കുത്തിവയ്ക്കുന്ന വാക്‌സിന് പിന്നാലെ മൂക്കില്‍ സ്പ്രേ ചെയ്യുന്ന വാക്‌സിന്‍
'ആള്‍ട്ടിമ്മ്യൂണ്‍' എന്ന യുഎസ് കമ്പനി തയ്യാറാക്കിയ 'നേസല്‍ വാക്‌സിന്‍' (മൂക്കില്‍ സ്േ്രപ ചെയ്യുന്ന വാക്‌സിന്‍) കൊവിഡ് പ്രതിരോധത്തിന് ഏറെ ഫലപ്രദമാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളും വന്നിരുന്നു. പ്രത്യേകിച്ച് കുട്ടികള്‍ക്കാണ് ഇത് ഏറ്റവുമധികം പ്രയോജനപ്പെടുകയെന്നും പഠനം ചൂണ്ടിക്കാട്ടിയിരുന്നു
രാജ്യത്ത് രണ്ടാംഘട്ട വാക്‌സിനേഷന്‍ പുരോഗമിക്കവേ കുത്തിവയ്ക്കുന്ന വാക്‌സിന് പുറമെ മൂക്കില്‍ സ്േ്രപ ചെയ്യുന്ന വാക്‌സിനുമായി 'ഭാരത് ബയോട്ടെക്'. ഈ വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലിനായി ഡിജിസിഐ(ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ)യോട് അനുമതി തേടിയിരിക്കുകയാണ് 'ഭാരത് ബയോട്ടെക്'. ഒന്നാംഘട്ട ക്ലിനിക്കല്‍ ട്രയലിന് ഇവര്‍ക്ക് ഡിജിസിഐ അനുമതി നല്‍കിയതായും വാര്‍ത്തയുണ്ട്.
'ആള്‍ട്ടിമ്മ്യൂണ്‍' എന്ന യുഎസ് കമ്പനി തയ്യാറാക്കിയ 'നേസല്‍ വാക്‌സിന്‍' (മൂക്കില്‍ സ്േ്രപ ചെയ്യുന്ന വാക്‌സിന്‍) കൊവിഡ് പ്രതിരോധത്തിന് ഏറെ ഫലപ്രദമാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളും വന്നിരുന്നു. പ്രത്യേകിച്ച് കുട്ടികള്‍ക്കാണ് ഇത് ഏറ്റവുമധികം പ്രയോജനപ്പെടുകയെന്നും പഠനം ചൂണ്ടിക്കാട്ടിയിരുന്നു.
മൂക്കിലൂടെയും വായിലൂടെയും കണ്ണിലൂടെയുമെല്ലാമാണ് വൈറസ് നമ്മുടെ ശരീരത്തിലെത്തുന്നത് എന്ന് നമുക്കറിയാം. ഏറിയ പങ്കും മൂക്കിലൂടെയാണ് വൈറസ് പ്രവേശിക്കുന്നത്. അതിനാല്‍ തന്നെ മൂക്കിലടിക്കുന്ന സ്േ്രപ വൈറസ് പെരുകുന്നത് തടയുമെന്നും അതുവഴി ഫലപ്രദമായി കൊവിഡിനെ പ്രതിരോധിക്കുമെന്നുമാണ് പഠനം അവകാശപ്പെടുന്നത്.
'ആള്‍ട്ടിമ്മ്യൂണി'ന്റെ നേസല്‍ വാക്‌സിനേഷന്‍ 18 മുതല്‍ 55 വരെ പ്രായം വരുന്നവരില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണേ്രത ഇപ്പോള്‍. ഇതുവരെയുള്ള ഫലങ്ങള്‍ 'പൊസിറ്റീവ്' ആണെന്നാണ് ട്രയലിന് നേതൃത്വം നല്‍കുന്ന ഡോ. ബഡ്ഡി ക്രീക്ക് അവകാശപ്പെടുന്നത്. കുത്തിവയക്കുന്ന വാക്‌സിനേഷനെ അപേക്ഷിച്ച് കുറെക്കൂടി ഉപയോഗിക്കാന്‍ സൗകര്യമുള്ളതും വില കുറഞ്ഞതുമാണെന്നതും നേസല്‍ വാക്‌സിനേഷന്റെ പ്രത്യേകതകളാണ്. ട്രയലിന് ശേഷം അനുമതി ലഭിച്ചാല്‍ ഒരുപക്ഷേ കുത്തിവയ്ക്കുന്ന വാക്‌സിനെക്കാള്‍ അധികമായി ഉപയോഗിക്കപ്പെടുന്ന വാക്‌സിനായി ഇത് മാറുമെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.
Also Read:- കൊവിഡ് വാക്‌സിനേഷന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതെങ്ങനെ? ഇതാ മാര്‍ഗനിര്‍ദേശം...