Covid 19 India: ലക്ഷണങ്ങളില്ലെങ്കില്‍ ഏഴുദിവസത്തെ ഹോം ക്വാറന്റീന്‍ മതി; വീട്ടുനിരീക്ഷണത്തിന് പുതിയ മാര്‍ഗരേഖ

സമ്പര്‍ക്കപ്പട്ടികയില്‍പ്പെടുന്നവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കില്‍ പരിശോധന ആവശ്യമില്ലെന്നും ഏഴുദിവസത്തെ ക്വാറന്റീന്‍മാത്രം മതിയാകുമെന്നും വീട്ടിലെ സമ്പര്‍ക്കവിലക്ക് സംബന്ധിച്ച പുതിയ മാര്‍ഗരേഖയിലാണ് വ്യക്തമാക്കുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്നാണ് മാർഗരേഖ പുതുക്കിയത്. 

Asymptomatic contacts isolation at home cut to 7 days

വീടുകളില്‍ ക്വാറന്‍റീനില്‍ (Home quarantine) കഴിയുന്നവർക്ക് പുതിയ മാർഗരേഖയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് (Covid 19) പോസീറ്റിവായി വീട്ടില്‍  കഴിയുന്നയാള്‍ക്ക് ലക്ഷണങ്ങളില്ലെങ്കില്‍ ഇനി ഏഴ് ദിവസത്തെ (seven days) ക്വാറന്റീന്‍ മതി. അവസാന മൂന്ന് ദിവസങ്ങളില്‍ പനി ഇല്ലെങ്കില്‍ പരിശോധന ഇല്ലാതെ ക്വാറന്റീന്‍ അവസാനിപ്പിക്കാമെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. 

സമ്പര്‍ക്കപ്പട്ടികയില്‍പ്പെടുന്നവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കില്‍ പരിശോധന ആവശ്യമില്ലെന്നും ഏഴുദിവസത്തെ ക്വാറന്റീന്‍മാത്രം മതിയാകുമെന്നും വീട്ടിലെ സമ്പര്‍ക്കവിലക്ക് സംബന്ധിച്ച പുതിയ മാര്‍ഗരേഖയിലാണ് വ്യക്തമാക്കുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്നാണ് മാർഗരേഖ പുതുക്കിയത്. 

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍...

1. കൊവിഡ് ബാധിച്ച് രോഗലക്ഷണങ്ങളില്ലാത്തവര്‍, ഗുരുതര രോഗങ്ങളില്ലാത്തവര്‍, 60 വയസ്സിന് താഴെയുള്ളവര്‍ എന്നിവര്‍ക്കാണ് ഡോക്ടറുടെ ഉപദേശപ്രകാരം വീട്ടിലെ സമ്പര്‍ക്കവിലക്ക് നിര്‍ദേശിക്കുന്നത്. 60 കഴിഞ്ഞവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിയന്ത്രണങ്ങളുണ്ട്.

2. ഹോം ക്വാറന്‍റീനിന് വായുസഞ്ചാരമുള്ള മുറിയാകണം തിരഞ്ഞെടുക്കേണ്ടത്.

3. മൂന്നുപാളികളുള്ള മുഖാവരണം/ മാസ്ക് എപ്പോഴും ധരിച്ചിരിക്കണം.

4. എട്ട് മണിക്കൂറില്‍ മാസ്ക് മാറ്റണം.

5. ഉപയോഗശൂന്യമായ മാസ്ക് കഷ്ണങ്ങളാക്കി 72 മണിക്കൂര്‍വരെ കടലാസ് ബാഗില്‍ സൂക്ഷിച്ചശേഷംമാത്രം നശിപ്പിച്ചുകളയണം.

6. 24 മണിക്കൂറും ഇവര്‍ക്ക് വൈദ്യസഹായം, ആഹാരം എന്നിവ എത്തിക്കാന്‍ സഹായി ആവശ്യമാണ്. എന്‍-95 മാസ്‌ക് ധരിച്ചാകണം സഹായി രോഗിയുടെ മുറിയില്‍ പ്രവേശിക്കേണ്ടത്. ആ സമയം രോഗിയും എന്‍-95 മാസ്‌ക് ധരിക്കണം.

7. ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരം ഇവരുമായി ആശയവിനിമയം നടത്തണം.

Also Read: കുതിച്ചുയർന്ന് കൊവിഡ്; ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർധന

Latest Videos
Follow Us:
Download App:
  • android
  • ios