ദിവസവും ഒരു പ്ലം കഴിക്കുന്നത് ശീലമാക്കൂ, കാരണം
പ്ലം പതിവായി കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇതിൽ നാരുകൾ മാത്രമല്ല വലിയ അളവിലുള്ള കൊളസ്ട്രോൾ കുറയ്ക്കുന്ന ഫൈറ്റോ ന്യൂട്രിയൻ്റുകളും അടങ്ങിയിരിക്കുന്നതായി വിദഗ്ധർ പറയുന്നു.
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് പ്ലം. പോഷകങ്ങളും വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും ധാരാളമായി പ്ലമിൽ അടങ്ങിയിരിക്കുന്നു. ജാം, വൈൻ, മദ്യം എന്നിവയുടെ നിർമ്മാണത്തിന് പ്ലം(Plum) ഉപയോഗിച്ച് വരുന്നു. പ്ലം പതിവായി കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇതിൽ നാരുകൾ മാത്രമല്ല വലിയ അളവിലുള്ള കൊളസ്ട്രോൾ കുറയ്ക്കുന്ന ഫൈറ്റോ ന്യൂട്രിയൻ്റുകളും അടങ്ങിയിരിക്കുന്നതായി വിദഗ്ധർ പറയുന്നു.
പ്ലം പോലുള്ള പഴങ്ങളിൽ കാണപ്പെടുന്ന ലയിക്കുന്ന നാരുകൾ, ദഹനനാളത്തിലെ കൊളസ്ട്രോളുമായി ബന്ധിപ്പിച്ച് ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നതിലൂടെ എൽഡിഎൽ (മോശം) കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ആൻറി ഓക്സിഡൻറുകൾ, നാരുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ പ്ലം ഹൃദയാരോഗ്യത്തിന് തീർച്ചയായും പ്രയോജനകരമാണെന്ന് ധർമ്മശില നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ പായൽ ശർമ്മ പറഞ്ഞു. പെക്റ്റിൻ പോലുള്ള സംയുക്തങ്ങൾ പ്ലംമ്മിൽ അടങ്ങിയിരിക്കുന്നു.
ലയിക്കുന്ന നാരുകൾ ദഹനനാളത്തിലെ കൊളസ്ട്രോളുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുകയും രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യുന്നത് തടയുകയും ശരീരത്തിൽ നിന്ന് പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
കൂടാതെ, കൊളസ്ട്രോൾ കുറയ്ക്കൽ ഉൾപ്പെടെയുള്ള ഹൃദയാരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ട ഫിനോളിക് സംയുക്തങ്ങൾ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ പ്ലംമിൽ അടങ്ങിയിട്ടുണ്ട്. നാലാഴ്ച ദിവസവും ഒരു പ്ലം കഴിക്കുന്നത് കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
പ്ലം ആൻ്റി ഓക്‌സിഡൻ്റും നാരുകളാലും സമ്പന്നമാണ്. ഇത് എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ പ്ലം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.
വില്ലൻ ചുമയെ സൂക്ഷിക്കണം ; ലക്ഷണങ്ങൾ ഇതൊക്കെ