വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഭക്ഷണം കഴിക്കുന്ന സമയം ഇങ്ങനെ ക്രമീകരിക്കൂ

അത്താഴത്തിൻ്റെ സമയം ശരീരഭാരം കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുക. 

best time eat food for weight loss

ശരീരഭാരം കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. എന്നാൽ ഭാരം കുറയ്ക്കുന്നതിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ സമയവും ഒരുപോലെ പ്രധാനമാണ്. രാവിലെ ഉറക്കമുണർന്ന് ഒരു മണിക്കൂറിനുള്ളിൽ പ്രഭാതഭക്ഷണം കഴിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്. കാരണം അത് ശരീരഭാരം കുറയ്ക്കുന്നതിന് ഊർജനില കൂട്ടുന്നതിനും സഹായിക്കും.

 പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നതായി 2019 ൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു. പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണം അതിരാവിലെ കഴിക്കുന്നത് പിന്നീട് വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. 

ഉച്ചഭക്ഷണം വെെകി കഴിക്കുന്നവരാണ് അധികം ആളുകളും. ഉച്ചഭക്ഷണം  നേരത്തെ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രോട്ടീൻ, ധാന്യങ്ങൾ, ധാരാളം പച്ചക്കറികൾ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക.

ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയിൽ വിശപ്പുണ്ടെങ്കിൽ വെെകിട്ട് 3:00 മണിക്കും 4:00 ഇടയിൽ സ്നാക്സ് കഴിക്കാവുന്നതാണ്.  ലഘുവും ആരോഗ്യകരവുമായ ലഘുഭക്ഷണം ആകണം കഴിക്കേണ്ടത്. ഇത് മെറ്റബോളിസത്തെ നിലനിർത്തും. പഴങ്ങൾ, നട്സ് പോലുള്ളവ കഴിക്കുക.

അത്താഴത്തിൻ്റെ സമയം ശരീരഭാരം കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുക. ഇത് ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കാൻ ആവശ്യമായ സമയം നൽകുക ചെയ്യുന്നു.   അത്താഴം വെെകി കഴിക്കുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. 

കാൽമുട്ട് വേദന കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?


 

Latest Videos
Follow Us:
Download App:
  • android
  • ios