ചർമ്മസംരക്ഷണത്തിന് സഹായിക്കുന്ന അഞ്ച് ആയുർവേദ ചേരുവകൾ

മുഖത്ത് കറ്റാർവാഴ ഉപയോഗിക്കുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കും. മുഖത്ത് ചെറിയ അളവിൽ കറ്റാർവാഴ പതിവായി പുരട്ടുന്നത് മുഖക്കുരു, എക്സിമ, സൂര്യാഘാതം എന്നിവയുൾപ്പെടെയുള്ള വിവിധ ചർമ്മ അവസ്ഥകളെ ചികിത്സിക്കാൻ സഹായിക്കും. 
 

ayurvedic ingredients you should include in your skincare routine rse

ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം നേടാൻ നിരവധി മാർ​ഗങ്ങൾ പരീക്ഷിച്ച് പരാജയപ്പെട്ടവരാകും. സ്‌നേഹത്തോടെയും കരുതലോടെയും ചർമ്മത്തെ പരിപോഷിപ്പിക്കുകയാണെങ്കിൽ ചർമ്മത്തിന്റെ ഗുണനിലവാരം തീർച്ചയായും മെച്ചപ്പെടും.

നമ്മുടെ ചർമ്മം മലിനീകരണം, ബാക്ടീരിയ, വൈറസ്, നിർജ്ജീവ ചർമ്മം എന്നിങ്ങനെ പലതിലൂടെയും കടന്നുപോകുന്നു. നിങ്ങളുടെ ചർമ്മത്തിന്റെ തരമോ ജീവിതരീതിയോ എന്തുതന്നെയായാലും നിങ്ങളുടെ ദിനചര്യയിൽ ക്ലെൻസിംഗ്, ടോണിംഗ്, മോയ്സ്ചറൈസിംഗ് എന്നിവ ഉണ്ടായിരിക്കണം.

' ആയുർവേദ ചർമ്മസംരക്ഷണം ചർമ്മത്തെ ഭം​ഗിയുള്ളതാക്കുക മാത്രമല്ല പുറത്ത് ആരോഗ്യമുള്ള ചർമ്മം ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ ഓർഗാനിക് ചർമ്മ സംരക്ഷണ ഘടകങ്ങൾക്ക് ചർമ്മത്തിന് നിരവധി വ്യത്യസ്ത പ്രവർത്തനങ്ങൾ ഉണ്ട്. ആയുർവേദ ഉൽപ്പന്നങ്ങൾ ചർമ്മത്തിനും പരിസ്ഥിതിക്കും ഒരുപോലെ സുരക്ഷിതവുമാണ്... ' - ആയുർവേദ വിദ​ഗ്ധ ഡോ. കൃതി സോണി പറഞ്ഞു.

നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയിൽ ഉൾപ്പെടുത്തേണ്ട അ‍ഞ്ച് ആയുർവേദ ചേരുവകൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

തുളസി...

തുളസി പരമ്പരാഗത ഔഷധസസ്യങ്ങൾ വിവിധ രൂപങ്ങളിൽ കാണപ്പെടുന്നു. അവയുടെ വേരുകൾ വിവിധ മരുന്നുകൾക്ക് ഉപയോ​ഗിച്ച് വരുന്നു. ഷാംപൂ, സെറം, ഹെയർ ഓയിൽ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങളിൽ ഉപയോ​ഗിക്കുന്നു. ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ കാരണം, ചർമ്മവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ചികിത്സിക്കാൻ ഇത് സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. ഇരുണ്ട പാടുകളും മുഖക്കുരു പാടുകളും കുറയ്ക്കുന്ന വിറ്റാമിനുകൾ തുസി ഇലകളിൽ അടങ്ങിയിട്ടുണ്ട്.

കുങ്കുമാദി എണ്ണ...

പ്രകൃതിദത്ത ഔഷധ സസ്യങ്ങളിൽ നിന്നും എണ്ണകളിൽ നിന്നും നിർമ്മിച്ച കുങ്കുമാദി എണ്ണ (കുങ്കുമാദി തൈലം എന്നും അറിയപ്പെടുന്നു) മുഖത്ത് പുരട്ടുന്ന ഒരു ആയുർവേദ എണ്ണയാണ്. ഇത് ചർമ്മത്തിന് കേടുപാടുകൾ വരുത്താതെ സൗന്ദര്യവർദ്ധക, ചികിത്സാ ഫലങ്ങൾ നൽകുന്നു. ചർമ്മത്തെ പോഷിപ്പിക്കുന്നതിന് പുറമേ, ഇത് ഒരു ക്ലെൻസർ, ടോണർ, മോയ്‌സ്ചുറൈസർ എന്നിവയായും പ്രവർത്തിക്കുന്നു. ഇതിന്റെ പതിവ് ഉപയോഗം ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കുക ചെയ്യുന്നതിലൂടെ തിളക്കമുള്ളതും യുവത്വമുള്ളതും ആരോഗ്യമുള്ളതുമായ ചർമ്മത്തിലേക്ക് നയിക്കുന്നു. കൂടാതെ, മുഖക്കുരു, ബ്ലാക്ക്ഹെഡ്സ് എന്നിവയ്ക്കുള്ള പ്രകൃതിദത്ത പ്രതിവിധിയാണ് കുംകുമാദി എണ്ണ. ചർമ്മത്തിൽ എണ്ണ പുരട്ടുന്നത് അഴുക്ക് വൃത്തിയാക്കാനും ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സുഷിരങ്ങൾ അടയുന്നത് തടയാനും കഴിയും. മുഖക്കുരു പാടുകൾ, സ്ട്രെച്ച് മാർക്കുകൾ എന്നിവയും അകറ്റുന്നു.

കറ്റാർവാഴ...

മുഖത്ത് കറ്റാർവാഴ ഉപയോഗിക്കുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കും. മുഖത്ത് ചെറിയ അളവിൽ കറ്റാർവാഴ പതിവായി പുരട്ടുന്നത് മുഖക്കുരു, എക്സിമ, സൂര്യാഘാതം എന്നിവയുൾപ്പെടെയുള്ള വിവിധ ചർമ്മ അവസ്ഥകളെ ചികിത്സിക്കാൻ സഹായിക്കും. 

കുങ്കുമപ്പൂവ്...

പാടുകൾ, മുഖക്കുരു, ഹൈപ്പർപിഗ്മെന്റേഷൻ എന്നിവ അകറ്റുന്നതിന് ഒരു പരിധി വരെ കുങ്കുമപ്പൂവ് സഹായകമാണ്. ഇത് ഫലപ്രദമായി ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. ഉയർന്ന ആന്റിഓക്‌സിഡന്റ് ഉള്ളടക്കം ഉള്ളതിനാൽ ചെറിയ പാടുകളും അകറ്റുന്നതിന് സഹായിക്കും. കുങ്കുമപ്പൂവിന്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നിറം വർദ്ധിപ്പിക്കുന്നതിന് സഹായകമാണ്.

നെയ്യ്...

വരണ്ട ചർമ്മമുള്ളവരിൽ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് തൊലി അടരുന്നതാണ്. നെയ്യ് ചർമ്മത്തിന്റെ ആഴത്തിലുള്ള പാളികളിലേക്ക് എത്തുകയും ഉള്ളിൽ നിന്ന് ചർമ്മത്തെ ഈർപ്പമാക്കുകയും ചെയ്യുന്നു.പോഷകങ്ങളാൽ സമ്പുഷ്ടമായ ഇത് ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യുകയും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കുകയും ചെയ്യുന്നു. 

തലമുടി കൊഴിയുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios