Anxiety Treatment : ടെൻഷൻ പതിവാണെങ്കില്‍ നിങ്ങള്‍ നടത്തേണ്ട മൂന്ന് പരിശോധനകള്‍
ജീവിതസാഹചര്യങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ ടെൻഷൻ അല്ലെങ്കില്‍ ഉത്കണ്ഠ സൃഷ്ടിക്കുന്നത് എന്ന് ചിന്തിച്ചെങ്കില്‍ തെറ്റി. തികച്ചും ജീവശാസ്ത്രപരമായ കാരണങ്ങള്‍ അഥവാ ആരോഗ്യം സംബന്ധിച്ച കാരണങ്ങള്‍ മൂലവും നിങ്ങള്‍ക്ക് ഇത്തരത്തില്‍ ഉത്കണ്ഠ പതിവായി വരാം.
മത്സരാധിഷ്ടിതമായ ഒരു ലോകത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. അതിനാല്‍ തന്നെ മാനസികസമ്മര്‍ദ്ദങ്ങളും ഇന്നേറെയാണ്. ജോലിത്തിരക്ക് തന്നെ ഇതിനുള്ള പ്രധാന കാരണം. ജോലിത്തിരക്കിനിടെ വീട്ടുകാര്യങ്ങള്‍ ഒന്നിച്ച് കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥ, ബന്ധങ്ങളിലെ വിള്ളല്‍, സാമ്പത്തികപ്രയാസങ്ങള്‍, ആരോഗ്യം സംബന്ധിച്ച ആശങ്കകള്‍ എല്ലാം കൂടിയാകുമ്പോള്‍ ടെൻഷനും തലവേദനയും പതിവ് ആകാതിരിക്കുന്നതെങ്ങനെ!
എന്നാല്‍, ജീവിതസാഹചര്യങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ ടെൻഷൻ അല്ലെങ്കില്‍ ഉത്കണ്ഠ സൃഷ്ടിക്കുന്നത് എന്ന് ചിന്തിച്ചെങ്കില്‍ തെറ്റി. തികച്ചും ജീവശാസ്ത്രപരമായ കാരണങ്ങള്‍ അഥവാ ആരോഗ്യം സംബന്ധിച്ച കാരണങ്ങള്‍ മൂലവും നിങ്ങള്‍ക്ക് ഇത്തരത്തില്‍ ഉത്കണ്ഠ പതിവായി വരാം.
പ്രധാനമായും ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇത്തരത്തില്‍ സ്വാഭാവികമായി, മറ്റ് കാരണങ്ങളൊന്നുമില്ലാതെ ഉത്കണ്ഠ സൃഷ്ടിക്കുന്നത്. മൂന്ന് ഹോര്‍മോണുകളില്‍ വരുന്ന വ്യതിയാനമാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്. ഇവ പരിശോധിച്ച് 'നോര്‍മല്‍' ആണെന്ന് ഉറപ്പുവരുത്തിയാല്‍ തന്നെ ഈ രീതിയില്‍ ഉത്കണ്ഠ വരുന്നത് തടയാൻ സാധിക്കും. അങ്ങനെ പരിശോധിക്കേണ്ട മൂന്ന് ഹോര്‍മോണുകളെ കുറിച്ചറിയാം...
ഒന്ന്...
തൈറോയ്ഡ് ആണ് ഇതില്‍ പരിശോധിക്കേണ്ട ഒന്ന്. തൈറോയഡ് നോര്‍മല്‍ ആണെങ്കില്‍ ഒരു പരിധി വരെ ആശ്വസിക്കാവുന്നതാണ്. എന്നാല്‍ സ്ത്രീകള്‍ ആര്‍ത്തവസമയത്ത് തൈറോയ്ഡ് പരിശോധിക്കരുത്. കാരണം ആര്‍ത്തവസമയത്ത് തൈറോയ്ഡ് കൂടുതലായിരിക്കും.
രണ്ട്...
പ്രൊലാക്ടിൻ എന്ന ഹോര്‍മോണ്‍ കൂടുതലാണെങ്കിലും എപ്പോഴും ഉത്കണ്ഠയുണ്ടാകാം. ഉത്കണ്ഠ മാത്രമല്ല, മുടി കൊഴിച്ചിലിനും ഇത് കാരണമാകും.
മൂന്ന്...
പ്രൊജസ്ട്രോണ്‍ ഹോര്‍മോണ്‍ കുറയുന്നതും ഉത്കണ്ഠയിലേക്ക് നയിക്കാം. കാര്യങ്ങള്‍ 'ഈസി'യായി എടുക്കാനും 'റിലാക്സ്' ചെയ്യാനുമെല്ലാം നമ്മെ സഹായിക്കുന്ന ഹോര്‍മോണ്‍ ആണ് പ്രൊജസ്ട്രോണ്‍. സ്ത്രീകളാണെങ്കില്‍ ആര്‍ത്തവം കഴിഞ്ഞ ശേഷം മാത്രമേ ഇത് പരിശോധിക്കാവൂ. ഡോക്ടറോട് ചോദിച്ചുകഴിഞ്ഞാല്‍ ഇത് കൃത്യമായി പറഞ്ഞുതരുന്നതാണ്. ഇതനുസരിച്ച് പരിശോധിക്കുക.
Also Read:- കൊവിഡിന് ശേഷം ഉദ്ധാരണപ്രശ്നം; പഠനം പറയുന്നത് കേള്‍ക്കൂ