മുടികൊഴിച്ചിൽ തടയാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
തലയോട്ടിയുമായ ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളായ താരൻ, തലചൊറിച്ചിൽ എന്നിവയെല്ലാം കറ്റാർവാഴയുടെ ഉപയോഗത്തിലൂടെ എളുപ്പത്തിൽ പരിഹരിക്കാനാവും.
മുടികൊഴിച്ചിൽ, വരണ്ട മുടി, താരൻ എന്നിവയെല്ലാം മുടിയെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന പ്രകൃതിദത്ത ചേരുവകയാണ് കറ്റാർവാഴ ജെൽ. കറ്റാർവാഴ ജെലിൽ അവശ്യ വിറ്റാമിനുകൾ, എൻസൈമുകൾ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
ഇത് മുടിയിഴകളെ പോഷിപ്പിക്കാനും ശക്തിപ്പെടുത്താനും അറിയപ്പെടുന്നു. ഇതിന്റെ എൻസൈമുകൾ തലയോട്ടിയിൽ ആരോഗ്യകരമായ പിഎച്ച് ബാലൻസ് പ്രോത്സാഹിപ്പിക്കുകയും മുടി വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.
മുടിയ്ക്ക് ആവശ്യമായ ജലാംശം നൽകാനും തലയോട്ടിയെ മോയ്ചറൈസ് ചെയ്ത് നിർത്താനും കറ്റാർവാഴ ഏറെ സഹായിക്കും. ഇതിലെ ആൻ്റി ബാക്ടീരിയിൽ ആൻ്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ മുടിയിലെ താരൻ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാൻ നല്ലതാണ്. കറ്റാർവാഴയിൽ ആൻറി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ ധാരാളമുണ്ട്. തലയോട്ടിയുമായ ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളായ താരൻ, തലചൊറിച്ചിൽ എന്നിവയെല്ലാം കറ്റാർ വാഴയുടെ ഉപയോഗത്തിലൂടെ എളുപ്പത്തിൽ പരിഹരിക്കാനാവും.
മുടി വളരാൻ ഗ്രീൻ ടീ ഫലപ്രദമാണ്. മുടികൊഴിച്ചിൽ തടയുന്ന കാറ്റെച്ചിനുകൾ അടങ്ങിയ ഗ്രീൻ ടീ മുടികൊഴിച്ചിൽ കുറയ്ക്കുന്നു. രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും അൽപം ഗ്രീൻ ടീയും യോജിപ്പിച്ച് തലയിൽ പുരട്ടുക. 15-20 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
അൽപം കറ്റാർവാഴ ജെല്ലും രണ്ട് ടേബിൾസ്പൂൺ ആവണക്കെണ്ണയും ജോജിപ്പിച്ച് മുടിയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് ഒരു ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
ഈ ചേരുവ മതി, ചീത്ത കൊളസ്ട്രോൾ ഈസിയായി കുറയ്ക്കാം