oral health| വായയുടെ ശുചിത്വവും കൊവിഡും; പഠനം പറയുന്നത്

ഈ കൊവിഡ് കാലത്ത് ഏറ്റവുമധികം ശ്രദ്ധ നൽകേണ്ട ഒന്നാണ് വായയുടെ ശുചിത്വം. മോശം വായ ശുചിത്വവും മോണരോഗങ്ങളും കൊവിഡിന്റെ തീവ്രത വർദ്ധിപ്പിച്ചേക്കാമെന്നാണ് ബ്രിട്ടീഷ് ഡെന്റൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. 

Bad Oral Health Could Raise the Risk of covid

പ്രമേഹം, ഹൃദയ സംബന്ധമായ രോ​ഗങ്ങൾ, വൃക്കസംബന്ധമായ അസുഖങ്ങൾ തുടങ്ങിയ അസുഖങ്ങളാണ് കൊവിഡ്-19 ന്റെ തീവ്രത വർദ്ധിപ്പിക്കുന്നു എന്നത് നമ്മുക്കറിയാവുന്ന കാര്യമാണ്. എന്നാൽ മോശം വായയുടെ ശുചിത്വവും കൊവിഡ് സാധ്യത വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതായി പുതിയ പഠനം പറയുന്നു.

ഈ കൊവിഡ് കാലത്ത് ഏറ്റവുമധികം ശ്രദ്ധ നൽകേണ്ട ഒന്നാണ് വായയുടെ ശുചിത്വം. മോശം വായ ശുചിത്വവും മോണരോഗങ്ങളും കൊവിഡിന്റെ തീവ്രത വർദ്ധിപ്പിച്ചേക്കാമെന്നാണ് ബ്രിട്ടീഷ് ഡെന്റൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. 

മോശം വായ ശുചിത്വമുള്ള ആളുകൾക്ക് കൊറോണ വൈറസ് പിടിപെട്ടാൽ കൂടുതൽ ഗുരുതരമായ രോഗലക്ഷണങ്ങളുണ്ടാകുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. മോണരോഗമുള്ള കെവിഡ് രോഗികൾ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണ്. മാത്രമല്ല കൊവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത ഒമ്പത് മടങ്ങുമാണെന്നും പഠനത്തിൽ പറയുന്നു.

മോശം വായയുടെ ശുചിത്വം മറ്റ് പല രോഗങ്ങളെയും കൂടുതൽ വഷളാക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. 
വായയിൽ ബാക്ടീരിയകൾ കൂടിയാൽ അവ മോണരോഗത്തിന് കാരണമാകുകയും ചെയ്യുന്നു. ശേഷം ഇത് വീക്കം വർദ്ധിപ്പിക്കുകയും കാലക്രമേണ വിവിധ വിട്ടുമാറാത്ത രോ​ഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.

ദന്താരോഗ്യം നിലനിർത്തുന്നത് കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊവിഡിന്റെയും മറ്റ് ശ്വാസകോശ വൈറൽ രോഗങ്ങളുടെയും ഒരു വലിയ പ്രശ്നം ബാക്ടീരിയ സൂപ്പർ ഇൻഫെക്ഷനുകളാണ്. വൈറസ് നേരിട്ട് ബാധിച്ച ഭാ​ഗങ്ങൾ ശ്വാസകോശം, ശ്വാസനാളങ്ങൾ എന്നിവ - ഒരേസമയം ബാക്ടീരിയകളാൽ ബാധിക്കപ്പെടുന്ന ഭാ​ഗമാണ്.

കൊവിഡ് ഉള്ളവരിൽ ബാക്ടീരിയ സൂപ്പർ ഇൻഫെക്ഷനുകൾ സാധാരണമാണ്. ഗുരുതരമായ രോഗമുള്ളവരിൽ അവ വളരെ സാധാരണമാണ്. അവയ്ക്ക് എന്ത് സ്വാധീനമാണുള്ളതെന്ന് കൃത്യമായി അറിയില്ല, എന്നാൽ ഈ ഒരേസമയം ഉണ്ടാകുന്ന അണുബാധകൾ ഗുരുതരമായ രോഗത്തിന്റെയും മരണത്തിന്റെയും അപകടസാധ്യത വർദ്ധിപ്പിക്കുമെന്നും പഠനത്തിൽ പറയുന്നു.

മോണരോഗം ഉള്ളവരിൽ കൊവിഡ് രോഗം ഉണ്ടാകുവാനും അതിന്റെ സങ്കീർണതകൾ കൂടുതലാകാനും സാധ്യത ഏറെയാണ്. പ്രമേഹം, ഹൃദയ സംബന്ധമായ രോ​ഗങ്ങൾ എന്നത് പോലെ തന്നെ ദന്തരോഗങ്ങൾ ഉള്ളവരിലും കൊവിഡ് പിടിപെടാനും അതിന്റെ കാഠിന്യം കൂടുന്നതായി ഹൈദരാബാദിൽ നടത്തിയ ഗവേഷണം വ്യക്തമാക്കുന്നു.

കൊവിഡ് ബാധിതയായി 202 ദിവസം ആശുപത്രിയില്‍; മരണത്തെ മുഖാമുഖം കണ്ടത് പല തവണ...
 

Latest Videos
Follow Us:
Download App:
  • android
  • ios