ക. സഹായിക്കും, ഇത് മുടി കൊഴിച്ചിലിന് കാരണമാകുന്ന ഘടകമാണ്. ഇത് ഒരു പ്രകൃതിദത്ത കണ്ടീഷണറായി പ്രവർത്തിക്കുന്നു. അതിനാൽ മുടി പൊട്ടുന്നത് തടയുമ്പോൾ മുടിയെ മൃദുവാക്കാനും ഇലാസ്തികത മെച്ചപ്പെടുത്താനും ഇതിന് കഴിയും.
മുടിയുടെ ആരോഗ്യത്തിന് പാവയ്ക്ക കൊണ്ടുള്ള ഹെയർ പാക്കുകൾ
ഒന്ന്
പാവയ്ക്ക പേസ്റ്റും അൽപം തെെരും യോജിപ്പിച്ച് മുടിയിൽ പുരട്ടുക. 20 മിനുട്ട് നേരം ഇട്ടേക്കുക. ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. തൈര് കാൽസ്യത്തിന്റെ മികച്ച ഉറവിടം മാത്രമല്ല, ബി 5, ഡി തുടങ്ങിയ വിറ്റാമിനുകളും, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ, ഫാറ്റി ആസിഡുകൾ, പ്രോട്ടീനുകൾ എന്നിവയാലും സമ്പുഷ്ടമാണ്. ഇവ ഒരുമിച്ച് മുടി സംബന്ധമായ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്നു.
രണ്ട്
പാവയ്ക്ക നീരും അൽപം വെളിച്ചെണ്ണ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുടിയിൽ പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ട് നേരം ഇട്ടേക്കുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
Read more ക്രമം തെറ്റിയുള്ള ആര്‍ത്തവം ; കാരണങ്ങൾ ഇതാകാം