Health Tips : മധുരപാനീയങ്ങൾ കുടിക്കുന്നവരാണോ? എങ്കിൽ ഒഴിവാക്കുന്നതാണ് നല്ലത്, കാരണം
അമിതമായി പഞ്ചസാര ശരീരത്തിലെത്തുമ്പോൾ വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. കൃത്രിമ മധുരമുള്ള പാനീയങ്ങൾ ആഴ്ചയിൽ രണ്ട് ലിറ്ററോ അതിൽ കൂടുതലോ കുടിക്കുന്നത് ഏട്രിയൽ ഫൈബ്രിലേഷൻ സാധ്യത 20 ശതമാനം വർദ്ധിപ്പിക്കുമെന്ന് പഠനത്തിൽ കണ്ടെത്തി.
ദിവസവും എത്ര പഞ്ചസാര ശരീരത്തിലേക്ക് എത്തുന്നു എന്നത് നാം ശ്രദ്ധിക്കേണ്ട കാര്യമാണ്. അസുഖങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഏറ്റവും വലിയ അപകടഘടകമാണ് മധുരമുള്ള പാനീയങ്ങൾ.
മധുരമുള്ള പാനീയങ്ങൾ കുടിക്കുന്നത് 'ഏട്രിയൽ ഫൈബ്രിലേഷൻ' (Atrial fibrillation) എന്ന ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകുമെന്ന് പഠനം കണ്ടെത്തി. സോഡകൾ, മധുരമുള്ള ചായകൾ എന്നിവയെല്ലാം ആരോഗ്യത്തിന് ദോഷം ചെയ്യും. കൂടാതെ, അവയിൽ അധിക കലോറിയും അടങ്ങിയിട്ടുണ്ടാകും. അമിതമായി മധുര പാനീയങ്ങൾ കഴിച്ചാൽ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
അമിതമായി പഞ്ചസാര ശരീരത്തിലെത്തുമ്പോൾ വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. കൃത്രിമ മധുരമുള്ള പാനീയങ്ങൾ ആഴ്ചയിൽ രണ്ട് ലിറ്ററോ അതിൽ കൂടുതലോ കുടിക്കുന്നത് ഏട്രിയൽ ഫൈബ്രിലേഷൻ സാധ്യത 20 ശതമാനം വർദ്ധിപ്പിക്കുമെന്ന് പഠനത്തിൽ കണ്ടെത്തി.
ഹൃദയമിടിപ്പിൻ്റെ ഏറ്റവും സാധാരണമായ തരം ഏട്രിയൽ ഫൈബ്രിലേഷൻ ആണ്. ഇത് ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകുന്നു. ചെറുപ്രായത്തിലുള്ള സ്ത്രീകൾ കൃത്രിമമായി മധുരമുള്ള പാനീയങ്ങൾ കൂടുതലായി കഴിക്കുന്നതായും ചെറുപ്പക്കാർ കൂടുതൽ പഞ്ചസാര മധുരമുള്ള പാനീയങ്ങൾ ഉപയോഗിക്കുന്നതായും കണ്ടെത്തി.
കൃത്രിമമായി മധുരമുള്ള പാനീയങ്ങൾ കൂടുതൽ കഴിക്കുന്ന ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ പറയുന്നു. ഒരു തരം ഹൃദയമിടിപ്പാണ് ഏട്രിയൽ ഫൈബ്രിലേഷൻ (AFib) എന്നത്.
ഹൃദയത്തിൻ്റെ മുകളിലെ അറകളും താഴത്തെ അറകളും തമ്മിലുള്ള ഏകോപനത്തെ ഏട്രിയൽ ഫൈബ്രിലേഷൻ AFib ബാധിക്കുന്നു. ഇത് ഹൃദയം വളരെ സാവധാനത്തിലോ വേഗത്തിലോ മിടിക്കുന്നു. ഇത് സ്ട്രോക്ക് വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്ത് വിട്ട ഡാറ്റയിൽ പറയുന്നു.
ഏട്രിയൽ ഫൈബ്രിലേഷൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ക്രമരഹിതമായ ഹൃദയമിടിപ്പ്
തലകറക്കം
കടുത്ത ക്ഷീണം
ശ്വാസം മുട്ടൽ
നെഞ്ച് വേദന
മുടികൊഴിച്ചിൽ അകറ്റുന്നതിന് പരീക്ഷിക്കാം ഈ ഹെയർ പാക്കുകൾ